Saturday, 24 September 2016

ഹംസം കണ്ട ഒരു സ്വപ്നം....!!

45 ലക്ഷത്തിൽ അധികം വരുന്ന കേരളത്തിലെ   വിശ്വകർമ്മ  സമൂഹത്തിന്റെ 450 - ൽ പരം വരുന്ന നേതാക്കന്മാരുടെ അധികാര മോഹത്തിൽ വേദനപൂണ്ട്
വിശ്വകർമ്മ ദേവന്റെ വാഹനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹംസം കണ്ട ഒരു സ്വപ്നം....!!

     ।। അഛന്‍റെ മക്കൾ ।।
===============

താതനു മക്കളിതഞ്ചു-പേരിവരുടെ
കഥയിതു കേൾക്കുക തെല്ലിടനേരം
മതഭേദത്തിൻ മുഖരൂപങ്ങൾ കൊത്തി-യെടുത്തൊരു മക്കളിതിവരുടെ
ഹംസം പാടിയൊരീക്കഥ കേൾക്കൂ ഹംസധ്വനി-യല്ലീരാഗം
അക്ഷരരൂപി-ണിയായെന്നമ്മ
കാതിൽ മൂളിയൊരീരാഗം
ആചാരങ്ങൾ ആയിരമുണ്ടതി-നാധാരങ്ങൾ
ദേവാലയവും
ഗ്രന്ഥവിചാരം ചെയ്യുമ്പോഴും
രൂപവിചാരം മുഖരൂപത്തിൽ
ശിലയിൽ തീർത്തൊരു ശില്പങ്ങളിലും തടിയിൽ തീർത്തൊരു സ്തൂപങ്ങളിലും ലോഹങ്ങളിലും രൂപം കാണാം മതഭേദത്തിൻ മുഖരൂപങ്ങൾ
രൂപം നൽകി ഭാവം നൽകി ശബ്ദം നൽകീ
സംസ്കൃതി പാകി
ആചാങ്ങൾ-ക്കായിരമായിരം
അർത്ഥതലങ്ങൾ പാകി പാരിൽ.

കാർഷിക വിപ്ലവ
വീര്യമതേകൻ
ആയുധമുലയിൽ
തോകി മിനുക്കി
ഉലയിൽ കാച്ചി ഉരുക്കുമെടു-ത്തതിൽ പൽചക്രങ്ങൾ വെട്ടിയെടുത്തു
ചങ്ങല പാകി അതിൻ മീതെ അവർ
ഗമനാഗമനം വേഗതയാക്കി
തരുണീമണിതൻ കാന്തി മിനുക്കാൻ പൊന്നിൽ പുതുമകൾ ചേർത്തുവിളക്കി
പൊന്നിനു മൂല്യം കൂട്ടി പിന്നത് വിക്രയമാർ-ഗ്ഗമതാക്കി ഉലകിൽ
തത്വത്തിൽ അത് ധനമായല്ലോ ധനതത്വത്തിൻ ശാസ്ത്രവുമല്ലോ
വിസ്മയമങ്ങനെ എത്ര വിളമ്പി കർമ്മത്തിൻ കരവിരുതാ-ലങ്ങനെ
രൂപം കാണാനായി തീർത്തൊരു ലോഹകുട്ടിൻ കണ്ണാടി അത് ആറന്മുളതൻ ദേശചരിത്രം ഭൂഗോളത്തിൽ വ്യാപകമാക്കി.

??പിന്നീട് സംഭവിച്ചതോ ????

പട്ടും വളയും നൽകീ ലോകർ
ആദരവായിട്ടണു രൂപത്തിൽ
ലഹരിയിൽ "ഏഷണി" മന്ത്രവുമോതി സൃഷ്ടി മഹത്വം തുലനം ചെയ്യാൻ
മക്കളിതഞ്ചും മത്സരമായി ഒന്നിനു മെച്ചമതൊന്നായ് തീർക്കാൻ
സോദരരായവർ മിണ്ടാതായി കേമനിതാരെ "ന്നേഷിണി"
മൂലം
കണ്ടാലറിയാം എങ്കിലും എവിടെയും
അഞ്ചായ് പിന്നവർ മത്സരമായി കൂലി പറഞ്ഞും വിലയിട്ടിവരുടെ
കർമ്മത്തിന്റെയാ ശേഷി പകുക്കാൻ
എരിവും പുളിയും ചേർത്തു വിളമ്പീ എരിതീയിൽ ചില എണ്ണയുമേകി
ലോകമതാകെ പാടി മറ്റൊരു കഥയും തച്ചൻ 'ഉളി'  വീഴ്ത്തി പക തീർത്തന്നൊരു കഥ
പാവ കൂത്തും കഥയായ് തീർത്തു
മത്സരബുദ്ധി-യതേറെ വളർത്തി കാലം ചെന്നിവർ കോലം കെട്ടു യന്ത്രമതായി ലോകമതെങ്ങും
കണ്ടുപടിച്ചവരൊക്കെ പിന്നെ വെല്ലുവിളിച്ചു പല രൂപത്തിൽ
താതൻ ഒളികണ്ണിട്ടു ചിരിച്ചു
ബുദ്ധി പിഴച്ചൊരീ മക്കളെയോർത്ത്.

।। പിന്നീട് അവർ സംഘം ചേർന്നു.  അവിടെ സംഭവിച്ചത് എന്താണ് ?

സംഘം ചേർന്നവരവിടെ-യുമിവിടെയും
ഒന്നായ് തീർന്നു വേദികൾ പലതിൽ
അവിടെയു-മുള്ളിൽ ത്വരയായ് പൊങ്ങി കേമനിതാരെ"-ന്നേഷിണി" മന്ത്രം
താതനതങ്ങനെ മൗനം തന്നെ അരുമകളിവരുടെ വിളയാട്ടത്തിൽ
ഒന്നിച്ചാലിനി ഒന്നായ് നയിക്കാൻ
പുതിയൊരു മാനവ ജന്മം കാണാൻ
തൊഴിലിൻ മേനിക്കിനി-യില്ലിവിടെ
മത്സരബുദ്ധി-ക്കവകാശങ്ങൾ
"കാക്ക കൂട്ടിൽ
പ്രാവിനുമില്ല
പ്രാവിൻ കൂട്ടിൽ കാകനുമില്ല
ചേക്കേറാനായ് മത്സരബുദ്ധി"
'കൊത്തി' 'കൊത്തി' കൊത്തിയുടച്ചു സ്വന്തം സംസ്കൃതി
കഷ്ടം കഷ്ടം !
നേരം പുലരും വരെയും പറയും
നാളെ നമുക്കും പുലരി പിറക്കും
പുലരി പിറന്നിവ-രൊന്നായ്  കാണാൻ താതനുമൊപ്പ-തെന്നുടെ മോഹം.

     ഒക്കെ ഈ ഹംസത്തിൻ സ്വപ്നം !! നേരിനായ് നേരുന്ന സ്വപ്നം !!

।।। ഷാജി ആര്യമംഗലം ।।

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...