Monday, 26 August 2013

മരുഭുമിയിലെ പച്ചപ്പ്‌

        ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍നിന്ന് 1200 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന സലാല, മലയാളികള്‍ക്ക് ഒരു കൊച്ചു കേരളം പോലെയാണ്. ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ്‌ സലാല.ഗള്‍ഫ്‌ രാജ്യത്തിലെ കേരളം എന്നാ പേരില്‍ സലാല കൂടുതല്‍ അറിയപ്പെടുന്നത്,പ്രകൃതി ഭ൦ഗിയുടെ കാര്യത്തില്‍കേരളത്തിലെ സമാനമായ രിതിയും അതുപോലെ തന്നെ ഇവിടുത്തെ കാലാവസ്ഥയും.മൂടല്‍മഞ്ഞ് കൊണ്ട് മലനിരകളെ ഒരുക്കി നിര്‍ത്തിയ കാഴ്ച്ച മൂന്നാറിനെ ഓര്‍മ്മപെടുത്തുന്നതും പച്ചവിരിച്ച മലനിരകളെ സഹ്യപര്‍വ്വത൦ പോലെ സലാലയില്‍ കാണുമ്പോള്‍ മലയാളികള്‍ സ്വന്തം നാട്ടില്‍ എത്തിയതു പോലെ തോന്നി പോകും.ധാരാളം തെങ്ങും വാഴയും മറ്റു പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ്‌ സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ്‌ ഇവിടെ. തെക്കുപടിഞാറൻ മൺസൂൺ കാലവസ്ഥയാണ്‌ സലാലയിൽ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂൺ ഒടുവ് തൊട്ട് സെപ്റ്റംബർ ആദ്യം വരെ) ഖരീഫ് സീസൺ എന്ന് അറിയപ്പെടുന്നു. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാർന്ന പരിപാടികൾ ഈ കാലത്ത് സലാലയിൽ സംഘടിപ്പിക്കാറുണ്ട്.

Tuesday, 23 April 2013

ശ്രീ വിരാട് വിശ്വകര്‍മ്മപുരാണം


                           ഓം ശ്രീ വിരാട് വിശ്വകര്‍മ്മ നമ:
                    
                          ധന്യത്മകളെ ,

     സ്വയം ഭു   ശ്രീ വിരാട് വിശ്വകര്‍മ്മ ദേവന്‍റെ പുരാണത്തെ പറ്റി പല ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ എനിക്ക് കിട്ടിയ ചില അറിവുകള്‍ സമര്‍പ്പിക്കുന്നു . ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിച്ച് അവ തിരുത്തി തരണം എന്ന് അപേക്ഷിക്കുന്നു. ഒരു ഗുരു പറഞ്ഞത് ഓര്‍ക്കുന്നു വിശ്വകര്‍മ്മ ദേവന്‍റെ  പുരാണം ദിവസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടേ പറയാന്‍ സാധിക്കില്ല അത് വിശാലമാണ് വര്‍ണിക്കാന്‍  ഗ്രന് ഥങ്ങൾക്ക് അപ്പുറമാണ്.അറിയുവാൻ  സാധിക്കുന്നത് ജീവിത പുണ്യം എന്നും.

