Monday, 20 October 2014

മൂലസ്തoഭത്തില്‍ വിശ്വകര്‍മ്മാവിനെക്കുറിച്ച് പറയുന്നത്.....


വിശ്വകര്‍മ്മാവിനെക്കുറിച്ച് മൂലസ്തoഭത്തില്‍ പറയുന്നത്.....

സുബ്രഹ്മണ്യന്‍ പറഞ്ഞു,
ത്രിലോകനാഥാനാം ശoഭോ സര്‍വ്വജ്ഞാ പരമേശ്വരാ
അറിയാന്‍ മാനസേ മോഹം വളരുന്നതിനാല്‍ പ്രഭോ
വിശ്വകര്‍മ്മപുരാണം ശ്രീമൂലസ്തoഭo സമഗ്രമായ്
വിസ്തരിച്ചുപറഞ്ഞെന്നെ കേള്‍പ്പിക്കാന്‍ ദയതോന്നനം
സ്വയംഭു വിശ്വകര്‍മ്മാവാരെന്നും
സ്വയം ജാതനാകുവനുണ്ടായ് വന്ന കാരണമെന്താണെന്നും
ഈ വിശ്വസൃഷ്ടി സ്ഥിതി സoഹാര തിരോഭാവാനുഗ്രഹ
മാദിയായുള്ള കാര്യങ്ങളെല്ലാമെല്ലാം
അറിയാനാഗ്രഹo താതായേറെയാണെനിക്കെന്നങ്ങറിഞ്ഞ്
പറയേണമതിനായ് വന്ദിക്കുന്നേന്‍
പരമശിവന്‍ പറഞ്ഞു:-
മകനേ നിനക്കിതു തോന്നുവാനുള്ള ഹേതു
പൂര്‍വ്വജന്മത്തിന്‍പുണ്യമല്ലാതെ മറ്റൊന്നല്ല
പറയാം കേട്ടുകൊള്‍ക പരമജ്ഞാനം പരി
പൂര്‍ണ്ണനാം വിശ്വകര്‍മ്മാവരുളിചെയ്തതെല്ലാം.

സ്വയംഭു വിശ്വകര്‍മ്മ

ഭുമിയില്ല ജലം തീയും വായു ആകാശവും തഥാ
മനസ്സും ബുദ്ധിയുമില്ലയില്ല പഞ്ചേന്ദ്രിയങ്ങളും
ബ്രഹ്മാവും വിഷ്ണുവും രുദ്രനില്ല നക്ഷത്രജാലവും
സര്‍വ്വശൂന്യ നിരാലoബo ജനിച്ചു സ്വയമായ് വിരാഡ്
സദ്‌സ്വരൂപന്‍ പരമാത്മാ വിശ്വാത്മാ സദ് സദാശിവന്‍
വിശ്വകര്‍മ്മാവേക ദൈവം വിശ്വനിര്‍മ്മാണകാരകന്‍

വിശ്വകര്‍മ്മാവുതാന്‍തന്നെ ബ്രഹ്മാവും വിഷ്ണുവും രുദ്രനും
മൂര്‍ത്തിത്രയാത്മകന്‍ ദേവന്‍ വിശ്വകര്‍മ്മാ ജഗല്‍പ്പതി
വേദവാക്യങ്ങളില്‍ സ്മൃതിയിലെങ്ങും നിറഞ്ഞുനില്‍ക്കയാo
വിശ്വകര്‍മ്മാവോരേനാമം അതിനാലറിവുള്ളവര്‍
വിശ്വകര്‍മ്മാവിനെ വാഴ്തിസ്തുതിപ്പുയേക ദൈവമായ്

വിശ്വാധാരഗുണയുക്തമാദ്യം വിശ്വതേജസ്സുജാതമായ്
അതില്‍ നിന്നുണ്ടായ് വന്നു വിശ്വഹൃദ്പത്മമെന്നതും
വിശ്വജ്ഞാനലതാമൂലo വര്‍ത്തിപ്പൂ വിശ്വജ്യോതിയില്‍
അതിനെ ധാരണം ചെയ്തിരിപ്പോരൂ മഹാസ്ത൦ഭ൦
വിശ്വനാഭിയാ൦ കുണ്ഡലിനിയാണെന്നറിഞ്ഞാലും
വിശ്വഷഠ്-വക്രനാഡിയവയില്‍ താന്‍ പ്രതിഷ്ഠിതo
വിശ്വത്തിന്‍മൂലാധാരമെന്നതും പ്രസിദ്ധമാo
വിശ്വജ്യോതിസ്സ്വരൂപം ഈ വിശ്വജ്യോതിശ്ചക്രo

