വിശ്വകർമ്മജരും ശ്രീലങ്കയും (ചരിത്രം )
ശ്രീലങ്കൻ രാജ ഭരണത്തിന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് 543 BC മുതൽക്കാണ്. തെക്കേ ഇന്ത്യയിൽ നിന്നും 700 അനുയായികളുമായി ശ്രീലങ്കയിൽ എത്തി കിരീടം ഉറപ്പിച്ച ആദ്യ രാജാവായിരുന്നു രാജ വിജയ. മനു വംശത്തിൽ പിറന്ന വിശ്വ ബ്രാഹ്മണൻ ആയിരുന്നു രാജ വിജയ. അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയിൽ നിന്ന് 5 പ്രമുഖ വിശ്വകർമ പണ്ഡിതരും ഉണ്ടായിരുന്നു. സിരിത് പ്രകർമ, സിരിത് നാരായണ, സിരിത് അഭിഷേക, സിരിത് പൊൻ, സിരിത് ദേവനാരായണ രഡാല എന്ന വിശ്വകർമ ആചാരിമാരാണ് രാജ വിജയോയേ കിരീടധാരണം നടത്തിയത്. ഇവർക്ക് പിന്നീട് കടുപിടിയ, കമ്മാളത്തോട്ട, നോട്ടുമ്പുവ, വേവാഗാമ, നിമാഗാലാ, ഐവണ്ടാമ എന്നീ ഗ്രാമങ്ങൾ രാജാവ് നൽകി.
BC 543 മുതൽ AD 66 വരെ വിജയ രാജാവിന്റെ പരമ്പരയാണ് ശ്രീലങ്ക ഭരിച്ചിരുന്നത്. AD 60-66 വരെ വിജയ രാജ പരമ്പരയിലെ അവസാനത്തെ രാജാവ് രാജ ശുഭരാജ ആയിരുന്നു.
ശുഭരാജയുടെ ഭരണത്തിന് അവസാനം വരുത്തിയത് അദ്ദേഹത്തിന്റെ സൈനത്തിലെ തന്നെ വസഭ എന്ന ലംബകന്ന കുടുംബത്തിലേ അംഗം ആയിരുന്നു. യുദ്ധത്തിൽ വസഭ ശുഭരാജയേ വധിക്കുക ആയിരുന്നു. ഇതോടെ വിജയ രാജവംശം ശ്രീലങ്കയിൽ അസ്തമിച്ചു.
രാജഭരണങ്ങൾക്കു ശേഷം ഡച്ച് കാരുടെ കാലഘട്ടത്തിൽ വിശ്വകര്മ്മജരെ ഉന്നത ജോലിക്കായിരുന്നു നിയോഗിച്ചിരുന്നത്. ഇംഗ്ലീഷ് കാരുടെ കാലഘട്ടത്തിലാണ് വിശ്വകർമ്മജർക്കു മോശം സമയം ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ 50% ആൾക്കാരും ഗോവിഗാമ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ പ്രീതിപിടിച്ചുപറ്റാൻ ബ്രിട്ടീഷ്കാർ ഉന്നത ജോലികളിൽ അവരെ തിരുകി കയറ്റാൻ തുടങ്ങി.
ശ്രീലങ്കയിൽ വിശ്വകര്മ്മജരെ പൊതുവിൽ ആചാരി എന്നാണ് അറിയപ്പെടുന്നത്. നമ്മളുടെ അഞ്ചു വിഭാഗത്തിൽ പെട്ട ആൾക്കാരും ഉണ്ട്.
Source: Viswakarma & his descedents
Alfred Edward Roberts & Ratna Jinendra Ratnaweera
രാജ വിജയ യുടെ സ്മാരകവും ചുവർ ചിത്രങ്ങളും

No comments:
Post a Comment