Face book page https://www.facebook.com/ViswakarmaGurukulam Facebook group https://www.facebook.com/groups/viswakarmaedu
Saturday, 25 April 2020
വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ
ആറന്മുളക്ക് പിന്നാലെ അടയ്ക്ക പുത്തൂർ കണ്ണാടിയും.
വിശ്വകർമ്മജരും ശ്രീലങ്കയും (ചരിത്രം )
ശ്രീലങ്കൻ രാജ ഭരണത്തിന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് 543 BC മുതൽക്കാണ്. തെക്കേ ഇന്ത്യയിൽ നിന്നും 700 അനുയായികളുമായി ശ്രീലങ്കയിൽ എത്തി കിരീടം ഉറപ്പിച്ച ആദ്യ രാജാവായിരുന്നു രാജ വിജയ. മനു വംശത്തിൽ പിറന്ന വിശ്വ ബ്രാഹ്മണൻ ആയിരുന്നു രാജ വിജയ. അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയിൽ നിന്ന് 5 പ്രമുഖ വിശ്വകർമ പണ്ഡിതരും ഉണ്ടായിരുന്നു. സിരിത് പ്രകർമ, സിരിത് നാരായണ, സിരിത് അഭിഷേക, സിരിത് പൊൻ, സിരിത് ദേവനാരായണ രഡാല എന്ന വിശ്വകർമ ആചാരിമാരാണ് രാജ വിജയോയേ കിരീടധാരണം നടത്തിയത്. ഇവർക്ക് പിന്നീട് കടുപിടിയ, കമ്മാളത്തോട്ട, നോട്ടുമ്പുവ, വേവാഗാമ, നിമാഗാലാ, ഐവണ്ടാമ എന്നീ ഗ്രാമങ്ങൾ രാജാവ് നൽകി.
BC 543 മുതൽ AD 66 വരെ വിജയ രാജാവിന്റെ പരമ്പരയാണ് ശ്രീലങ്ക ഭരിച്ചിരുന്നത്. AD 60-66 വരെ വിജയ രാജ പരമ്പരയിലെ അവസാനത്തെ രാജാവ് രാജ ശുഭരാജ ആയിരുന്നു.
ശുഭരാജയുടെ ഭരണത്തിന് അവസാനം വരുത്തിയത് അദ്ദേഹത്തിന്റെ സൈനത്തിലെ തന്നെ വസഭ എന്ന ലംബകന്ന കുടുംബത്തിലേ അംഗം ആയിരുന്നു. യുദ്ധത്തിൽ വസഭ ശുഭരാജയേ വധിക്കുക ആയിരുന്നു. ഇതോടെ വിജയ രാജവംശം ശ്രീലങ്കയിൽ അസ്തമിച്ചു.
രാജഭരണങ്ങൾക്കു ശേഷം ഡച്ച് കാരുടെ കാലഘട്ടത്തിൽ വിശ്വകര്മ്മജരെ ഉന്നത ജോലിക്കായിരുന്നു നിയോഗിച്ചിരുന്നത്. ഇംഗ്ലീഷ് കാരുടെ കാലഘട്ടത്തിലാണ് വിശ്വകർമ്മജർക്കു മോശം സമയം ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ 50% ആൾക്കാരും ഗോവിഗാമ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ പ്രീതിപിടിച്ചുപറ്റാൻ ബ്രിട്ടീഷ്കാർ ഉന്നത ജോലികളിൽ അവരെ തിരുകി കയറ്റാൻ തുടങ്ങി.
ശ്രീലങ്കയിൽ വിശ്വകര്മ്മജരെ പൊതുവിൽ ആചാരി എന്നാണ് അറിയപ്പെടുന്നത്. നമ്മളുടെ അഞ്ചു വിഭാഗത്തിൽ പെട്ട ആൾക്കാരും ഉണ്ട്.
