Monday, 18 June 2018

ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ?


ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ?

കുട്ടികാലത്ത് കാലില്‍ തളയണിയുന്ന പതിവ് ഉണ്ട്. ഇതിലെ പിന്നിലെ കാരണങ്ങളോന്നും മനസില്ലാക്കാതെ തങ്ങളുടെ സാമ്പത്തിക നില വ്യക്തമാക്കാന്‍ പലപ്പോഴും സ്വര്‍ണ്ണത്തിലോ,വെള്ളിയിലോ ഉള്ള തളകളാണ് മാതാപിതാക്കള്‍ കുട്ടികളെ ധരിപ്പിക്കുന്നത്, എന്നാല്‍ ഇതുകൊണ്ട് ഒരുവിധ ഗുണവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഈ സ്ഥാനത്ത് പഞ്ചലോഹതള ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഗുണം തന്നെയാണ്.സ്വര്‍ണ്ണം,വെള്ളി,ചെമ്പ്, ഇരുമ്പ്,ഈയം എന്നിവ ചേര്‍ന്നതാണ് പഞ്ചലോഹം...

കേരളത്തിലെ സാധാരണ മണ്ണില്‍ പൊതുവേ ലോകാംശ൦ കുറവായിട്ടാണ് കാണപ്പെടുന്നത്.ഈ കുറവ് പ്രകൃതിയിലും എവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും.ഇതു മനസിലാക്കിയ പഴമക്കാര്‍ പഞ്ചലോഹത്തിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.

പഞ്ചലോഹത്തിന്‍റെ ശക്തി മനുഷ്യന്‍റെ പ്രാണശരീരത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു പ്രാണോര്‍ജ്ജത്തേ ബലപ്പെടുത്തുകളും ശരിരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.....





Thursday, 14 June 2018

പ്രപഞ്ചസൃഷ്ടാവ് ആര്?

🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.

🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.

🕉2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?

സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.

🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?
സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.

🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?

മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി

🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?
വേദങ്ങൾ

🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?

വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.

🕉7.വേദ സൃഷ്ടാവ് ആര്?

പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.

🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?

ആകാശം,ഭൂമി,ജലം,വായു,അഗ്നി.

🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്  ഏത്?

അഗ്നി.

🕉10.പഞ്ചലോഹങ്ങൾ ഏവ?

ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.

🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്‌?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?

അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ്‌ പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്‌,മുന്തിരിങ്ങ ഇവയാണവ.

🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?

യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.

🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?

ഓംകാരം

🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?

ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര 
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.

🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?

എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.

1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ്  ബ്രഹ്‌മയജ്ഞം.

   2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.

   3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം

   4.നരയജ്ഞം:-അതിഥി സേവ

    5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.

  ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉

2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?

സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.

🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?

സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.

🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?

മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി

🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?

വേദങ്ങൾ

🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?

വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.

🕉7.വേദ സൃഷ്ടാവ് ആര്?

പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.

🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?

ആകാശം,ഭൂമി,ജലം,വായു,അഗ്നി.

🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്  ഏത്?
അഗ്നി.

🕉10.പഞ്ചലോഹങ്ങൾ ഏവ?

ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.

🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്‌?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?

അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ്‌ പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്‌,മുന്തിരിങ്ങ ഇവയാണവ.

🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?

യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.

🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?

ഓംകാരം

🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?

ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര 
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.

🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?

എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.

1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ്  ബ്രഹ്‌മയജ്ഞം.
   2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.
   3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം
   4.നരയജ്ഞം:-അതിഥി സേവ
    5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.
  ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉

Thursday, 7 June 2018

ധനസഹായ൦- പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിന്

പിന്നോക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിനുള്ള ധനസഹായത്തിന് ഷോര്‍ട്ട് ലിറ്റ് കൊടുത്തിരിക്കുന്നു ലിങ്ക്

അപേക്ഷ ഫോം ലഭിക്കുവാന്‍

http://www.bcdd.kerala.gov.in/images/2017-18/pdf2018/TOOLKIT_GRANT_2018-19_NOTIFICATION_.pdf