 പര്‍വ്വത വര്‍ണ്ണന

കൈലാസം ശ൦ഭുവാല്‍ വിശ്വമദ്ധ്യേ സ്ഥാപിതo ശൈല-
മതല്ലോ ജഗത്തിനാധാരം വജ്രദണ്ഡമതെന്നപോല്‍
വിശ്വപ്രസിദ്ധo മഹാപര്‍വ്വതo മൂന്നാണല്ലോ
അവതന്‍നാമം മേരു,മന്ദരo,കൈലാസാദ്രി
വെള്ളിപോല്‍ വിളങ്ങുന്നു കൈലാസമഹാശൈലo
സ്വര്‍ണ്ണവര്‍ണ്ണമായ് മേരുപര്‍വ്വതo ശോഭിക്കുന്നു
പത്മരാഗത്തിന്‍ പ്രഭയാര്‍ന്നു മന്ദരo നില്‍പ്പൂ
എത്രസുന്ദരo കണ്ണിനുത്സവo ചിത്രം ചിത്രം
പ്രപഞ്ചമുഖ ശോഭിതo നയനം സൂര്യചന്ദ്രന്മാര്‍
വെണ്മയും ചുവപ്പുമാണവയ്ക്ക് നിറം പാര്‍ത്താല്‍
അറിവാണാഗ്നിയത് ചുവന്ന നിറമാര്‍ന്ന്‍
എട്ടുദിക്കിലും വ്യാപ്‌തo ഷോഡശഭുജങ്ങളാല്‍
ഭുവനേശ്വരീദേവി മേരുവില്‍ മഹാദേവി
മന്ദരത്തിലും കുടികൊള്ളുന്നു മനോജ്ഞമായ്

വിശ്വാകാര്‍മ്മാവ് സ്ഥിതിചെയ്യുന്നത്

മേരുതന്‍ നെറുകയില്‍ പലരിതിയിലുള്ള
ദിവ്യമാ൦ ശിലകളും രത്നങ്ങള്‍ വൃക്ഷങ്ങളും
ജീവജാലങ്ങള്‍ വള്ളിച്ചെടികള്‍ കായ്‌കനികളും
നിറഞ്ഞുനില്‍ക്കുന്നെത്ര സുന്ദരം മനോഹരം
സoസാര നിവൃത്തരും സിദ്ധരുണ്ടൃശികളും
ഭവനാശരാണവര്‍ക്കില്ലിനി പുനര്‍ജ്ജന്മം
അമൃതസന്നിഭ൦ജലം നിറഞ്ഞതടാകങ്ങള്‍
ഉരു‍‌ളന്‍പാറകള്‍ മരക്കഷ്ണങ്ങള്‍ പുല്‍ച്ചെടികള്‍
സ്വര്‍ണ്ണവര്‍ണ്ണമാ൦ മണ്ണും ഔഷധ സസ്യങ്ങളും
സുഗന്ധവാഹിയാ൦ മന്ദമാരുതനെല്ലായ്പ്പോഴും
 വിടര്‍ന്നുവിലസുന്നു പുഷ്പങ്ങള്‍ പലതരം
ശാന്തസുന്ദരമായ കാനനപ്രദേശങ്ങള്‍
പക്ഷികള്‍ മൃഗങ്ങളെല്ലാവിധത്തിലുമുള്ള
തെല്ലാമുണ്ടവയവിടൊന്നിച്ചുവസിക്കുന്നു
മാനുമാനയും പുലിസി൦ഹമെട്ടടിമാനും
കടുവാകരടിയും വാനരസമുഹവും
എന്തിനുപറയുന്നുയെന്തുസൗഹൃതമവതമ്മി-
ലിതാര്‍ക്കും ചേര്‍ക്കുമത്ഭുതമാനന്ദവും
സിന്ദന്മാര്‍ ഗന്ധര്‍വന്മാര്‍ നാഗങ്ങള്‍ ഗരുഡനും
ദേവവൃന്ദങ്ങള്‍ യക്ഷികിന്നരാദിയായോര്‍
ധ്യാനത്തില്‍മുഴുകി ശൈനാര്‍ച്ചനാനിരതരായ്
സര്‍വ്വനേരവും ശിവനാമങ്ങള്‍ ജപിക്കുന്നു

