1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നിലവിൽ വന്നത്. 1947 സെപ്റ്റംബർ വരെ ഇത് നിലനിന്നിരുന്നു.
തിരുവിതാംകൂർ രാജകുടുംബവുമായുള്ള നമ്മുടെ സമുദായത്തിന്റെ അഭേദ്യമായ ബന്ധം മൂലം ശ്രീമൂലം പ്രജാസഭയുടെ കാലഘട്ടത്തിൽ വിശ്വകർമ സമുദായത്തിന് 7 MLA ഉണ്ടായിരുന്നു.
അവരെക്കുറിച്ചു ഞാൻ മനസ്സിലാക്കിയ കുറച്ചു അറിവുകൾ നിങ്ങളോട് പങ്കു വയ്ക്കുന്നു.
1. ശില്പ രത്നകാര ശ്രീ എൻ. വേലു ആചാരി FRSA, വിശ്വബ്രഹ്മ വിലാസം. തിരുവനന്തപുരം. 1933-47വരെ MLA ആയിരുന്നു.
2. ശ്രീ. P K കുമാരൻ ആചാരി, നട്ടാശ്ശേരി, കോട്ടയം. വിശ്വകര്മജറിലെ ആദ്യത്തെ എഞ്ചിനീയറിംഗ് (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ) ബിരുദധാരിയായിരുന്നു. "മലയാള മനോരമ" യുടെ emblem ഉം ലെറ്ററുകളും പ്രിന്റിംങ്ങിനു മെറ്റലിൽ കടഞ്ഞെടുത്തത് ഇദ്ദേഹവും പിതാവ് കുമാരി ആചാരിയുമായിരുന്നു. ഇത് KM മാത്യു തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
3. U K വാസുദേവൻ ആചാരി നെടുങ്കണ്ട, ചിറയിൻകീഴ്. അദ്ദേഹം All Travancore Viswakarma Mahasabha യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിഭ ഭേരി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയിരുന്നു.
4. ശ്രീ. ശങ്കുണ്ണി ആചാരി വാഴൂർ ചങ്ങനാശ്ശേരി. കൂടുതൽ വിവരങ്ങൾ അറിയില്ല.
5. ശ്രീ. K. രാമകൃഷ്ണൻ ആചാരി, മണക്കാട്, തിരുവനന്തപുരം. അദ്ദേഹം പ്രശസ്തനായ ഛായാചിത്ര വിദഗ്ധൻ ആയിരുന്നു. തിരുവിതാം കൂർ രാജാക്കന്മാരുടെയും, പ്രമുഖ വക്തികളുടെയും ഛായാചിത്രങ്ങൾ അദ്ദേഹം ആണ് വരച്ചത്. KRK ആചാരി എന്നാണ് അറിയപ്പെട്ടിരുന്നത്.
6. ശ്രീ. രാമചന്ദ്രൻ ആചാരി. കുളപ്പുറത്തു വീട് തിരുവനന്തപുരം.
7. ശ്രീ. ശിവരാമൻ ആചാരി MLA
1947 നു ശേഷം സാമുദായികമായി നമ്മൾക്ക് ഭരണ പ്രാധിനിത്യം ആർജിക്കുവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 73 വർഷത്തിനിടയിൽ ജനപ്രാധിനിത്യത്തിൽ വിശ്വകർമ്മജർ എവിടെയും അടയാളപ്പെട്ടിട്ടില്ല. ഇന്ന് ഭരണസംവിധാനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗം. നമ്മുടെ ഒരാവശ്യം, അർഹതപെട്ടത് നേടിയെടുക്കാൻ പാങ്ങില്ലാത്തവർ ആയതു നമ്മുടെ സംഘടനാ ദൗർബല്യവും നിലവിലെ രാഷ്ട്രീയ സംഘടനകളുടെ ചൂഷണവും മാത്രമാണ്. നമ്മൾ ഒന്നാണെന്നു ബോധ്യപ്പെടുത്തുന്ന കാലത്തിൽ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയിൽ നമ്മൾക്കെന്തിലും നേടി എടുക്കാൻ സാധിക്കുള്ളു. പണ്ടത്തെ രാജാക്കന്മാർ മനസ്സിലാക്കിയത് പോലെ ഇപ്പോഴത്തെ രാജാക്കന്മാർ മനസ്സിലാക്കണമെന്നില്ല. അതുകൊണ്ടു നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം പിന്നിട്ടിരിക്കുന്നു. ഒന്നായി അണിചേരുക രാഷ്ട്രീയ വ്യത്യാസമില്ലാതെ വിശ്വകർമ ദേവന്റെ നാമത്തിൽ
No comments:
Post a Comment