പിന്നോക്ക വിഭാഗ വകുപ്പ് ലിങ്ക്

http://www.bcdd.kerala.gov.in

http://www.bcdd.kerala.gov.in
 http://www.bcdd.kerala.gov.in










വിശ്വകര്‍മ്മ സമുദായത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും

Official Twitter page :-https://twitter.com/viswakarmaedu

Wednesday, 22 November 2017

പയ്യന്നൂർ പവിത്രമോതിരം

*പയ്യന്നൂർ പവിത്രമോതിരം*
ഇന്ത്യയിൽ *ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം*.
കേരളത്തിലെ കണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്.
*ത്രിമൂർത്തികളായ ബ്രഹ്മാവ്‌, വിഷ്‌ണു, ശിവൻ എന്നിവരുടെ സാന്നിധ്യം ഇതിൽ നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം*. ഇപ്പോൾ ഇതിന്റെ വ്യാജ്യനും ഇറങ്ങുന്നുണ്ട്.
*പവിത്രം*
ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം.
*തന്ത്രശാസ്ത്രത്തിൽ പവിത്രമോതിരത്തിനു വളരെയധികം പ്രധാനമുണ്ട്. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്*.
ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാനുത്രേ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്. അതിനാൽ പവിത്രം ധരിക്കുന്ന കൈകൾക്ക്‌ പാപസ്‌പർശം ഉണ്ടാകില്ലെന്നാണ്‌ വിശ്വാസമുണ്ട്. ഉപയോഗശേഷം ഇതഴിച്ചു കളയുന്നു.
*ഐതിഹ്യവും ചരിത്രവും*
ടിപ്പു സുൽത്താൻ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉൾപ്പെട്ടിരുന്നു (964 മീനം 27).
പിന്നീട്‌ 1011 ൽ ക്ഷേത്ര പുന:പ്രതിഷ്‌ഠാകർമ്മത്തിന്‌ നേതൃത്വം നൽകാനായി തരണനെല്ലൂർ തന്ത്രിയെ കാണാൻ ക്ഷേത്ര ഭാരവാഹികൾ ഇരിങ്ങാലക്കുടയ്‌ക്ക്‌ പോയി. *പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രികർമ്മങ്ങൾക്ക്‌ നേതൃത്വം കൊടുക്കുവാൻ പ്രായപൂർത്തിയായ പുരുഷന്മാർ ഉണ്ടായിരുന്നില്ല*.
എന്തായാലും വിവരം ധരിപ്പിച്ച്‌ ക്ഷേത്രഭാരവാഹികൾ മടങ്ങി. ഇല്ലത്തെ ബ്രാഹ്മണബാലൻ ഈ വിവരമറിഞ്ഞു താന്ത്രികകർമ്മം ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. *ആ ബ്രാഹ്മണബാലൻ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക്‌ പുറപ്പെട്ടു*(ബാലൻ മയിലിന്റെ പുറത്തേറി പറന്നെത്തി എന്നും പറയപ്പെടുന്നു).
കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങൾ യഥാവിധി നിർവ്വഹിച്ചു. ദിവസത്തിൽ മൂന്നുനേരവും *തന്ത്രമന്ത്രങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ദർഭ കൊണ്ട്‌ പവിത്രമോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കർമ്മശേഷം മോതിരം അഴിച്ച്‌ ഭൂമിയിൽ വീണുപോയാൽ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വർണ്ണം കൊണ്ട്‌ പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക്‌ ബ്രാഹ്മണബാലനെ നയിച്ചു*.
അദ്ദേഹം *ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ ഉണ്ടാക്കാൻ അവകാശികളായ ചൊവ്വാട്ടവളപ്പിൽ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി*.
അങ്ങനെ *ചൊവ്വാട്ടവളപ്പിൽ സി.വി.കേളപ്പൻ പെരുന്തട്ടാനാണ്‌ ആദ്യമായി പയ്യന്നൂർ പവിത്രമോതിരം നിർമ്മിച്ചത്‌*.


*നിർമ്മാണവും പ്രത്യേകതയും*
മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്‌ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്‌ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്നിയെയും പ്രതിനിധാനം ചെയ്യുന്നു.

