Friday, 23 September 2016

തഞ്ചാവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള " "മൂലസ്തംഭം "

ചരിത്ര സത്യങ്ങൾ നോക്കാം:-

തഞ്ചാവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള "
"മൂലസ്തംഭം " എന്ന പൗരാണിക ഗ്രന്ഥത്തെ പറ്റി യൂറോപ്യൻ ഗവേഷകനായ
ഡോക്ടർ ആർതർ കോക്ക് ബർണർ പറഞ്ഞിരിക്കുന്നത് നോക്കുക

ഈ ഗ്രന്ഥo ഗൂഡാർത്ഥ സമ്പൂർണവും
ശ്രീ പരമേശ്വരനും ഷൺമുഖനും തമ്മിലുള്ള
സംവാദ രൂപത്തിൽ ഉള്ളതാണ്
അതിൽ അഞ്ചുവേദങ്ങളെപ്പറ്റി പറയുന്നു

വേദങ്ങൾ അഞ്ചും വിശ്വകർമ്മ വിഭാഗത്തിൽ പെട്ടവർ അഞ്ചു പേർക്കും
ഉള്ളതാണ്
ഇന്നത്തെ ബ്രാഹ്മണർ വ്യവഹരിക്കുന്ന വേദങ്ങൾ യഥാർത്ഥ വേദങ്ങൾ അല്ലi

റവറന്റ് ജെഇപാഡ് ഫീൽഡ്, ക്രിസ്ത്യൻ
കോളേജ് മാഗസിനിൽ എഴുതിയിരിക്കുന്നത്
നോക്കുക
" സ്വർണ്ണപ്പണിക്കാരും അവരുടെ കൂട്ടത്തിലുള്ള മരപ്പണിക്കാരും, ചെമ്പുപണിക്കാരും, ഇരുമ്പുപണിക്കാരും
കൽപ്പണിക്കാനും ബ്രാഹ്മണ ജാതിയിൽ
പെട്ടവരാണ്. അവർക്ക് വേദങ്ങളിലും
വൈദിക ആചാരങ്ങളിലും സ്വന്തമായ സ്ഥാനം ഉണ്ട് "

ഹണ്ടർ എന്ന ചരിത്രകാരൻ ആര്യ സംസ്കാരത്തെപ്പറ്റി വിവരിക്കുന്നത് :-

വേദങ്ങളിൽ വ്യവഹരിക്കുന്ന ആര്യ വംശജർ വിവിധ ലോഹങ്ങളുമായി പരിചയപ്പെട്ടർ ആണ് അവരുടെ കൂട്ടത്തിൽ
മരപ്പണിക്കാരും ചെമ്പു പണിക്കാരും സ്വർണ്ണപ്പണിക്കാരും ശില്പികളും ഉണ്ടായിരുന്നു
വിദേശ ഗവേഷകൻമാരുടെ റിപ്പോർട്ട് ഇതാ ണങ്കിൽ തമിഴ് പണ്ഡിതനായ ഡോക്ടർ ഹണ്ടി പറയുന്നത് നോക്കുക

"യാഗം നടത്തുന്നതിന് 4 പുരോഹിതന്മാർ വേണം"
1, അദ്ധ്യര്യ (യ ജൂർ വേദി) മയനെ പ്രതിനിധീകരിക്കുന്ന
2,ഹോത്ര (ഋഗ്വേദി) മനുവിനെ പ്രതിനിധീകരിക്കുന്നു
3, ഉദ്ഗാരി ( സാമവേദി) ത്വഷ്ടാവിനെ പ്രതിനിധീകരിക്കുന്നു
4:, ബ്രാഹ്മണ (അധർവ്വ വേദി) ശില്പി യെ പ്രതിനിധീകരിക്കുന്നു
ഇതിൽ നിന്നും വേദങ്ങൾ വിശ്വകർമ്മജരു
ടേതാണന്ന് വ്യക്തമാകുന്നു
അവരുടെ പിൻഗാമികൾ പൗരുഷേയ എന്ന
നാമത്തിൽ അറിയപ്പെടുന്നു
ആചാര്യ എന്ന പദം ലോപിച്ചതാണ് ആചാരി ആയത്
സിലോണിൽ ജീവിച്ചിരുന്ന രാവണൻസാമവേദത്തെ ആയിരം ഭാഗങ്ങളായി വിഭജിച്ചു
രാവണൻ വിശ്വകർമ്മ ബ്രാഹ്മണൻ ആയിരുന്നു
അദ്ദേഹത്തിന്റെ പേരിലുള്ള കഥകൾ വെറും പൊട്ടക്കഥകൾ മാത്രം
തുടരും -----
ലേഖകൻ - ആചാര്യ സോമരാജ് പനച്ചൂർ..

1 comment:

USHUS said...

പ്രണവേദെത്തെക്കുറിച്ചും, അത് ആെരെ പ്രതിനിധീകരിക്കുന്നു എന്നും പറഞ്ഞില്ല !!!

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...