Tuesday, 25 March 2014

ആധുനികയുഗത്തില്‍ വിശ്വകര്‍മമ സമുദായ൦

                     വിശ്വാകര്‍മ്മ സമുദായ൦ കുലതൊഴില്‍,ആചാരഅനുഷ്ഠാനങ്ങള്‍,കലകള്‍  കൊണ്ടും വളരെ ശ്രേഷ്oമാണ്ണ്‍.ആധുനികയുഗത്തില്‍ വിശ്വകര്‍മമ സമുദായ൦ എന്നാ വിഷയത്തില്‍ കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രേഹിക്കുന്നു. സമുദായത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ നമ്മള്‍ ബാധ്യസ്തരാണ്ണ്‍.കേരളത്തില്‍ പുറത്ത് മറ്റ് സ൦സ്ഥാനങ്ങളില്‍ ഇപ്പോഴും പുതിയ കാലഘട്ടത്തിലും ഈ തൊഴില്‍ മേഖലയെ പുതിയമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ നിലകൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.എന്നാല്‍ കേരളത്തിലെ  അവസ്ഥ തികച്ചും മാറിയിരിക്കുന്നു.ഈ കുലതൊഴില്‍ ചെയ്യാന്‍ ഇപ്പോള്‍ ആളുകള്‍ കുറവ് മാത്രാമല്ല, മറ്റ് ജാതിമത ആളുകളും ചെയ്തു പോകുന്നു.നമ്മുടെ പൂര്‍വികര്‍ പകര്‍ന്ന് തന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കടമയും അല്ലെ. മറ്റൊരു പ്രധന വിഷയകൂടി അവതരിപ്പിക്കുന്നു.നേരത്തെ പറഞ്ഞതു പോലെ കുലതൊഴില്‍ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരൂന്നത് പോലെ സമുദായത്തെക്കുറിച്ച് അവബോധം ഇല്ലാത്തവരുന്ന തലമുറയും കാണാന്‍ കഴിയുന്നു.
               സമയം ഇല്ല എന്ന് കേള്‍കുന്ന കാലം കൂടിയാണ്ണ്‍. നാം ജീവിക്കുന്ന കാലഘട്ടത്തിനും ഓരോ പ്രത്യകള്‍ ഉള്ളതു പോലെ ഈ കാലഘട്ടത്തെ ന്യൂജനറേഷന്‍ എന്ന് വിളിച്ചാല്‍ വരാന്‍പോകുന്നതിനെ എന്ത് വിളിക്കണം, ഇതുപോലെ തന്നെയാണ്ണ്‍, നമ്മുടെ സമുദായത്തെക്കുറിച്ചു ചോദിച്ചാല്‍ ആളുകളുടെ മറുപടി, ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ സമുദായത്തെക്കുറിച്ച്  അറിയണം എന്നുണ്ടോ..? അറിയണം.ഒരു സാമുഹ ജീവിയായി ജീവിക്കുമ്പോള്‍ സമുദായത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ചും, സമുദായ രിതികളെക്കുറിച്ചും അറിഞ്ഞിരിക്കണം.ഇതെല്ലാം വ്യക്തിത്യങ്ങളില്‍ അടങ്ങിയിരിക്കും.ഒരു പക്ഷെ നാം തിരിച്ച് അറിയുന്നില്ല.
     ആധുനിക ഭാഷാ ടെക്നോളജി ആയി മാറിയപ്പോള്‍ നാമെല്ലാ൦ അതിനെ ഉള്‍കൊണ്ടു,അതുപോലെ തന്നെ സമുദായത്തില്‍ നിന്ന്‍ അകലുവനും തുടങ്ങി.പുതിയതിനെ ഉള്‍കൊള്ളുവാനും പഴമകളെ നിലനിര്‍ത്തി എങ്കില്‍ മാത്രമേ സമുദായത്തിന്‌ നിലനില്‍പ്പ്.സമുദായ കാര്യങ്ങളില്‍ യുവജന൦ താല്‍പര്യം കുറഞ്ഞു വരുന്നത് ഭാവിയില്‍ സമുദായത്തിന്‍റെ നിലനില്‍പിനെകുടി ബാധിക്കും.നമ്മുടെ കുലതൊഴിലില്‍ ആധുനികവത്കാരണം നടത്തുന്നത് പോലെ സമുദായത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ യുവജന൦ സാനിധ്വ൦ വന്ന് ചെരുമെന്ന്‍ കരുതാം.
                