Source: Viswakarma & his descedents
Alfred Edward Roberts & Ratna Jinendra Ratnaweera
രാജ വിജയ യുടെ സ്മാരകവും ചുവർ ചിത്രങ്ങളും
ശില്പി രത്നകാര ശ്രീ. N Veloo Achary FRSA London (1894-1973) -വിശ്വകർമ വിസ്മയം
ശില്പ രത്നകാര ശ്രീ. N Veloo Achary FRSA London (1894-1973)
1894 ൽ ശ്രീ നാരായണൻ ആചാരിയുടെ പുത്രനായി കൊല്ലത്തു ജനനം. ലക്ഷ്മി അമ്മാൾ ഭാര്യ.
തിരുവനന്തപുരം ധന്വന്തരി മഠത്തിനു സമീപം മഹാത്മാ ഗാന്ധി റോഡിൽ മൂന്നു നിലയുള്ള കെട്ടിടത്തിൽ "ശ്രീമൂലം ഐവറി വർക്സ് എന്ന സ്ഥാപനം 1920 ൽ സ്ഥാപിച്ചു. തിരുവനന്തപുരത്തെ പേരുകേട്ട craft centre ആയിരുന്നു. High quality ഐവറി ആർട്ട് വർക്കുകൾ, പ്രതിമകൾ, പെയിന്റിംഗ്സ്, പ്രസന്റേഷൻ, കാസ്കേട്സ്, കുടകൾ, mirror frames, salt pepper dispensers, safety pins, brooches in silver, gift articles in ഐവറി, സിൽവർ, ഗോൾഡ്, പോത്തിൻകൊമ്പ്, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണവും വില്പനയും ആണ് ഉണ്ടായിരുന്നത്. വേലു ആചാരിക്കു ശേഷം ഈ സ്ഥാപനം നോക്കിയിരുന്നത് അദ്ദേഹത്തിന്റെ മകൻ വിശ്വനാഥൻ ആചാരി ആയിരുന്നു.അദ്ദേഹവും അറിയപ്പെടുന്ന crafts വിദഗ്ധൻ ആയിരുന്നു.
തിരുവിതാംകൂർ രാജ കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു ശ്രീ വേലു ആചാരിക്ക്. ഈ ബന്ധം മൂലം അദ്ദേഹത്തിന് രാജമുദ്ര ഉപയോഗിക്കുവാനുള്ള അവകാശം കിട്ടി. സ്വദേശി movement ന്റെ സമയത്ത് വിദേശ സാധനങ്ങൾ ഉപേക്ഷിക്കുക എന്ന ആദർശം പ്രചരിച്ചപ്പോൾ കോൺഗ്രസ് ചർക്ക വ്യാപകമായി പ്രചരിപ്പിച്ചു. അന്നത്തെ ചർക്കയുടെ പ്രശ്നം ഒരു സമയത്ത് ഒരു നൂല് മാത്രമേ നെയ്യുവാൻ സാധിച്ചിരുന്നുള്ളു. ഇത് മറികടക്കുവാൻ കോൺഗ്രസ് 1928 ൽ ഒരു ചർക്ക design competition പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ problems ഉം പരിഹരിക്കാനുള്ള ചർക്ക യുടെ design 1931 വേലു ആചാരി അവതരിപ്പിച്ചു. അഹമ്മദാബാദ് വിദ്യാപീഠത്തിൽ നടന്ന മത്സരത്തിൽ സമർപ്പിക്കപെട്ട 20 models നിന്ന് 4 models അവസാന test ലേക്ക് തിരഞ്ഞെടുത്തതിൽ വേലു ആചാരിയുടെ model ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ആ project ഉപേക്ഷിക്കുക ആണുണ്ടായത്.
പക്ഷെ വേലു ആചാരി നിരാശപ്പെട്ടില്ല. 1937 ൽ ഗാന്ധിജി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ചർക്ക കാണിക്കുവാൻ ആചാരി വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ഗാന്ധിജി വിശ്വബ്രഹ്മ വിലാസം എന്ന അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. ഗാന്ധിജിയ്ക് മുകളിലത്തെ നിലയിൽ ചർക്കയുടെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. സന്തുഷ്ടനായ ഗാന്ധിജി അദ്ദേഹത്തോട് small scale cottage industry യുടെ ഉയർച്ചക്ക് ആയി വർക്ക് ചെയ്യുവാൻ നിർദേശിച്ചു.
