Saturday, 25 April 2020

ശില്പി രത്നകാര ശ്രീ. N Veloo Achary FRSA London (1894-1973) -വിശ്വകർമ വിസ്മയം

വിശ്വകർമ വിസ്മയം
ശില്പ രത്നകാര ശ്രീ.  N Veloo Achary FRSA  London (1894-1973)



1894 ൽ ശ്രീ നാരായണൻ ആചാരിയുടെ പുത്രനായി കൊല്ലത്തു ജനനം.  ലക്ഷ്മി അമ്മാൾ ഭാര്യ.

തിരുവനന്തപുരം ധന്വന്തരി മഠത്തിനു സമീപം മഹാത്മാ ഗാന്ധി റോഡിൽ മൂന്നു നിലയുള്ള കെട്ടിടത്തിൽ "ശ്രീമൂലം ഐവറി വർക്സ് എന്ന സ്ഥാപനം 1920 ൽ സ്ഥാപിച്ചു. തിരുവനന്തപുരത്തെ പേരുകേട്ട craft centre ആയിരുന്നു. High quality ഐവറി ആർട്ട്‌ വർക്കുകൾ,  പ്രതിമകൾ,  പെയിന്റിംഗ്സ്,  പ്രസന്റേഷൻ,  കാസ്കേട്സ്,  കുടകൾ,  mirror frames,  salt pepper dispensers,  safety pins,  brooches in silver,  gift articles in ഐവറി,  സിൽവർ,   ഗോൾഡ്,  പോത്തിൻകൊമ്പ്,  ചിരട്ട  കൊണ്ടുള്ള കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണവും വില്പനയും ആണ്‌ ഉണ്ടായിരുന്നത്.  വേലു ആചാരിക്കു ശേഷം ഈ സ്ഥാപനം നോക്കിയിരുന്നത് അദ്ദേഹത്തിന്റെ മകൻ വിശ്വനാഥൻ ആചാരി ആയിരുന്നു.അദ്ദേഹവും അറിയപ്പെടുന്ന crafts വിദഗ്ധൻ ആയിരുന്നു.

തിരുവിതാംകൂർ രാജ കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു ശ്രീ വേലു ആചാരിക്ക്.  ഈ ബന്ധം മൂലം അദ്ദേഹത്തിന് രാജമുദ്ര ഉപയോഗിക്കുവാനുള്ള അവകാശം കിട്ടി. സ്വദേശി movement ന്റെ സമയത്ത് വിദേശ സാധനങ്ങൾ ഉപേക്ഷിക്കുക എന്ന ആദർശം പ്രചരിച്ചപ്പോൾ കോൺഗ്രസ്‌ ചർക്ക വ്യാപകമായി പ്രചരിപ്പിച്ചു. അന്നത്തെ  ചർക്കയുടെ പ്രശ്നം ഒരു സമയത്ത് ഒരു നൂല് മാത്രമേ നെയ്യുവാൻ സാധിച്ചിരുന്നുള്ളു. ഇത് മറികടക്കുവാൻ കോൺഗ്രസ്‌ 1928 ൽ  ഒരു ചർക്ക design competition പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ problems ഉം പരിഹരിക്കാനുള്ള ചർക്ക യുടെ design 1931 വേലു ആചാരി അവതരിപ്പിച്ചു. അഹമ്മദാബാദ് വിദ്യാപീഠത്തിൽ നടന്ന മത്സരത്തിൽ സമർപ്പിക്കപെട്ട 20 models നിന്ന് 4 models അവസാന test ലേക്ക് തിരഞ്ഞെടുത്തതിൽ വേലു ആചാരിയുടെ model ഉണ്ടായിരുന്നു.  പക്ഷെ പിന്നീട് ആ project ഉപേക്ഷിക്കുക ആണുണ്ടായത്.

പക്ഷെ വേലു ആചാരി നിരാശപ്പെട്ടില്ല.  1937 ൽ ഗാന്ധിജി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ചർക്ക കാണിക്കുവാൻ  ആചാരി വീട്ടിലേക്കു ക്ഷണിച്ചു.  അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ഗാന്ധിജി വിശ്വബ്രഹ്മ വിലാസം എന്ന അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. ഗാന്ധിജിയ്ക്  മുകളിലത്തെ നിലയിൽ ചർക്കയുടെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു.  സന്തുഷ്ടനായ ഗാന്ധിജി അദ്ദേഹത്തോട് small scale cottage industry യുടെ ഉയർച്ചക്ക് ആയി വർക്ക്‌ ചെയ്യുവാൻ നിർദേശിച്ചു. 

വേലു ആചാരിയുടെ വർക്കുകൾക്കു ദിവാൻ Austine ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 1919 ൽ ദിവാൻ അദ്ദേഹത്തെ മദ്രാസ് ഗവണ്മെന്റ് ന്റെ ക്രാഫ്റ്റ് കോഴ്സ്ൽ ചേരുവാൻ സഹായിച്ചു.  പിന്നീട് ദിവാൻ ഇംഗ്ലണ്ട് ലേക്ക് മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ലെ famous personalities നു വേണ്ടി ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ വേലു ആചാരി ക്കു അവസരം ലഭിച്ചു.
1946 ൽ തിരുവിതാം കൂർ രാജാവ് ശില്പ രത്നകാര എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. Royal Society of Arts London അദ്ദേഹത്തിന് fellowship നൽകി ആദരിച്ചു.  ശ്രീമൂലം പ്രജാസഭയിൽ MLA ആയിരുന്നു (1933-1947)

കേരളത്തിലെ വിശ്വകർമ്മജർക്കു അഭിമാനിക്കാവുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നു ശ്രീ വേലു ആചാരി FRSA London

Source : The Hindu 18 July 2014 ശരത് സുന്ദർ രാജീവ്

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...