*അതുപോലെ തന്നെയാണ് പവിത്രമോതിരത്തിലും. ഇതിലെ മൂന്നു വരകൾ യഥാക്രമം ഇഡ, പിംഗള, സുഷുമ്‌നാ എന്നിങ്ങനെ മൂന്നു നാഡികളാണ്. ഈ മൂന്നു വരകൾ ചേർന്ന്‌ മധ്യഭാഗത്ത്‌ ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നുണ്ട്‌*. *ഇതാണ്‌ പവിത്രക്കെട്ട്‌*.

*കുണ്‌ഡലിയെന്ന സൂക്ഷമമായ സൃഷ്‌ടശക്തിയെ ഉണർത്തുവാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ്‌ പവിത്രമോതിരത്തിൽ നിബന്ധിച്ചിട്ടുള്ളത്‌*.
ഒരു വരിയിൽ ഏഴ്‌ മുത്തരികൾ വീതം മൂന്നു വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. *ഈ ഏഴു മുത്തരികൾ സപ്‌തർഷികളായ മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്‌തിയൻ, പുലഹൻ, ക്രതു എന്നിവരാണ്‌*.
*പവിത്രക്കെട്ടിന്‌ മുകളിൽ കാണുന്ന മൂന്നു മുത്തരികൾ മുൻപ്‌ സൂചിപ്പിച്ചതുപോലെ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു*.
*പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌*.
മൂന്നു വരകൾ ചേരുന്ന ഇടത്തിന്‌ കുറിയെന്നാണു പറയുക. *അതിനു താഴെയുള്ള നാല്‌ മുത്തരികൾ ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർവവേദം എന്നീ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു*.
യഥാവിധി നിർമ്മിക്കുന്ന പവിത്രമോതിരം ഉടനെത്തന്നെ കിട്ടില്ല. *ഉണ്ടാക്കുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂർത്തവും പരിശോധിച്ചാണ്*. *മോതിരം ഇടുന്നയാളുടെ പേരും നക്ഷത്രവും വലതു കയ്യിലെ മോതിരവിരലിന്റെ അളവും കൊടുക്കണം*.
മോതിരം പണിയുന്നത്‌ അതികഠിനമായ വ്രതശുദ്ധിയോടുകൂടിയും കുറഞ്ഞത്‌ മൂന്നു ദിവസത്തെ അതിസൂക്ഷ്‌മവും കഠിനവുമായ ആദ്ധ്യാത്മിക ചിട്ടകൾ പാലിച്ചു കൊണ്ടുമാണ്.
*മോതിരം ധരിക്കുന്നവർ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്‌. അതുകാരണം പണ്ട് ബ്രാഹമണർ മാത്രമേ ഇത് ധരിക്കാറുള്ളായിരുന്നു*. എന്നാൽ ഇന്ന് ആർക്കും സ്‌ത്രീകളടക്കം പവിത്രമോതിരം ധരിക്കാം എന്ന നിലയിലായി.
കൂടാതെ ഇന്നു സ്‌ത്രീകൾക്കായുള്ള പവിത്രവളകളും പയ്യന്നൂരിലെ ജ്വല്ലറികളിലുണ്ട്‌.
*വലതു കൈയുടെ മോതിരവിരലിലാണ്‌ പവിത്രമോതിരം ധരിക്കേണ്ടത്‌*. അതിന്‌ യോഗശാസ്‌ത്രപരമായ ചില കാരണങ്ങളുണ്ട്‌. *തർപ്പണം, യാഗം, പൂജ തുടങ്ങിയ കർമ്മങ്ങളിൽ സൂര്യമണ്‌ഡലത്തിനാണ്‌ പ്രാധാന്യം. വലതുകൈ സൂര്യമണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്‌തുത കർമ്മങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമാവുകയും ചെയ്യും*.
ഏഴു തരത്തിലുള്ള തൂക്കത്തിലാണ്‌ പവിത്രമോതിരം ഉണ്ടാക്കി വരുന്നത്‌. അതിൽ തികഞ്ഞ പവിത്രമെന്നു പറയുന്നതിന്‌ 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും. ഏകദേശം 93,000 രൂപയോളം ഇതിനു വിലയാകും.
മറ്റുള്ളവയ്‌ക്ക്‌ മുക്കാൽ പവിത്രം 28.900 ഗ്രാമും (വില ഏകദേശം 70,000 രൂപാ), അര പവിത്രം 19.750 ഗ്രാമും (വില ഏകദേശം 47,000 രൂപ), കാലെ അരക്കാൽ പവിത്രം 14.450 ഗ്രാമും (വില ഏകദേശം 35,000 രൂപ), കാൽ പവിത്രം 9.650 ഗ്രാമും (വില ഏകദേശം 23,500 രൂപ), അരക്കാലെ മഹാണി പവിത്രം 7.225 ഗ്രാമും (വില ഏകദേശം 18,000 രൂപ) അരക്കാൽ പവിത്രം 4.850 ഗ്രാമും (വില ഏകദേശം 12,200 രൂപ) തൂക്കമുണ്ടാവും.
*ഫലങ്ങൾ*
പവിത്രമോതിരം ഭൗതികമായ ശ്രേയസിനും ആത്മീയമായ വികാസത്തിനും ഒരുപോലെ ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. *മോതിരം ധരിക്കുക വഴി ഒരു അലങ്കാരവസ്‌തു ധരിക്കുക എന്നതിലുപരി പല ആന്തരിക ശുദ്ധീകരണ പ്രക്രിയകളും സംഭവിച്ച്‌ ശരീരവും മനസും ആരോഗ്യപ്രദമായി തീർന്ന്‌ ആത്മീയ ഗുണവും മന:ശാന്തിയും കൈവരുമെന്നാണ്‌ കരുതപ്പെടുന്നത്‌*