ഈ വിധo മനോഹരം മേരു പര്‍വ്വതമദ്ധ്യേ
വാഴുന്നീശ്വരന്‍ വിശ്വകര്‍മ്മാo മഹേശ്വരന്‍
മൂര്‍ത്തികള്‍ മുന്നും സൂര്യചന്ദ്രന്മാര്‍ നക്ഷത്രങ്ങള്‍
ഋഷിപുoഗവന്‍ ദേവഗണങ്ങളാദിത്യന്മാര്‍-
പന്ത്രണ്ടുപേരും അഷ്ടദിക്കിനെ പാലിക്കുന്നോര്‍
വീരഭദ്രനും ഗണാധ്യക്ഷനാം വിഘ്നേശ്വരന്‍
നന്ദികേശനും ശക്തിമായ യോഗിനിഗണം
വേദങ്ങള്‍ വേദാന്തങ്ങളുപനിഷത്തുകള്‍,ശ്രുതി
സ്മൃതികള്‍,മന്ത്രങ്ങളും സ്തോത്രങ്ങള്‍ പലതരം
വേദശാസ്ത്രങ്ങളനേകങ്ങളാമാഗമങ്ങള്‍
ഇതിഹാസങ്ങള്‍ പിന്നെ സര്‍വ്വസിദ്ധാന്തങ്ങളും
പാര്‍വ്വതീ പരമേശ്വരന്മാര്‍ ചേര്‍ന്ന മഹാസoഘമദ്ധ്യസ്ഥനായ്‌
അവരാല്‍ അര്‍ച്ചിതനായ്‌ രത്നഖചിത സിoഹാംസനസ്ഥനായ്‌
വിശ്വോല്‍പത്തികാരണന്‍ വിശ്വശില്പി വിശ്വജ്യോതിസ്വരൂപന്‍
സകലദേവാസുര മാനവതിര്യക് ചരാചര സൃഷ്ടികര്‍ത്താവായ്
പരിപാലകന്‍ പാരാല്‍പ്പരന്‍ ദേവനേകദൈവമാo
വിശ്വകര്‍മ്മാവു വിരാജിപ്പു

 ഇങ്ങനെ മൂലസ്തoഭo ഹരികുമാര സoവാദം ഒന്നാം
 അദ്ധ്യായം സമാപിച്ചു....