വേലു ആചാരിയുടെ വർക്കുകൾക്കു ദിവാൻ Austine ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 1919 ൽ ദിവാൻ അദ്ദേഹത്തെ മദ്രാസ് ഗവണ്മെന്റ് ന്റെ ക്രാഫ്റ്റ് കോഴ്സ്ൽ ചേരുവാൻ സഹായിച്ചു. പിന്നീട് ദിവാൻ ഇംഗ്ലണ്ട് ലേക്ക് മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ലെ famous personalities നു വേണ്ടി ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ വേലു ആചാരി ക്കു അവസരം ലഭിച്ചു.
1946 ൽ തിരുവിതാം കൂർ രാജാവ് ശില്പ രത്നകാര എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. Royal Society of Arts London അദ്ദേഹത്തിന് fellowship നൽകി ആദരിച്ചു. ശ്രീമൂലം പ്രജാസഭയിൽ MLA ആയിരുന്നു (1933-1947)
കേരളത്തിലെ വിശ്വകർമ്മജർക്കു അഭിമാനിക്കാവുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നു ശ്രീ വേലു ആചാരി FRSA London
Source : The Hindu 18 July 2014 ശരത് സുന്ദർ രാജീവ്
Monday, 18 June 2018
ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ?
Thursday, 14 June 2018
പ്രപഞ്ചസൃഷ്ടാവ് ആര്?
🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.
🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.
🕉2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?
സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.
🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?
സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.
🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?
മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി
🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?
വേദങ്ങൾ
🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?
വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.
🕉7.വേദ സൃഷ്ടാവ് ആര്?
പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.
🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?
ആകാശം,ഭൂമി,ജലം,വായു,അഗ്നി.
🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏത്?
അഗ്നി.
🕉10.പഞ്ചലോഹങ്ങൾ ഏവ?
ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.
🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?
അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ് പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്,മുന്തിരിങ്ങ ഇവയാണവ.
🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?
യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.
🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?
ഓംകാരം
🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?
ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.
🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?
എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.
1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ് ബ്രഹ്‌മയജ്ഞം.
2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.
3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം
4.നരയജ്ഞം:-അതിഥി സേവ
5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.
ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉
2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?
സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.
🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?
സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.
🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?
മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി
🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?
വേദങ്ങൾ
🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?
വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.
🕉7.വേദ സൃഷ്ടാവ് ആര്?
പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.
🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?
ആകാശം,ഭൂമി,ജലം,വായു,അഗ്നി.
🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏത്?
അഗ്നി.
🕉10.പഞ്ചലോഹങ്ങൾ ഏവ?
ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.
🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?
അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ് പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്,മുന്തിരിങ്ങ ഇവയാണവ.
🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?
യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.
🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?
ഓംകാരം
🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?
ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.
🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?
എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.
1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ് ബ്രഹ്‌മയജ്ഞം.
2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.
3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം
4.നരയജ്ഞം:-അതിഥി സേവ
5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.
ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉
Thursday, 7 June 2018
ധനസഹായ൦- പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിന്
അപേക്ഷ ഫോം ലഭിക്കുവാന്‍
http://www.bcdd.kerala.gov.in/images/2017-18/pdf2018/TOOLKIT_GRANT_2018-19_NOTIFICATION_.pdf
പിന്നോക്ക വിഭാഗ വകുപ്പ് ലിങ്ക്
http://www.bcdd.kerala.gov.in
http://www.bcdd.kerala.gov.in
http://www.bcdd.kerala.gov.in
Wednesday, 22 November 2017
പയ്യന്നൂർ പവിത്രമോതിരം
ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം.
ടിപ്പു സുൽത്താൻ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉൾപ്പെട്ടിരുന്നു (964 മീനം 27).
മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്‌ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്‌ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്നിയെയും പ്രതിനിധാനം ചെയ്യുന്നു.