പുരാണത്തെപറ്റി  ;-



                      ലോകസൃഷ്ടിവാണ് ശ്രീ വിരാട് വിശ്വകര്‍മ്മദേവന്‍,സ്വയം ഭു ആണ് . എന്താണ്സ്വയംഭു,ഈഭുമിയില്‍ജന്മംകൊണ്ടത്.സ്വയംആണ്.വിശ്വകര്‍മ്മാവ്നിരല൦ബനായിഅവതരിച്ചു.ആകാശം,വായു,ഭുമി,വെള്ളം,തേജസ്‌,ചിത്തം,ബ്രഹ്മാവ്,വിഷ്ണു,രുദ്രന്‍,സൂര്യന്‍,ചന്ദ്രന്‍,നക്ഷത്രങ്ങള്‍,എന്നിവയുന്നുംഇല്ലാത അവസ്ഥഅഞ്ചുമുഖങ്ങളുംപത്ത്‌കണ്ണുകളുംഉള്ളരൂപമാണ്.അഞ്ചുമുഖങ്ങളുംവ്യത്യസ്തമാണ്സദ്യോജാതമുഖ൦വെളുത്തതുംവാമദേവമുഖ൦കറുത്തതുംഅഘോരമുഖ൦ചുവന്നത്തുംഈശാന൦മുഖനീലയുംതല്‍പുരുഷമുഖ൦മഞ്ഞയുമാണ്.സ്വര്‍ണ്ണനിറത്തിലുള്ളശരിരത്തില്‍ പത്ത്‌ കൈകളുംകുണ്ഡലങ്ങളും മഞ്ഞവസ്ത്രംഎന്നിവയുംപിന്നെപുഷ്പമാല,സര്‍പയജ്ഞോപവിതം,രുദ്രാക്ഷമാല,പുലിത്തോല്‍,ഉത്തരിയം,പിനാകം,ജപമാല,നാഗം,ശൂലം,താമര,വീണ,ഡമാരു,ബാണ൦,ശ൦ഖ്,ചക്രംഎന്നിവയും,വിശ്വകര്‍മ്മാവ്അണിഞ്ഞിരിക്കുന്നുകോടിസൂര്യന്‍റെസൂര്യശോഭയില്‍വിളങ്ങുന്നു.സനകന്‍,സനാദനന്‍,അഭുവന്‍സഋഷി,പ്രഗ്നസഋഷി,സുവര്‍ണ്ണസന്‍ എന്നി ഋഷിഗോത്രത്തോടുകൂടിയവനാണ് അദ്ദേഹം.


               ജരാനരകള്‍ ഇല്ലാത്ത ദേവനാണ് വിശ്വകര്‍മ്മാവ്.വിശ്വകര്‍മ്മദേവന്‍റെ അസ്ഥാനനഗരം"മഹാമേരുപര്‍വ്വതത്തിലാണ്".അതിന്‍റെഉയരംഒരുലക്ഷംയോജനയാണ്‌.32000 യോജനസമവൃത്തവും നിരപ്പും അതിന്‍റെനടുവിലാണ് വിശ്വകര്‍മ്മാദേവന്‍റെ ആവാസസ്ഥാനം.ഇതിനെ "കാന്തല്‍കോട്ട"എന്നും അറിയപെടുന്നു.മനു,മയന്‍,ത്വഷ്ട,ശില്‍പി,വിശ്വജ്ഞഎന്നിപഞ്ചഗോത്രശില്‍പികള്‍വിശ്വകര്‍മ്മദേവന്‍റെമുഖത്തുനിന്നുണ്ടായത്.സൃഷ്ടിനടത്തുകമാത്രമല്ലഅവയ്ക്ക്‌ആവശ്യമായപ്രമാണങ്ങളുംതത്വങ്ങളു൦ഉണ്ടാക്കുകയുംകൂടിചെയ്തുവിശ്വകര്‍മ്മാവ്.അഞ്ചുവേദങ്ങള്‍,ഉപനിഷത്തുക്കള്‍,സ്മൃതികള്‍,ശ്രുതികള്‍,സ്തോത്രങ്ങള്‍,പുരാണങ്ങള്‍ എന്നിയയെല്ലാം കാന്തല്‍കോട്ടയില്‍ നിക്ഷിപ്തമായിരിക്കുന്നു.

വംശം:- ബ്രഹ്മവംശം

                     വിശ്വ ബ്രഹ്മത്തിന്‌ 5 മുഖങ്ങള്‍(വിശ്വകര്‍മ്മ ദേവന്‍റെ  5 മുഖങ്ങള്‍ )

1. സദ്യോജാതം
2. വാമദേവം
3. അഘോരം
4 .ഈശാന൦
5. തല്‍  പുരുഷന്‍

വിശ്വകര്‍മ്മ ദേവന്‍റെ മക്കള്‍

1. മനു
2. മയന്‍
3. ത്വഷ്ട
4. ശില്‍പി
5. വിശ്വജ്ഞ


ഗോത്രം:-
  1. മനു   -   സനകഗോത്രം
  2. മയന്‍  -  സനാദനന്‍ 
  3. ത്വഷ്ട   - അഭുവന്‍സഋഷി 
  4. ശില്‍പി - പ്രഗ്നസ ഋഷി 
  5. വിശ്വജ്ഞ - സുവര്‍ണ്ണസന്‍
മുകളില്‍ കൊടുത്തിട്ടുള്ളത് വിശ്വകര്‍മ്മദേവന്റെ മക്കള്‍ ,ഗോത്രം പെട്ടന്ന് മനസിലാക്കാന്‍,എന്നാല്‍  ഇവയെപ്പറ്റി പ്രമാണത്തില്‍ പറഞ്ഞിട്ടുള്ളത് :- 