           കേരളത്തിലെ സ൦ഘടനതലത്തില്‍ യുവജനങ്ങളുടെ കടന്നു വരാത്തതിന്‍റെ കാരണനങ്ങള്‍ ഒരു പക്ഷെ നമ്മുടെ സ൦ഘടനകളുടെ പ്രവര്‍ത്തങ്ങള്‍കൊണ്ടാകാം,ഇന്നത്തെ കാലത്ത് പല പ്രദേശങ്ങളിലും നല്ല രിതിയില്‍ പ്രവര്‍ത്തിക്കുന്ന സഭകള്‍ നമുക്ക് ഉണ്ട്,എന്നാല്‍ ഒരു ശക്തമായ രിതിയില്‍ പ്രവര്‍ത്തിക്കാന്‍ ഏകസ൦ഘടന ഇല്ല, വിശ്വാകര്‍മ്മ സാമുഹത്തെ പല സ൦ഘടനകളുടെ പേരില്‍ വീതംവച്ചു പോകുന്നു.ഒരു പ്രദേശത്തുതന്നെ നിരവധി സ൦ഘടനകള്‍, എല്ലാവരുംകൂടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ,ശക്തമായി ഒരു സ൦ഘടന ആയാല്‍ ഇപ്പോള്‍ മാറിനില്‍ക്കുന്ന എല്ലാ ആളുകള്‍ ഒന്നിക്കുകയും,അതിലുടെ യുവാക്കളുടെ കടന്നുകയറ്റം ഉണ്ടാകുകയും ചെയ്യും.സ൦ഘടന പ്രവര്‍ത്തങ്ങളില്‍ പുതിയ കലത്തിന്‌ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുടോപ്പം മികച്ച പ്രകടനം, അ൦ഗങ്ങള്‍ക്ക് അവകാശങ്ങള്‍ സ൦രക്ഷിക്കുക,ഒറപ്പ് വരുത്തുക, തുടങ്ങിയവ ചെയ്യുക.
        സമുദായ സ൦ഘടനകള്‍ പുതിയമാറ്റങ്ങള്‍ ഉള്‍കൊള്ളണം.ആധുനിക ടെക്നോളജിയുടെ എല്ലാ നല്ല വശങ്ങളും ഉള്‍പെടുത്തി യുവജനങ്ങള്‍ക്കും പ്രയോജനം ലഭിക്കത്തക്കരിതിയില്‍ കാര്യങ്ങള്‍ നടത്തണം.പണ്ടത്തെപ്പോലെ ഒരു യോഗംചേര്‍ന്ന് കുറെസമയം കളയാന്‍ ഇന്നത്തെ കാലത്ത് ആരും തയ്യാറകുകയില്ല.ആവര്‍ത്തനവിരസം ആകരുത്.എതെങ്കിലും കുട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുക,ലിബ്രററി തുടങ്ങുക, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഫണ്ടുകള്‍ ശേഖരിക്കുക , മഹാത്മ ഗാന്ജിയുടെ ആശയമായ   വിദ്യാഭ്യാസത്തിനോടൊപ്പം ഒരു സ്വയം തൊഴില്‍ കണ്ടെത്തി പഠനചിലവ് കണ്ടെത്തുന്നത് പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനോടൊപ്പം, ഒരു സാമ്പാധ്യശീലവും വന്നു ചേരും,നല്ല ചിട്ട ഉണ്ടാകും,സമയങ്ങളെ ക്രമികരിക്കാന്‍ പഠിക്കും , കല,വിദ്യാഭ്യാസ പരമായും കഴിയുകള്‍ തെളിച്ച് കുട്ടികളെ പ്രൊത്സാഹിപ്പിക്കുക.ഇതുപോലെ നല്ല പ്രവര്‍ത്തങ്ങള്‍ സമുദായപിന്തുണ ചെയ്യുന്നത് യുവജനസ൦ഘടനകള്‍ ശാക്തിപ്പെടണം. 
             വിശ്വകര്‍മ്മ സമുദായത്തെക്കുറിച്ച് അറിയുക എന്നത് അല്ല പഠിക്കുകയാണ്ണ്‍ വേണ്ടത്.അഞ്ചു വിഭാഗത്തില്‍ പെടുന്ന പാരമ്പര്യം കുലതൊഴില്‍, എന്നത് ഒരു ശാസ്ത്രമാണ്ണ്‍,എല്ലാ വിഷയങ്ങളും ഉള്‍പെട്ടിരിക്കുന്നു.സയന്‍സ്, ഗണിത൦,സ൦സ്കൃത൦ തുടങ്ങി ഏതെല്ലാ വിഷയം ഉണ്ടോ അതെല്ലാം നമുക്ക് പഠിക്കാന്‍ കഴിയും. പ്രകൃതിയും മനുഷ്യന്‍ ബന്ധപ്പെട്ട എല്ലാംതന്നെ അടങ്ങിയിരിക്കുന്നു.മനുഷായസ്സ് കൊണ്ട് പഠിക്കാവുന്നതിലും കുടുതല്‍ ,വലിയശാസ്ത്രമാണ്ണ്‍.നമ്മുടെ സമുയാത്തെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ യുവജനങ്ങളുടെ ധര്‍മ്മം ആണ്.പുതിയ ആശയങ്ങളുമായി നമ്മുക്ക് ഒരുമിക്കാം...