*വലതു കൈയുടെ മോതിരവിരലിലാണ് പവിത്രമോതിരം ധരിക്കേണ്ടത്*. അതിന് യോഗശാസ്‌ത്രപരമായ ചില കാരണങ്ങളുണ്ട്. *തർപ്പണം, യാഗം, പൂജ തുടങ്ങിയ കർമ്മങ്ങളിൽ സൂര്യമണ്‌ഡലത്തിനാണ് പ്രാധാന്യം. വലതുകൈ സൂര്യമണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്‌തുത കർമ്മങ്ങൾക്ക് ഏറ്റവും അനുയോജ്യമാവുകയും ചെയ്യും*.
പവിത്രമോതിരം ഭൗതികമായ ശ്രേയസിനും ആത്മീയമായ വികാസത്തിനും ഒരുപോലെ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. *മോതിരം ധരിക്കുക വഴി ഒരു അലങ്കാരവസ്‌തു ധരിക്കുക എന്നതിലുപരി പല ആന്തരിക ശുദ്ധീകരണ പ്രക്രിയകളും സംഭവിച്ച് ശരീരവും മനസും ആരോഗ്യപ്രദമായി തീർന്ന് ആത്മീയ ഗുണവും മന:ശാന്തിയും കൈവരുമെന്നാണ് കരുതപ്പെടുന്നത്*
Wednesday, 15 November 2017
ശ്രീ മുളങ്കാടക ക്ഷേത്ര തിർത്ഥാടന സന്ദേശസഞ്ചലന യാത്ര
Thursday, 9 November 2017
തിരുവിതാംകൂർ ദേവസ്വം ശാന്തിയായി നിയമിതനായ ഏക വിശ്വകർമ്മ സഹോദരൻ ശ്രീകുമാർ
Wednesday, 22 February 2017
ധനസഹായ൦- പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിനുള്ള
ലിങ്ക്
Friday, 2 December 2016
Thursday, 29 September 2016
ഹനുമാൻ സ്വാമിയും വിശ്വകർമ്മജരുമായി ഉള്ള ബന്ധം
ഹനുമാൻ സ്വാമിയും വിശ്വകർമ്മജരുമായി ഉള്ള ബന്ധം പഞ്ചവർണ്ണ കൊടിയിൽ ഹനുമാൻ അടയാളമായത് . ...... ... ....... .. സ്കന്ദപുരാണം,നാഗരകാണ്ഡം,അദ്ധായം12ല്‍ഒരുകഥയുണ്ട്. (മറ്റുപുരാണങ്ങളുമായോ,രാമായണമായോഈകഥയ്ക്കുബന്ധമില്ല.)ഹനുമാന്‍വായൂപുത്രനായശിവാംശമാണല്ലോ,ഈകഥപ്രകാരംഹനുമന്‍റെഅമ്മഅഞ്ജനഅന്ധയായിരുന്നു.അവള്‍യഥാകാലംപ്രസവിച്ചില്ല.
ദേവകള്‍പരിഭ്രാന്തരായി,ത്രിമൂര്‍ത്തികളും,വായുവുംഗര്‍ഭസ്ഥശിശുവിനോടുകാരണംതിരക്കി.``താന്‍ചിലവ്യവസ്ഥകള്‍ക്കുവിധേയമായിമാത്രമേഅവതാരമെടുക്കുകയുള്ളുഎന്നുശിശുപ്രതിവചിച്ചു.1.സുവര്‍ണ്ണകൗപീനം
2.സുവര്‍ണ്ണയജ്ഞസൂത്രം
3.സുവര്‍ണ്ണകുണ്ഡലങ്ങള്‍
ഇവജന്മനാതന്നെഉണ്ടായിരിക്കയുംവേണം.മറ്റുദേവ
തകള്‍ക്കുഇവഅസാദ്ധ്യമാകയാല്‍അവര്‍വിശ്വകര്‍മ്മാവിനെസ്മരിച്ചു.പ്രത്യക്ഷനായവിശ്വകര്‍മ്മന്‍ഒരുഡിമാന്‍ഡുവച്ചു.ഹനുമാന്‍തന്റെധ്വജത്തിന്റെഅടയാളമായിഇരിക്കണമത്രേ!.ഇരുപക്ഷത്തുമുള്ള,വ്യവസ്ഥകള്‍അംഗീകരിച്ചു,ഹനുമാന്‍ജന്മമെടുത്തു.അതോടപ്പംഅഞ്ജനെക്കുകാഴ്ചയുംലഭിച്ചു.ഇതുപ്രകാരംപഞ്ചഭൂതനിറങ്ങളുള്ളകൊടിയില്‍,ഹനുമാന്‍ചിഹ്നമായിതീര്‍ന്നു.