വേദപ്രമാണമായ ശ്രുതിയില്‍ നിന്ന്‍:-

"സത്യോജാത മുഖമാസിത് മനു വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി   
വാമദേവ മുഖമാസിത് മയ  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
അഘോര മുഖമാസിത് ത്വഷ്ട  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
തല്‍ പുരുഷു മുഖമാസിത് ശില്പി വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
ഇശാന മുഖമാസിത് വിശ്വജ്ഞ  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി  "

അർത്ഥം :-
          പഞ്ചമുഖ ബ്രഹ്മാവിന്‍റെ  സത്യോജാത മുഖത്തില്‍നിന്നും മനുവും വാമദേവ മുഖത്തില്‍നിന്നും മയനും അഖോര മുഖത്തില്‍നിന്നും ത്വഷ്ടവും തല്‍പുരുഷ മുഖത്തില്‍നിന്നും ശില്പിയും ഈശാന മുഖത്തില്‍നിന്നും വിശ്വജ്ഞനും ബ്രാഹ്മണരായി ജനിച്ചു.    



സനാധന ധര്‍മ്മത്തിലെ ഋഷികള്‍

1. സനകന്‍
2. സനാദനന്‍
3. അഭുവന്‍സഋഷി
4. പ്രഗ്നസ ഋഷി
5. സുവര്‍ണ്ണസന്‍


വേദ ഉൽപത്തി 
  
അയമനു ഋഗ്വേദം----ഋഗ്വേദം വേദം 
മയദാരു യജുര്‍വേദം---യജുര്‍വേദം വേദം
തമ്രം ത്വഷ്ഠാരജാ സാമം---സാമം വേദം 
ശിലശില്‍പി അധര്‍വ്വണ----അധര്‍വ്വ൦ വേദം 
വിശ്വജ്ഞ സ്വര്‍ണ്ണക പ്രണവം---- പ്രണവം വേദം  
പഞ്ചബ്രഹ്മ വിധിയതെ..........  

    നമ്മുടെ കുലത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്നവിഷയംവിശ്വകര്‍മ്മത്തില്‍ "ആശാരി" ആണോ "ആചാര്യ" എന്ന്.ആചാര്യഎന്നതാണ് യദാര്‍ത്ഥ പേര് ഇതില്‍നിന്ന്  ആശാരി എന്നത് തൊഴിലുമായി ബന്ദപ്പെട്ടു നാടന്‍ വിളിപേര് ആകുകയും ചെയ്തു. യഥാര്‍ഥത്തില്‍    
വിശ്വകര്‍മ്മജര്‍ ആചാര്യ എന്നാണ്. ഈ പദത്തെപറ്റി.......
 " ആചാര്യാഗമാര്‍ത്ഥശ്ച
  ചകാരശാസ്ത്ര കോവിദ
  രികാരോ ദേവതോല്പത്തി
  ആചാര്യാതു ത്രയക്ഷരാ"
                       "ആ" എന്ന അക്ഷരത്തിന് വേദജ്ഞാനമെന്നു൦ "ച"കാരത്തിന് ശാസ്ത്രജ്ഞാനമെന്നു൦"രി" എന്ന അക്ഷരത്തിന് കലാജ്ഞാന൦ എന്നും അര്‍ത്ഥമാക്കുന്നു.

ഭാഗം 1.


വിശ്വകര്‍മ്മാവ് രൂപത്തെ വർണിക്കുന്നത് നമ്മൾക്ക്  ഒരു മനുഷയുസിനു കഴിയില്ല.ഋഷികൾ തപസ്സിലൂടെ ലഭിച്ച ദർശനം നമ്മൾക്ക് പകർന്നു തന്നതാണ്.ഭഗവാന്റെ രൂപങ്ങളിൽ ഇവിടെ എഴുതുന്നു.


1.ഋഷി എന്നാ പദം ഉണ്ടായിരിക്കുന്നത് "ഋജ്" എന്നാ ധാതുവിൽ നിന്നാണ്.

2.ഭസ്മം : ഭസ്മം കൊണ്ടുള്ള 3 വര

       ഭസ്മം ഇഛാനാശത്തെക്കുറിക്കുന്നു.ശിവ പ്രേതികം ആണ്.      