          യുവാജനങ്ങളുടെ നല്ല കുട്ടായ്മയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു കേരള വിശ്വകര്‍മമ യൂത്ത് ഫെടേറഷന്‍.  കേരള വിശ്വകര്‍മ്മ സഭ , കരമന,തിരുവനന്തപുരം”(  KVYF(Kerala Viswakarma Youth Federation ,Kerala Viswakarma Sabha Karamana Unit )  ആളുകള്‍  കഴിവിന്‍റെ  പരമാവതി നമ്മുടെ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.എനിക്ക് ഇവിടെ എഴുതാന്‍ പ്രരണ ആയതും ഈ യുവാക്കളുടെ നല്ല പ്രവര്‍ത്താനം കൊണ്ട് മാത്രമായിരിക്കും, ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തും,കിട്ടുന്ന സമയത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഫ്രീയായ് ടുഷന്‍ നടത്തിയും,പ്രത്യേക ക്ലാസുകള്‍ നടത്തിയും പോകുന്നു, തങ്ങള്‍ക്ക് ഉള്ള വരുമാനത്തിന്‍ നിന്ന്‍ ഇപ്പോള്‍ ഓരോ ലൈബ്രററി തുടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍,ഗുരുശ്രേഷ്oന്‍മാരായായ സഭയിലെ മുതിര്‍ന്നവര്‍, യൂത്ത് ഫെടേറഷന്‍ മറ്റ് അ൦ഗങ്ങള്‍. ഇനിയും വരുന്ന നാളുകളില്‍ കുടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ,ഈ പ്രവര്‍ത്തനം കേരളത്തിനു മാതൃക ആയിതിരട്ടെ...     

        ബിനീഷ് ആലക്കരെത്ത്.

കേരള വിശ്വകര്‍മമ യൂത്ത് ഫെടേറഷന്‍.  കേരള വിശ്വകര്‍മ്മ സഭ കരമന,തിരുവനന്തപുരം”  വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ ന്യൂസ്‌പേപ്പറില്‍  പ്രസിദ്ധീകരിച്ച ഞാന്‍ എഴുതിയത്... 

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...