Monday, 26 August 2013

മരുഭുമിയിലെ പച്ചപ്പ്‌

        ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍നിന്ന് 1200 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന സലാല, മലയാളികള്‍ക്ക് ഒരു കൊച്ചു കേരളം പോലെയാണ്. ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ്‌ സലാല.ഗള്‍ഫ്‌ രാജ്യത്തിലെ കേരളം എന്നാ പേരില്‍ സലാല കൂടുതല്‍ അറിയപ്പെടുന്നത്,പ്രകൃതി ഭ൦ഗിയുടെ കാര്യത്തില്‍കേരളത്തിലെ സമാനമായ രിതിയും അതുപോലെ തന്നെ ഇവിടുത്തെ കാലാവസ്ഥയും.മൂടല്‍മഞ്ഞ് കൊണ്ട് മലനിരകളെ ഒരുക്കി നിര്‍ത്തിയ കാഴ്ച്ച മൂന്നാറിനെ ഓര്‍മ്മപെടുത്തുന്നതും പച്ചവിരിച്ച മലനിരകളെ സഹ്യപര്‍വ്വത൦ പോലെ സലാലയില്‍ കാണുമ്പോള്‍ മലയാളികള്‍ സ്വന്തം നാട്ടില്‍ എത്തിയതു പോലെ തോന്നി പോകും.ധാരാളം തെങ്ങും വാഴയും മറ്റു പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ്‌ സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ്‌ ഇവിടെ. തെക്കുപടിഞാറൻ മൺസൂൺ കാലവസ്ഥയാണ്‌ സലാലയിൽ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂൺ ഒടുവ് തൊട്ട് സെപ്റ്റംബർ ആദ്യം വരെ) ഖരീഫ് സീസൺ എന്ന് അറിയപ്പെടുന്നു. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാർന്ന പരിപാടികൾ ഈ കാലത്ത് സലാലയിൽ സംഘടിപ്പിക്കാറുണ്ട്.

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...