  1. ഒരു വര-- ഞാൻ ബ്രഹ്മിയാണ് 
  2. രണ്ടു വര-- ഞാൻ ഗ്രഹസ്ഥാശ്രമിയാണ്
  3. മൂന്നു വര -- ഞാൻ യോഗിയണ്          

3.  നേത്രം-10
                 അഗ്നിയുടെ 10 മണ്ഡലങ്ങളെക്കുറിക്കുന്നു.അതുപോലെ തന്നെ 12 ആദിതൃന്മാരെക്കുറിക്കുന്നു .ദ്വാദശാദിത്വന്മാർ

4. ചെവി-10
                 12 ആദിത്വനുണ്ടെങ്കില്‍ 12 ആകാശവും വേണമലോ 10 ചെവികള്‍ ആകാശത്തെ സൂചിപ്പിക്കുന്നു കൂടാതെ ബാക്കി 2 ചിത്തകാശം,ചിതകാശം കൂടി 12 ആകുന്നു

5.നാപിക 
    പഞ്ചപ്രാണനെക്കുറിക്കുന്നു,...പ്രാണന്‍,അപാനന്‍,സമാനന്‍,ഉദാനന്‍,വ്യാനന്‍

6.പഞ്ചാമുഖ൦ --പഞ്ചാശരീരദ്വോതക

  1.  സദ്യോജാത൦
  2. വാമദേവം
  3. അഘോരം
  4. ഈശാന൦
  5. തല്‍  പുരുഷന്‍ 
 5 വേദങ്ങള്‍ ഉണ്ടായി

  1. ഋഗ്വേദം വേദം 
  2. യജുര്‍വേദം
  3. സാമം വേദം 
  4. അധര്‍വ്വ൦ വേദം 
  5. പ്രണവം വേദം

   പഞ്ചാമുഖത്തില്‍ നിന്നും പഞ്ചാ൦ഗമുണ്ടായി

         

         "തിഥിരൂപം മനുപ്രാക്ത൦

          വരസ്യമയ സംഭവ

         നക്ഷത്രം ത്വഷ്ട ബ്രഹ്മം ച

   കരണം വിശ്വജ്ഞ സംഭവ

        ശില്പിനാ൦ യോഗസംഭവ

        പഞ്ചാ൦ഗോ അധിദേവത"



  പഞ്ചാമുഖത്തില്‍ നിന്നും സപ്തസ്വരങ്ങളുണ്ടായി  

          


  1.  സദ്യോജാത൦---ഗാന്ധാര൦  'ഗ'
  2. വാമദേവം------ധൈവത൦ 'ധ'
  3. അഘോരം------ഷഡ്ജ൦--,രിഷദ൦  'സ,രി'
  4. ഈശാന൦--------നിഷാദ൦,മദ്ധ്യമം  'നി,മ'
  5. തല്‍  പുരുഷന്‍ --പഞ്ചമം  'പ'
  ദേഹം....ഇദ്ദ്രിയ൦...അന്തകരണം....മനസ്..5കോശം...
   സ          രി                 ഗ                    മ       പ

   ബോധം....ചേതന......പരമാത്മ
                            നി                   സ 
   
 പഞ്ചകോശ൦

അന്നമയകോശം

പ്രാണകോശം
ബുദ്ധിമയകോശം
ജീവമയകോശം
ആനന്ദമയ കോശം

വിശ്വകര്‍മ്മദേവന്‍റെ 10 കൈകളിലുള്ള ആയുധതത്വ൦

1.ശൂലം.
            ഭാരതീയയോഗ വിദ്യായുടെ പ്രേതികം ശൂലമാണ്.മൂന്ന്‍മുനക്ക് വൈദികമായ് ആദ്ധ്യത്ബിക൦,അതിദ്തുത൦,അധിദേവത എന്നു൦ അര്‍ത്ഥമുണ്ട്.

2.ആറുകോണ്‍ ചക്രം
           
     



ത്രികോണം

         മന്ത്രശാസ്ത്രത്തില്‍ -           കുടം

         ഉപാസനശാസ്ത്രത്തില്‍-  ശക്തി
         യോഗമാര്‍ഗത്തില്‍          -   കുണ്ഡലിനി
         പുരാണത്തില്‍                   -   ദേവി
         വേദത്തില്‍                           -    അജ
         സാ൦ഖൃശാസ്ത്രത്തില്‍    - പ്രകൃതി
         ക്രിയയോഗത്തില്‍             - യന്ത്രം
         ശാസ്ത്രത്തില്‍                      -കോണ്‍
         ആയുര്‍വേദത്തില്‍             - ഗാത്രം
         ജ്യോതിഷത്തില്‍                  -  കുണ്ഡലിനി
         വാസ്തുശാസ്ത്രത്തില്‍   -    ക്ഷേത്രം
          
