വിശ്വകര്‍മ്മാവിനെക്കുറിച്ച്
മൂലസ്തoഭത്തില്‍ പറയുന്നത്.....
സുബ്രഹ്മണ്യന്‍ പറഞ്ഞു,
ത്രിലോകനാഥാനാം ശoഭോ സര്‍വ്വജ്ഞാ പരമേശ്വരാ
അറിയാന്‍ മാനസേ മോഹം വളരുന്നതിനാല്‍ പ്രഭോ
വിശ്വകര്‍മ്മപുരാണം ശ്രീമൂലസ്തoഭo സമഗ്രമായ്
വിസ്തരിച്ചുപറഞ്ഞെന്നെ കേള്‍പ്പിക്കാന്‍ ദയതോന്നനം
സ്വയംഭു വിശ്വകര്‍മ്മാവാരെന്നും
സ്വയം ജാതനാകുവനുണ്ടായ് വന്ന കാരണമെന്താണെന്നും
ഈ വിശ്വസൃഷ്ടി സ്ഥിതി സoഹാര തിരോഭാവാനുഗ്രഹ
മാദിയായുള്ള കാര്യങ്ങളെല്ലാമെല്ലാം
അറിയാനാഗ്രഹo താതായേറെയാണെനിക്കെന്നങ്ങറിഞ്ഞ്
പറയേണമതിനായ് വന്ദിക്കുന്നേന്‍
പരമശിവന്‍ പറഞ്ഞു:-
മകനേ നിനക്കിതു തോന്നുവാനുള്ള ഹേതു
പൂര്‍വ്വജന്മത്തിന്‍പുണ്യമല്ലാതെ മറ്റൊന്നല്ല
പറയാം കേട്ടുകൊള്‍ക പരമജ്ഞാനം പരി
പൂര്‍ണ്ണനാം വിശ്വകര്‍മ്മാവരുളിചെയ്തതെല്ലാം.
സ്വയംഭു വിശ്വകര്‍മ്മ
ഭുമിയില്ല ജലം തീയും വായു ആകാശവും തഥാ
മനസ്സും ബുദ്ധിയുമില്ലയില്ല പഞ്ചേന്ദ്രിയങ്ങളും
ബ്രഹ്മാവും വിഷ്ണുവും രുദ്രനില്ല നക്ഷത്രജാലവും
സര്‍വ്വശൂന്യ നിരാലoബo ജനിച്ചു സ്വയമായ് വിരാഡ്
സദ്‌സ്വരൂപന്‍ പരമാത്മാ വിശ്വാത്മാ സദ് സദാശിവന്‍
വിശ്വകര്‍മ്മാവേക ദൈവം വിശ്വനിര്‍മ്മാണകാരകന്‍
വിശ്വകര്‍മ്മാവുതാന്‍തന്നെ ബ്രഹ്മാവും വിഷ്ണുവും രുദ്രനും
മൂര്‍ത്തിത്രയാത്മകന്‍ ദേവന്‍ വിശ്വകര്‍മ്മാ ജഗല്‍പ്പതി
വേദവാക്യങ്ങളില്‍ സ്മൃതിയിലെങ്ങും നിറഞ്ഞുനില്‍ക്കയാo
വിശ്വകര്‍മ്മാവോരേനാമം അതിനാലറിവുള്ളവര്‍
വിശ്വകര്‍മ്മാവിനെ വാഴ്തിസ്തുതിപ്പുയേക ദൈവമായ്
വിശ്വാധാരഗുണയുക്തമാദ്യം വിശ്വതേജസ്സുജാതമായ്
അതില്‍ നിന്നുണ്ടായ് വന്നു വിശ്വഹൃദ്പത്മമെന്നതും
വിശ്വജ്ഞാനലതാമൂലo വര്‍ത്തിപ്പൂ വിശ്വജ്യോതിയില്‍
അതിനെ ധാരണം ചെയ്തിരിപ്പോരൂ മഹാസ്ത൦ഭ൦
വിശ്വനാഭിയാ൦ കുണ്ഡലിനിയാണെന്നറിഞ്ഞാലും
വിശ്വഷഠ്-വക്രനാഡിയവയില്‍ താന്‍ പ്രതിഷ്ഠിതo
വിശ്വത്തിന്‍മൂലാധാരമെന്നതും പ്രസിദ്ധമാo
വിശ്വജ്യോതിസ്സ്വരൂപം ഈ വിശ്വജ്യോതിശ്ചക്രo
പര്‍വ്വത വര്‍ണ്ണന
കൈലാസം ശ൦ഭുവാല്‍ വിശ്വമദ്ധ്യേ സ്ഥാപിതo ശൈല-
മതല്ലോ ജഗത്തിനാധാരം വജ്രദണ്ഡമതെന്നപോല്‍
വിശ്വപ്രസിദ്ധo മഹാപര്‍വ്വതo മൂന്നാണല്ലോ
അവതന്‍നാമം മേരു,മന്ദരo,കൈലാസാദ്രി
വെള്ളിപോല്‍ വിളങ്ങുന്നു കൈലാസമഹാശൈലo
സ്വര്‍ണ്ണവര്‍ണ്ണമായ് മേരുപര്‍വ്വതo ശോഭിക്കുന്നു
പത്മരാഗത്തിന്‍ പ്രഭയാര്‍ന്നു മന്ദരo നില്‍പ്പൂ
എത്രസുന്ദരo കണ്ണിനുത്സവo ചിത്രം ചിത്രം