ഈകഥആന്ധ്രാപ്രദേശിലുള്ളതാണ്. (ഈകഥഅവരുടെസൃഷ്ടിയാണ്. )ആന്ധ്രാക്കാരാണുഈപതാകഉപയോഗിക്കുന്നത്.മറ്റുള്ളവര്‍ക്കെല്ലാം,വിശ്വകര്‍മ്മാവ്,ഹംസധ്വജനും,ഹംസവാഹനനുമാണ്.ഒരു പക്ഷേ,ഇവര്‍ചരിത്രപരമായിവാനരവംശ (വാനരശില്പി നളന്‍-ഒാര്‍ക്കുക. നളനുമായിഎന്തെങ്കിലുംബന്ധമുണ്ടായിരിക്കാം..... കടപ്പാട് പ്രസാദ് ആചാര്യ..
Saturday, 24 September 2016
ഹംസം കണ്ട ഒരു സ്വപ്നം....!!
45 ലക്ഷത്തിൽ അധികം വരുന്ന കേരളത്തിലെ വിശ്വകർമ്മ സമൂഹത്തിന്റെ 450 - ൽ പരം വരുന്ന നേതാക്കന്മാരുടെ അധികാര മോഹത്തിൽ വേദനപൂണ്ട്
വിശ്വകർമ്മ ദേവന്റെ വാഹനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹംസം കണ്ട ഒരു സ്വപ്നം....!!
।। അഛന്‍റെ മക്കൾ ।।
===============
താതനു മക്കളിതഞ്ചു-പേരിവരുടെ
കഥയിതു കേൾക്കുക തെല്ലിടനേരം
മതഭേദത്തിൻ മുഖരൂപങ്ങൾ കൊത്തി-യെടുത്തൊരു മക്കളിതിവരുടെ
ഹംസം പാടിയൊരീക്കഥ കേൾക്കൂ ഹംസധ്വനി-യല്ലീരാഗം
അക്ഷരരൂപി-ണിയായെന്നമ്മ
കാതിൽ മൂളിയൊരീരാഗം
ആചാരങ്ങൾ ആയിരമുണ്ടതി-നാധാരങ്ങൾ
ദേവാലയവും
ഗ്രന്ഥവിചാരം ചെയ്യുമ്പോഴും
രൂപവിചാരം മുഖരൂപത്തിൽ
ശിലയിൽ തീർത്തൊരു ശില്പങ്ങളിലും തടിയിൽ തീർത്തൊരു സ്തൂപങ്ങളിലും ലോഹങ്ങളിലും രൂപം കാണാം മതഭേദത്തിൻ മുഖരൂപങ്ങൾ
രൂപം നൽകി ഭാവം നൽകി ശബ്ദം നൽകീ
സംസ്കൃതി പാകി
ആചാങ്ങൾ-ക്കായിരമായിരം
അർത്ഥതലങ്ങൾ പാകി പാരിൽ.
കാർഷിക വിപ്ലവ
വീര്യമതേകൻ
ആയുധമുലയിൽ
തോകി മിനുക്കി
ഉലയിൽ കാച്ചി ഉരുക്കുമെടു-ത്തതിൽ പൽചക്രങ്ങൾ വെട്ടിയെടുത്തു
ചങ്ങല പാകി അതിൻ മീതെ അവർ
ഗമനാഗമനം വേഗതയാക്കി
തരുണീമണിതൻ കാന്തി മിനുക്കാൻ പൊന്നിൽ പുതുമകൾ ചേർത്തുവിളക്കി
പൊന്നിനു മൂല്യം കൂട്ടി പിന്നത് വിക്രയമാർ-ഗ്ഗമതാക്കി ഉലകിൽ
തത്വത്തിൽ അത് ധനമായല്ലോ ധനതത്വത്തിൻ ശാസ്ത്രവുമല്ലോ
വിസ്മയമങ്ങനെ എത്ര വിളമ്പി കർമ്മത്തിൻ കരവിരുതാ-ലങ്ങനെ
രൂപം കാണാനായി തീർത്തൊരു ലോഹകുട്ടിൻ കണ്ണാടി അത് ആറന്മുളതൻ ദേശചരിത്രം ഭൂഗോളത്തിൽ വ്യാപകമാക്കി.