            ആറുകോണ്‍ ചക്രത്തിന് 6 കോണുകളും 6 ബഹിര്‍കോണുകളുമുണ്ട് തമ്മില്‍ ഗുണിക്കുമ്പോള്‍ 6 x 6=36 ഇതു ശിവ തത്വ മാണ്.36 ശിവ തത്വ൦ ഇതില്‍പ്പെടും. അതുപോലെ 5 കോണ്‍ചക്രം 5 x 5=25 തത്വത്തെകുറിക്കുന്നു. 


3.നാഗ൦

        വിശ്വകര്‍മമാവിന്‍റെ കൈയില്‍ ഉള്ള നഗത്തിന് നാലു സൃഷ്ടി തത്വത്തെ സൂചിപ്പിക്കുന്നു.

1.ഉത്ഭിജ൦. ഇടിവെട്ടു ഉണ്ടാകുമ്പോള്‍ കൂണ്‍ ഉണ്ടാകുന്നത്.
2.സ്വേഭജ൦- വിയര്‍പ്പില്‍ നിന്ന്‍ഉണ്ടാകുന്നത്.മുട്ട,പേന്‍,കൊതുക്,
3.അണ്ടജ൦-മുട്ട വിരിഞ്ഞുണ്ടാകുന്ന സൃഷ്ടി
4.ജരയുജം-പ്രസവിച്ച് ഉണ്ടാകുന്ന സൃഷ്ടി

4.രുദ്രാക്ഷം
    മനോരഥത്തെ സൂചിപ്പിക്കുന്നു.രുദ്രാക്ഷം ജപമാലയായ് ഉപയോഗിക്കുമ്പോള്‍ സാ൦ഖൃയോഗസിദ്ധാന്ത൦ ഇതില്‍നിന്ന്‍ ഉണ്ടാകുന്നു.പ്രപഞ്ച സഞ്ചാരഗതി.

5.ശ൦ഖ൦
     പരമപുരുഷഭാവം സുചിപ്പിക്കുന്നത്
“ശകാരോതി ശരിര൦ ച..
ഖകാരോ പ്രകൃതി ഭവ”
“ശ”-കാരം കൊണ്ട് ശരിരത്തെയും ,”ഖ” കാര൦ കൊണ്ട് പ്രകൃതിയെയും സുചിപ്പിച്ചുന്നു.വായുവില്‍ ശബ്ദ ഊര്‍ജ്ജം പ്രസരണം. ഉണ്ടാക്കുന്നു.

6.ഉഡുക്ക്
                    താള നിബിഡമാണ്.ഭാഷയില്‍ അക്ഷരമില്ലാത്ത കാലത്ത് പണിനി മഹര്‍ഷി ഭഗവാനെ തപസ്സു ചെയ്തു.ഭഗവന്‍ പ്രത്യക്ഷനായി.മഹര്‍ഷി അക്ഷരത്തിന്‍റെ കുറവുകള്‍ അറിയിക്കുകയും.,അദ്ദേഹത്തോടു കൈലാസത്തില്‍ എത്തുവാന്‍ ഭഗവന്‍ അരുള്‍ ചെയ്തു.ഭഗവന്‍ ശിവന്‍ താണ്ഡവനൃത്യം വച്ചപ്പോള്‍ ഉഡുക്കില്‍ നിന്നും താളമായ് അക്ഷരങ്ങള്‍ ഉര്‍ന്നു വീണു എന്നും ഇതിന്‌ “പണിനി സുക്ത൦” എന്നും “മഹേശ്വര സുക്തം “ അറിയപെടുന്നു..

7.വില്ല്.

  പ്രണവ സ്വരൂപമാണ് വില്ല്.

“ക്രിയ ശക്തിമയേ പ്രാണ
 ധനുഷി ദദ്ധതുജ്വലം”

                         ശരിരന്തര്‍ഭാഗത്ത് വൃത്താകാരമായി തുക്കാന്‍ (അളക്കാന്‍) കഴിയാത്ത വേഗത്തില്‍ സകലകരണങ്ങളെയും ചലിപ്പിച്ചുകൊണ്ട്‌ അനിയന്തിതമായി ചുറ്റികൊണ്ടിരിക്കുന്ന പഞ്ചപ്രാണനെ സൂചിപ്പിക്കാന്‍ വില്ല്.