പ്രപഞ്ചമുഖ ശോഭിതo നയനം സൂര്യചന്ദ്രന്മാര്‍
വെണ്മയും ചുവപ്പുമാണവയ്ക്ക് നിറം പാര്‍ത്താല്‍
അറിവാണാഗ്നിയത് ചുവന്ന നിറമാര്‍ന്ന്‍
എട്ടുദിക്കിലും വ്യാപ്‌തo ഷോഡശഭുജങ്ങളാല്‍
ഭുവനേശ്വരീദേവി മേരുവില്‍ മഹാദേവി
മന്ദരത്തിലും കുടികൊള്ളുന്നു മനോജ്ഞമായ്
വിശ്വാകാര്‍മ്മാവ്
സ്ഥിതിചെയ്യുന്നത്
മേരുതന്‍ നെറുകയില്‍ പലരിതിയിലുള്ള
ദിവ്യമാ൦ ശിലകളും രത്നങ്ങള്‍ വൃക്ഷങ്ങളും
ജീവജാലങ്ങള്‍ വള്ളിച്ചെടികള്‍ കായ്‌കനികളും
നിറഞ്ഞുനില്‍ക്കുന്നെത്ര സുന്ദരം മനോഹരം
സoസാര നിവൃത്തരും സിദ്ധരുണ്ടൃശികളും
ഭവനാശരാണവര്‍ക്കില്ലിനി പുനര്‍ജ്ജന്മം
അമൃതസന്നിഭ൦ജലം നിറഞ്ഞതടാകങ്ങള്‍
ഉരുളന്‍പാറകള്‍ മരക്കഷ്ണങ്ങള്‍ പുല്‍ച്ചെടികള്‍
സ്വര്‍ണ്ണവര്‍ണ്ണമാ൦ മണ്ണും ഔഷധ സസ്യങ്ങളും
സുഗന്ധവാഹിയാ൦ മന്ദമാരുതനെല്ലായ്പ്പോഴും
വിടര്‍ന്നുവിലസുന്നു
പുഷ്പങ്ങള്‍ പലതരം
ശാന്തസുന്ദരമായ കാനനപ്രദേശങ്ങള്‍
പക്ഷികള്‍ മൃഗങ്ങളെല്ലാവിധത്തിലുമുള്ള
തെല്ലാമുണ്ടവയവിടൊന്നിച്ചുവസിക്കുന്നു
മാനുമാനയും പുലിസി൦ഹമെട്ടടിമാനും
കടുവാകരടിയും വാനരസമുഹവും
എന്തിനുപറയുന്നുയെന്തുസൗഹൃതമവതമ്മി-
ലിതാര്‍ക്കും ചേര്‍ക്കുമത്ഭുതമാനന്ദവും
സിന്ദന്മാര്‍ ഗന്ധര്‍വന്മാര്‍ നാഗങ്ങള്‍ ഗരുഡനും
ദേവവൃന്ദങ്ങള്‍ യക്ഷികിന്നരാദിയായോര്‍
ധ്യാനത്തില്‍മുഴുകി ശൈനാര്‍ച്ചനാനിരതരായ്
സര്‍വ്വനേരവും ശിവനാമങ്ങള്‍ ജപിക്കുന്നു
ഈ വിധo മനോഹരം മേരു പര്‍വ്വതമദ്ധ്യേ
വാഴുന്നീശ്വരന്‍ വിശ്വകര്‍മ്മാo മഹേശ്വരന്‍
മൂര്‍ത്തികള്‍ മുന്നും സൂര്യചന്ദ്രന്മാര്‍ നക്ഷത്രങ്ങള്‍
ഋഷിപുoഗവന്‍ ദേവഗണങ്ങളാദിത്യന്മാര്‍-
പന്ത്രണ്ടുപേരും അഷ്ടദിക്കിനെ പാലിക്കുന്നോര്‍
വീരഭദ്രനും ഗണാധ്യക്ഷനാം വിഘ്നേശ്വരന്‍
നന്ദികേശനും ശക്തിമായ യോഗിനിഗണം
വേദങ്ങള്‍ വേദാന്തങ്ങളുപനിഷത്തുകള്‍,ശ്രുതി
സ്മൃതികള്‍,മന്ത്രങ്ങളും സ്തോത്രങ്ങള്‍ പലതരം
വേദശാസ്ത്രങ്ങളനേകങ്ങളാമാഗമങ്ങള്‍
ഇതിഹാസങ്ങള്‍ പിന്നെ സര്‍വ്വസിദ്ധാന്തങ്ങളും
പാര്‍വ്വതീ പരമേശ്വരന്മാര്‍ ചേര്‍ന്ന മഹാസoഘമദ്ധ്യസ്ഥനായ്
അവരാല്‍ അര്‍ച്ചിതനായ് രത്നഖചിത സിoഹാംസനസ്ഥനായ്
വിശ്വോല്‍പത്തികാരണന്‍ വിശ്വശില്പി വിശ്വജ്യോതിസ്വരൂപന്‍
സകലദേവാസുര മാനവതിര്യക് ചരാചര സൃഷ്ടികര്‍ത്താവായ്
പരിപാലകന്‍ പാരാല്‍പ്പരന്‍ ദേവനേകദൈവമാo
വിശ്വകര്‍മ്മാവു വിരാജിപ്പു
ഇങ്ങനെ മൂലസ്തoഭo ഹരികുമാര
സoവാദം ഒന്നാം
അദ്ധ്യായം സമാപിച്ചു....
No comments:
Post a Comment