??പിന്നീട് സംഭവിച്ചതോ ????
പട്ടും വളയും നൽകീ ലോകർ
ആദരവായിട്ടണു രൂപത്തിൽ
ലഹരിയിൽ "ഏഷണി" മന്ത്രവുമോതി സൃഷ്ടി മഹത്വം തുലനം ചെയ്യാൻ
മക്കളിതഞ്ചും മത്സരമായി ഒന്നിനു മെച്ചമതൊന്നായ് തീർക്കാൻ
സോദരരായവർ മിണ്ടാതായി കേമനിതാരെ "ന്നേഷിണി"
മൂലം
കണ്ടാലറിയാം എങ്കിലും എവിടെയും
അഞ്ചായ് പിന്നവർ മത്സരമായി കൂലി പറഞ്ഞും വിലയിട്ടിവരുടെ
കർമ്മത്തിന്റെയാ ശേഷി പകുക്കാൻ
എരിവും പുളിയും ചേർത്തു വിളമ്പീ എരിതീയിൽ ചില എണ്ണയുമേകി
ലോകമതാകെ പാടി മറ്റൊരു കഥയും തച്ചൻ 'ഉളി' വീഴ്ത്തി പക തീർത്തന്നൊരു കഥ
പാവ കൂത്തും കഥയായ് തീർത്തു
മത്സരബുദ്ധി-യതേറെ വളർത്തി കാലം ചെന്നിവർ കോലം കെട്ടു യന്ത്രമതായി ലോകമതെങ്ങും
കണ്ടുപടിച്ചവരൊക്കെ പിന്നെ വെല്ലുവിളിച്ചു പല രൂപത്തിൽ
താതൻ ഒളികണ്ണിട്ടു ചിരിച്ചു
ബുദ്ധി പിഴച്ചൊരീ മക്കളെയോർത്ത്.
।। പിന്നീട് അവർ സംഘം ചേർന്നു. അവിടെ സംഭവിച്ചത് എന്താണ് ?
സംഘം ചേർന്നവരവിടെ-യുമിവിടെയും
ഒന്നായ് തീർന്നു വേദികൾ പലതിൽ
അവിടെയു-മുള്ളിൽ ത്വരയായ് പൊങ്ങി കേമനിതാരെ"-ന്നേഷിണി" മന്ത്രം
താതനതങ്ങനെ മൗനം തന്നെ അരുമകളിവരുടെ വിളയാട്ടത്തിൽ
ഒന്നിച്ചാലിനി ഒന്നായ് നയിക്കാൻ
പുതിയൊരു മാനവ ജന്മം കാണാൻ
തൊഴിലിൻ മേനിക്കിനി-യില്ലിവിടെ
മത്സരബുദ്ധി-ക്കവകാശങ്ങൾ
"കാക്ക കൂട്ടിൽ
പ്രാവിനുമില്ല
പ്രാവിൻ കൂട്ടിൽ കാകനുമില്ല
ചേക്കേറാനായ് മത്സരബുദ്ധി"
'കൊത്തി' 'കൊത്തി' കൊത്തിയുടച്ചു സ്വന്തം സംസ്കൃതി
കഷ്ടം കഷ്ടം !
നേരം പുലരും വരെയും പറയും
നാളെ നമുക്കും പുലരി പിറക്കും
പുലരി പിറന്നിവ-രൊന്നായ് കാണാൻ താതനുമൊപ്പ-തെന്നുടെ മോഹം.
ഒക്കെ ഈ ഹംസത്തിൻ സ്വപ്നം !! നേരിനായ് നേരുന്ന സ്വപ്നം !!