മുണ്ഡകോപനിഷത്തില്‍ ധനുഷിനെ(വില്ല്) ക്കുറിച്ച്.....

“ധനുര്‍ ഗൃഹിതനപനിഷദ൦
ശരം ഹൂപാനിശിത൦ സ൦ദധിത
അയമ്യതദ് ഭാഗതേന ചേതസാ
ലക്ഷ്യം തദേവാക്ഷരം സൊമൃവിദ്ധി”  (മുണ്ഡക൦  54-3)

       ഉപനിഷത്തുകളില്‍ പറയുന്നത് വില്ലെടുത്ത് ഉപാസനക്കൊണ്ടുമൂര്‍ച്ചയുള്ള ശരം അതില്‍ തൊടുത്തുവിട്ടാല്‍ ബ്രഹ്മഭാവത്തില്‍ ഉറച്ച ഏകാഗ്രമായ മനസുകൊണ്ട് ആ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.

8.ശരം(വേല്‍)
                            ശക്തിയുടെപ്രേതികമണ്.ജ്ഞാനസ്വരുപമാണ്.ഏകത്വത്തെക്കുറിക്കുന്നു.ഓംങ്കാര൦ വില്ലാകുന്നു,ജീവാത്മാവ് ശരവും ലക്ഷ്യമെന്നു പറയുന്നത് പരബ്രഹ്മമണ്.യാതൊരു വിഷദം കൂടാതെ ശ്രേദ്ധയോടുകൂടി ശര൦ കൊണ്ടു ലക്ഷ്യത്തെ നേടണം.

9.വീണ

വീണയുടെ മൂന്നു കമ്പികള്‍,.മന്ത്രം.അനുമന്ത്രം,സാരണ.മനുഷ ശരിരത്തിലെ  നട്ടെല്ലിലെ 24 കണ്ണികളുള്‍ എന്നത് പോലെ വീണയിലെ 24 കട്ടകള്‍ ശരിരവും വീണയും ഒന്നാണണ്ണ്‍ സംഗീത ശാസ്ത്രത്തില്‍ സമര്‍ഥിക്കുന്നു
.
10.പത്മം(താമര).

      ചെളിയില്‍ മുളയ്ക്കുന്നതിനാല്‍ ബ്രഹ്മാത്തെയും ജലത്തില്‍ വളരുന്നത്തിനാല്‍ ജലതത്വത്തെയും വിഷ്ണു തത്വ൦), ആകാശത്തില്‍ പൂവിടുന്നതുകൊണ്ട് ആകാശ തത്വവും (ശിവ തത്വം),പരിണാമ പരിപൂര്‍ണതയെ കാണിക്കുന്നു.
ഹംസം
 വിശ്വകര്‍മ്മ വാഹനമാണ്ണ്‍.രണ്ടു ചിറകുകള്‍  ഭുതം,ഭാവികാലങ്ങളെ കുറിക്കുന്നു.മുക്തിതേടി മുകളിലേക്ക് പറക്കുന്നു

  
 
                                                                                                    തുടരും. .......

Friday, 22 February 2013

പ്രണവ വേദം

ധന്യത്മകളെ, 
                              എന്‍റെ ജീവിതത്തിലെ എറ്റവും നല്ല മൂഹുര്‍ത്തമായിരുന്നു "പ്രണവവേദം" കാണാന്‍ കഴിഞ്ഞത്  (13-08-2012). നാല് വേദങ്ങള്‍ എന്ന്‍ അറിവുമാത്രം  ഉള്ളതില്‍ നിന്ന്‍ അഞ്ചു വേദം എന്ന്‍ അറിയാന്‍ കഴിഞ്ഞത്."പ്രണവ വേദം " കാണാനും അതിനെകുറിച്ച കൂടുതൽ അറിയുവാനും വേണ്ടി എന്‍റെ അന്വേഷണ0എത്തിപ്പെട്ടത് തിരുവല്ലായിൽ  പ്രകാശാത്മാശ്രമത്തിൽ ആയിരുന്നു. "കാഞ്ചി കാമകോടി ജഗദ്‌ ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തുടുകൂടി പ്രവര്‍ത്തിക്കുന്ന പ്രകാശാത്മാശ്രമം. ഈ ആശ്രമത്തിന്‍റെ സ്ഥാപകന്‍ ശ്രീ ബാലകൃഷ്ണന്‍സാറുമായി കൂടുതല്‍പ്രണവവേദത്തെക്കുറിച്ച്അറിയാന്‍കഴിഞ്ഞത്ത്.
പ്രണവവേദം പ്രാചീന തമിഴില്‍ ക്രോഡികരിച്ചിരിക്കുന്നത് .