Wednesday, 15 November 2017

ശ്രീ മുളങ്കാടക ക്ഷേത്ര തിർത്ഥാടന സന്ദേശസഞ്ചലന യാത്ര

ഓം ശ്രീവിരാഢ് വിശ്വകർമ്മണേ നമഃ
                        വിശ്വകർമ്മവേദ പഠനകേന്ദ്രം കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേത്രത്യത്തിൽ നവംബർ 19- ത് ഞായറഴ്ച്ച രാവിലെ 8 മണിയ്ക്ക് ഓച്ചിറ കൊച്ചുമുറി വിശ്വകർമ്മ ക്ഷേത്രത്തിൽ നിന്നു പഞ്ചവേദ സദ്മവും ശ്രീ മുളങ്കാടക ക്ഷേത്ര തിർത്ഥാടന സന്ദേശസഞ്ചലന യാത്ര പുറപ്പെടുന്നത് ആണ് ഇത് വലിയ വിജയമാക്കി തീർക്കാൻ കരുനാഗപ്പള്ളി താലൂക്കിലെ എല്ലാ വിശ്വകർമ്മജാരും എത്തിചേരണം എന്ന് വിശ്വകർമ്മ നാമത്തിൽ അഭ്യാർത്ഥിക്കുന്നു..
ജയ് വിശ്വകർമ്മ
courtesy:krishnakumar kollam





Thursday, 9 November 2017

തിരുവിതാംകൂർ ദേവസ്വം ശാന്തിയായി നിയമിതനായ ഏക വിശ്വകർമ്മ സഹോദരൻ ശ്രീകുമാർ

തിരുവിതാംകൂർ ദേവസ്വം ശാന്തിയായി നിയമിതനായ ഏക വിശ്വകർമ്മ സഹോദരൻ ശ്രീകുമാർ

#അഭിനന്ദനങ്ങള്‍
Pls follows us viswakarma news & update:
viswakarma Gorukulam facebook group



Wednesday, 22 February 2017

ധനസഹായ൦- പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിനുള്ള


പിന്നോക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിനുള്ള ധനസഹായത്തിന് ഷോര്‍ട്ട് ലിറ്റ് കൊടുത്തിരിക്കുന്നു

ലിങ്ക് 



Official Twitter page :-https://twitter.com/viswakarmaedu

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...