।।। ഷാജി ആര്യമംഗലം ।।
*കന്നിമൂലയും നിങ്ങളും*
*കന്നിമൂലയും നിങ്ങളും*
വാസ്തു എന്ന പദം ഇന്ന് ഏവര്‍ക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തില്‍ , ഏറെക്കുറെ ആളുകള്‍ എത്തിയിരിക്കുന്നു. നല്ലതു തന്നെ. വാസ്തുവിന് പ്രിയം ഏറിയതനുസരിച്ച്, വാസ്തു പുസ്തകങ്ങള്‍ക്കും, വാസ്തു ക്ലാസ്സുകള്‍ക്കും ഇന്ന് പ്രിയം ഏറിയിരിക്കുന്നു. അതും നല്ലതു തന്നെ. മഹത്തായ ഈ ശാസ്ത്രം ഗ്രഹിക്കാന്‍ കഴിയുന്ന തും, ഈ ശാസ്ത്രവിധിയനുസരിച്ച്, ഒരു ഗൃഹം നിര്‍മ്മിക്കാന്‍ കഴിയുന്നതും, പൂര്‍വ്വ പുണ്യമോ, തലമുറകളുടെ പുണ്യമോ ആണെന്നുള്ളതില്‍ തര്‍ക്കമില്ല . ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. കാരണം ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ട്. ഈശ്വരാനുഗ്രഹമുള്ളവര്‍ , ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ വാസ്തുവിനെ ആശ്രയിക്കും. അക്കാര്യത്തിലും തര്‍ക്കമില്ല.
ഒരു പ്രധാനകാര്യം, ചുറ്റിത്തിരിക്കപ്പെട്ട, അല്ലെങ്കില്‍ കെട്ടിത്തിരിക്കപ്പെട്ട, ഒരു വസ്തുവില്‍ മാത്രമേ വാസ്തു ഉണ്ടാകുകയുളളു. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറു വശം താഴ്ന്നും, വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നും ഇരിക്കുന്ന ഭൂമിക്ക്, ഭൂതവിഥി എന്നാണ് നാമം. ഇത് സകലവിധ കാര്യനാശത്തിനും ഇടയാക്കും എന്നാണ് ശാസ്ത്രമതം. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. നമ്മുടെ പ്രതിപാദ്യവിഷയവും കന്നിമൂലയാണ്.
ഏറ്റവും ശക്തിയേറിയ ദിക്കാണിത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച ശാസ്ത്രം ഈ ദിക്കിന് മാത്രമാണ്, ഒരസുരനെ, അധിപനായി നിശ്ചയിച്ചത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കില്‍ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന് അനുഭവവേദ്യമാകും. അതുകൊണ്ട്, ഈ ദിക്ക് തുറസ്സായി ഇടുന്നത് നല്ലതല്ല. കുളമോ, കിണറോ, കുഴിയോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല.
കന്നിമൂലയ്ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍
ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുക, കുടുംബത്തകര്‍ച്ചയുണ്ടാകുക എന്നിവയ്ക്ക് കാരണമാകും. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.
പ്രപഞ്ചത്തിലെ രണ്ടു ഗുണപരമായ ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് അവസാനിക്കുന്നു. അപ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും അവസാനം പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും ദോഷവും മനസ്സിലാക്കാമല്ലൊ. പ്രപഞ്ച പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി ഒന്നു പരിശോധിക്കാം. വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും, തെക്ക് പടിഞ്ഞാറ് കാലുമായാണ് ശയിക്കുന്നത് (കന്നിമൂലയില്‍ ). അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധിച്ച ദുരിതങ്ങള്‍ സമ്മാനിക്കുന്നു.
ഗൃഹാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നും ആണല്ലൊ. പ്രഥമ സ്തംഭ ന്യാസം കന്നിയിലാവണം എന്നും ഉണ്ട്. ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് ഒരു ശാസ്ത്രഗ്രന്ഥത്തില്‍ ഉണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റി പ്രാധാന്യം. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിക്കിണ്ണര്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്. സ്ത്രീസ്വഭാവംപോലും കന്നികൊണ്ട് പറയാം. കുട്ടികളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി സംരക്ഷിച്ചത് ജീവിതം പ്രപഞ്ചതാളത്തിലാക്കുവാന്‍ എല്ലാവരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആത്മാവിന്റെ നിലനില്‍പ്പിന് , ശരീരം ആവശ്യമായതുപോലെ മനുഷ്യശരീരത്തിന്റെ സുരക്ഷിതത്വത്തിന് ആഹാരം കഴിഞ്ഞാല്‍ പ്രധാനമായി ആവശ്യമായുള്ളത് ഒരു വീടാണ് . ആ വീട്ടില്‍ സുഖമായി ജീവിക്കുകയാണല്ലോ ഏതൊരാളിന്റെയും താല്‍പ്പര്യം. അത് നടക്കണമെങ്കില്‍ വാസ്തു കൂടിയേതീരൂ. ബ്രഹ്മാണ്ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന മഹാശക്തിതന്നെയാണ് മനുഷ്യനിലും മനുഷ്യന്‍ താമസിക്കുന്ന വസ്തുവിലും അടങ്ങിയിരിക്കുന്നത്. ഇവ പരസ്പരം പൊരുത്തപ്പെട്ടുപോകുന്നതാണ് ആ വീട്ടിലെ ജീവിതം സുസ്ഥിരമായി പോവുക എന്നു പറയുന്നത്.
വാസ്തുശാസ്ത്രമനുസരിച്ച് പണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, എന്തിനേറെ ഏത് ഉണങ്ങിയ കാലാവസ്ഥയില്‍ പോലും ജലം ലഭിക്കുന്ന എത്ര കിണറുകള്‍ ഇന്നും വിസ്മയമായി തുടരുന്നു. പ്രപഞ്ചത്തിലെ നാലുദിക്കില്‍ നിന്നും പുറപ്പെടുന്ന പ്രപഞ്ചശക്തിയെ എങ്ങനെ മനുഷ്യ ശക്തിയുമായി സമന്വയിപ്പിക്കാം എന്നതാണ് വാസ്തുവിലെ പ്രതിപാദ്യം.
ആധുനിക വാസ്തു സിദ്ധാന്തം, ഗൃഹത്തിനു ജീവനില്ല , വാസ്തു പുരുഷനില്ല, ഗൃഹകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തം നോക്കണ്ട, വാസ്തുദോഷം എന്നൊന്നില്ല അതുകൊണ്ടുതന്നെ പരിഹാരം എന്നത് ആവശ്യമില്ല എന്ന് പറയുമ്പോള്‍ ഭാരതീയ വാസ്തുശാസ്ത്രം ഉറപ്പിച്ചുപറയുന്നു, ഗൃഹത്തിന് ജീവനുണ്ട്, ഗൃഹം മനുഷ്യനെ സ്വാധീനിക്കുന്നു, വാസ്തുപുരുഷ സങ്കല്‍പ്പം അതിപ്രധാനമാണ്. വാസ്തു ദേവതകളുടെ അനുഗ്രഹമില്ലെങ്കില്‍ അവിടുത്തെ ജീവിതത്തിന് ശാന്തിയും, സമാധാനവും ലഭിക്കുകയില്ല. അതുകൊണ്ട് ഭാരതീയ വാസ്തു ശാസ്ത്രത്തില്‍ ഉറച്ചുനിന്ന് വേണം ഒരു ഗൃഹം പണിയുവാന്‍ .
ഈശ്വരേശ്ച ഇല്ലാതെ ഒരു വീട് നമുക്ക് ലഭിക്കുകയില്ല. ആയതിനാല്‍ , ഒരു വീടിനായി ഭഗവാനോട് പ്രാര്‍ത്ഥിക്കുക. ആ പ്രാര്‍ത്ഥനയുടെ താളം ശരിയായ അര്‍ത്ഥത്തിലാണെങ്കില്‍ ഭാരതീയ വാസ്തുശാസ്ത്രപരമായ ഒരു വീട് നിങ്ങള്‍ക്കും ലഭിക്കും.....mygod.com
വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ
വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...
-
ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ? കുട്ടികാലത്ത് കാലില്‍ തളയണിയുന്ന പതിവ് ഉണ്ട്. ഇതിലെ പിന്നിലെ കാരണങ്ങളോന്നും മനസില്ലാക...
-
വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...






