       
പ്രണവ വേദം



       വിരാട് വിശ്വകര്‍മ്മ പുത്രനായ മയന്‍ ധ്യാനത്തിലൂടെ നേടിയതാണ്  പ്രണവവേദം.  തികച്ചും ശാസ്ത്ര സാങ്കേതിക വിദ്യയാണ്(Science and Technology).15 വാല്യങ്ങളും  41/2 ലക്ഷം  ഋചകളും പതിനായിരം ഭാഗങ്ങളുള്ള പ്രണവവേദം പ്രാചീന തമിഴില്‍ ക്രോഡികരിച്ചതും ക്രിസ്തുവിനു മുന്‍പ് 2378 ല്‍ കടലെടുത്തുപോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെന്‍മധുരയിലെ  പണ്ഡിത സദസായ ആദ്യസംഘത്തില്‍ അവതരിപ്പിച്ചതുമായാണ് തമിഴപണ്ഡിതന്മാരുടെ അഭിപ്രായം.പ്രാചീന വിശ്വകര്‍മമജര്‍ ജീവനു തുല്യം കാത്തുസുക്ഷിച്ചതാണ്പ്രണവവേദം. കൈമറിഞ്ഞുപോയി കാലപ്പഴക്കത്തില്‍ അത് വികലമാക്കാപെടതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉപാസനക്ക് എടുക്കാതിരിക്കാത്തതിനാല്‍ മറ്റുള്ളവര്‍ അതുതേടിയതുമില്ല.തഞ്ജാവൂര്‍ രാജ്യം  ഭരിച്ചിരുന്ന വേദങ്ങളില്‍ പണ്ഡിതനായ മാറാത്ത രാജാ സര്‍ ഫോജി രണ്ടാമന്‍റെ (എ ഡി 1798-1832) കാലത്തു സ്ഥാപിതമായതും അനേകായിരം താളിയോല ഗ്രന് ഥങ്ങള്‍ സുക്ഷിച്ചിരിക്കുന്നതുമായ തഞ്ജാവൂര്‍ സരസ്വതി മഹാള്‍ ലെബ്രറിയില്‍  പ്രണവവേദം എത്തിച്ചേര്‍ന്നു.മൊത്തം 15 വാല്യങ്ങള്‍ ഉള്ളതില്‍ ഒരു ഋചയോ ഓലയോ പോലും നഷ്ടപെടാതെ ലഭിച്ച  ഗ്രന്ഥത്തില്‍ പതിനായിരം  (10000) ഭാഗങ്ങളുള്ളത്തില്‍  പത്തിലൊന്നായ ആയിരം (1000) ഭാഗങ്ങള്‍ രണ്ടായിരം(2000) ശ്ലോകങ്ങള്‍ കൃത്യമായി അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുണ്ട്. മായന്‍ തന്നെ 892 സുത്രങ്ങളുള്ള (APHORISMS)  "അയ്‌ന്തിറ" എന്നാ പ്രാചിന ഗ്രന്ഥം തമിഴനാട്ടിലെ മധുരയില്‍ നടന്ന  നോടനുബന്ധിച്ച് 1986-ല്‍ തമിഴനാട് സര്‍ക്കാര്‍ അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുണ്ട്. 

                                                പ്രണവവേദം  പഠിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ശ്രീ പ്രകാശാത്മാശ്രമം വന്നുചേരുക.കൊടും തമിഴ (സെന്താമിഴ) ഭാഷയില്‍ അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുള്ളത്‌ അതിനാല്‍  ശ്രീ പ്രകാശാത്മാശ്രമം പോയി ബാലകൃഷ്ണ സാറുമായ് ആശയവിനിമയം നടത്തുന്നാണ് ഉത്തമം.    


  1. ആദിശങ്കര  അദ്വൈതവേദാന്ത പഠനം
  2. ശ്രീശങ്കര മെഡിറ്റെഷന്‍ സെന്റര്‍
  3. വിരാട്‌വിശ്വകര്‍മ്മ വാസ്തുവിദ്യാ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
  4. ആദിശങ്കരഅദ്വൈതസഭ . 


 ആത്മസാക്ഷാത്കാരത്തിനുസഹായിക്കുന്നവേദങ്ങള്, ഉപനിഷത്തുകള്ബ്രാഹ്മസൂത്രംഭഗവത്ഗീതയുടെവിവിധവ്യാഖ്യാനങ്ങള്,ധാരാള മറ്റ്     അദ്വൈതവേദാന്തഗ്രന്ഥങ്ങള്,തന്ത്രശാസ്ത്രം,വാസ്തുശാസ്ത്രം കൂടാതെ മറ്റനവധി വിഷയങ്ങളുടെ വിപുലമായ പുസ്തകശേഖരണം ഉള്ക്കൊളളുന്ന സരസ്വതിഗ്രന്ഥാലയം ആശ്രമം വകയായുണ്ട്.


SRI PRAKASATMA ASRAMAM                                                         
NEDUMPURAM P.O                                                                                                                                                             
THIRUVALLA
PATHANAMTHITTA
KERALA,INDIA.PIN 689578.

                                                                                      
     ശ്രീ ബാലകൃഷ്ണന്‍സാറിന്റെ വാക്കുകള്‍ വീഡിയോ കാണുക                                                                                                                          
http://www.youtube.com/watch?v=KtQSYVB6_f4&feature=youtu.be



    ബാലകൃഷ്ണന്‍ സാറിന്റെ  ആഗ്രേഹം ആണ്  അമുല്യമായ പുസ്തക ശേഖരണം വിശ്വകര്‍മ്മ സമുദായത്തില്‍നിന്നുള്ളവര്‍ വന്ന് പഠിക്കണം എന്ന് ഉള്ളത്..അതിന് വേണ്ടി സര്‍ എത്രസമയം വേണമെങ്കിലും ചിലവ് ആക്കാം. താമസിച്ച് പഠിക്കാം

     പ്രണവ വേദത്തേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി ആദ്യമായി എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞതിന്‍റെ ഫലമായി ഒരുപാട് പേര്‍ ഈ ആശ്രമത്തില്‍ വന്നിട്ടുണ്ട്..


ബിനീഷ്  ശ്രീനിവാസന്‍  ആലക്കരേത്ത് 

https://www.facebook.com/groups/viswakarmaedu


https://www.facebook.com/ViswakarmaGurukulam



Tuesday, 12 February 2013

PRANAVA VEDA


                               Pranava Veda - The powerful " AUM " 




                                     Reactions: 


                                      Till date many of us frequently chant the phrase "Four Vedas", but Vedas are 5 in number. Where did we go wrong then ? The answer to this question is clear by the phrase "Four Vedas on Paper". Yes! you probably understood the difference, four are in written form and the fifth one is a vocal composition. The powerful mantra "AUM".


||||||||||----AUM -----||||||||||

                      Much powerful historical background is suggested

                 The Pranava Veda is a text that elucidates the process of energy (Brahmam) turning itself into matter (the material world). In this text, pure energy or consciousness goes through a process that can be observed as a mathematical order. That process can be emulated by humans through applying that mathematical order to dance, music, poetry, architecture and sculpture thus creating arts that vibrate in a way that causes the viewer, listener, inhabitant to vibrate with the Divine qualities that the art form does. This Pranava Veda was recognized by Brahmarishi Mayan about 10,000 years ago. One know copy exists today and it is in the hands of Dr. V. Ganapati Sthapati of Chennai, TN, India, which is being translated to Tamil and English. A translation project is being sponsored by The America University of Mayonic Science and Technology under the guidance of Dr. V. Ganapati Sthapati.
Many people believe that Pranava refers to the sound AUM. In fact, pranava comes from the roots Pirazh + Nava = Pranava. Turn/Flip or turn into Nine; Pranava means the transformation of 8 into 9. Brahmarishi Mayan says in the Pranava Veda that consciousness multiplies itself into 8 units or pulses (units of Time) of OM light and OM sound. One unit of TIME has 2 aspects, OM LIGHT and OM SOUND. OM LIGHT divides itself into 8 light atoms that become the raw material for all visual forms. OM SOUND divides itself into 8 sound atoms that become the raw material for all aural forms.
               "Yettin pirazhve navamenavagi " - Maamuni Mayan The flipping or turning of 8 is nine.
This combination of 8 units of Light and Sound form the 'Three Gunas' which then form the five elements or 'Pancha Bhutas'.
The entire process unfolds a mathematical order which can be emulated for the upliftment of humanity.
For more details:https://www.facebook.com/AUM.Vastu
                      http://www.vastuved.com/life.htm



വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...