Tuesday, 25 March 2014

ആധുനികയുഗത്തില്‍ വിശ്വകര്‍മമ സമുദായ൦

                     വിശ്വാകര്‍മ്മ സമുദായ൦ കുലതൊഴില്‍,ആചാരഅനുഷ്ഠാനങ്ങള്‍,കലകള്‍  കൊണ്ടും വളരെ ശ്രേഷ്oമാണ്ണ്‍.ആധുനികയുഗത്തില്‍ വിശ്വകര്‍മമ സമുദായ൦ എന്നാ വിഷയത്തില്‍ കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രേഹിക്കുന്നു. സമുദായത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ നമ്മള്‍ ബാധ്യസ്തരാണ്ണ്‍.കേരളത്തില്‍ പുറത്ത് മറ്റ് സ൦സ്ഥാനങ്ങളില്‍ ഇപ്പോഴും പുതിയ കാലഘട്ടത്തിലും ഈ തൊഴില്‍ മേഖലയെ പുതിയമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ നിലകൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.എന്നാല്‍ കേരളത്തിലെ  അവസ്ഥ തികച്ചും മാറിയിരിക്കുന്നു.ഈ കുലതൊഴില്‍ ചെയ്യാന്‍ ഇപ്പോള്‍ ആളുകള്‍ കുറവ് മാത്രാമല്ല, മറ്റ് ജാതിമത ആളുകളും ചെയ്തു പോകുന്നു.നമ്മുടെ പൂര്‍വികര്‍ പകര്‍ന്ന് തന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കടമയും അല്ലെ. മറ്റൊരു പ്രധന വിഷയകൂടി അവതരിപ്പിക്കുന്നു.നേരത്തെ പറഞ്ഞതു പോലെ കുലതൊഴില്‍ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരൂന്നത് പോലെ സമുദായത്തെക്കുറിച്ച് അവബോധം ഇല്ലാത്തവരുന്ന തലമുറയും കാണാന്‍ കഴിയുന്നു.
               സമയം ഇല്ല എന്ന് കേള്‍കുന്ന കാലം കൂടിയാണ്ണ്‍. നാം ജീവിക്കുന്ന കാലഘട്ടത്തിനും ഓരോ പ്രത്യകള്‍ ഉള്ളതു പോലെ ഈ കാലഘട്ടത്തെ ന്യൂജനറേഷന്‍ എന്ന് വിളിച്ചാല്‍ വരാന്‍പോകുന്നതിനെ എന്ത് വിളിക്കണം, ഇതുപോലെ തന്നെയാണ്ണ്‍, നമ്മുടെ സമുദായത്തെക്കുറിച്ചു ചോദിച്ചാല്‍ ആളുകളുടെ മറുപടി, ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ സമുദായത്തെക്കുറിച്ച്  അറിയണം എന്നുണ്ടോ..? അറിയണം.ഒരു സാമുഹ ജീവിയായി ജീവിക്കുമ്പോള്‍ സമുദായത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ചും, സമുദായ രിതികളെക്കുറിച്ചും അറിഞ്ഞിരിക്കണം.ഇതെല്ലാം വ്യക്തിത്യങ്ങളില്‍ അടങ്ങിയിരിക്കും.ഒരു പക്ഷെ നാം തിരിച്ച് അറിയുന്നില്ല.
     ആധുനിക ഭാഷാ ടെക്നോളജി ആയി മാറിയപ്പോള്‍ നാമെല്ലാ൦ അതിനെ ഉള്‍കൊണ്ടു,അതുപോലെ തന്നെ സമുദായത്തില്‍ നിന്ന്‍ അകലുവനും തുടങ്ങി.പുതിയതിനെ ഉള്‍കൊള്ളുവാനും പഴമകളെ നിലനിര്‍ത്തി എങ്കില്‍ മാത്രമേ സമുദായത്തിന്‌ നിലനില്‍പ്പ്.സമുദായ കാര്യങ്ങളില്‍ യുവജന൦ താല്‍പര്യം കുറഞ്ഞു വരുന്നത് ഭാവിയില്‍ സമുദായത്തിന്‍റെ നിലനില്‍പിനെകുടി ബാധിക്കും.നമ്മുടെ കുലതൊഴിലില്‍ ആധുനികവത്കാരണം നടത്തുന്നത് പോലെ സമുദായത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ യുവജന൦ സാനിധ്വ൦ വന്ന് ചെരുമെന്ന്‍ കരുതാം.
                

           കേരളത്തിലെ സ൦ഘടനതലത്തില്‍ യുവജനങ്ങളുടെ കടന്നു വരാത്തതിന്‍റെ കാരണനങ്ങള്‍ ഒരു പക്ഷെ നമ്മുടെ സ൦ഘടനകളുടെ പ്രവര്‍ത്തങ്ങള്‍കൊണ്ടാകാം,ഇന്നത്തെ കാലത്ത് പല പ്രദേശങ്ങളിലും നല്ല രിതിയില്‍ പ്രവര്‍ത്തിക്കുന്ന സഭകള്‍ നമുക്ക് ഉണ്ട്,എന്നാല്‍ ഒരു ശക്തമായ രിതിയില്‍ പ്രവര്‍ത്തിക്കാന്‍ ഏകസ൦ഘടന ഇല്ല, വിശ്വാകര്‍മ്മ സാമുഹത്തെ പല സ൦ഘടനകളുടെ പേരില്‍ വീതംവച്ചു പോകുന്നു.ഒരു പ്രദേശത്തുതന്നെ നിരവധി സ൦ഘടനകള്‍, എല്ലാവരുംകൂടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ,ശക്തമായി ഒരു സ൦ഘടന ആയാല്‍ ഇപ്പോള്‍ മാറിനില്‍ക്കുന്ന എല്ലാ ആളുകള്‍ ഒന്നിക്കുകയും,അതിലുടെ യുവാക്കളുടെ കടന്നുകയറ്റം ഉണ്ടാകുകയും ചെയ്യും.സ൦ഘടന പ്രവര്‍ത്തങ്ങളില്‍ പുതിയ കലത്തിന്‌ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുടോപ്പം മികച്ച പ്രകടനം, അ൦ഗങ്ങള്‍ക്ക് അവകാശങ്ങള്‍ സ൦രക്ഷിക്കുക,ഒറപ്പ് വരുത്തുക, തുടങ്ങിയവ ചെയ്യുക.
        സമുദായ സ൦ഘടനകള്‍ പുതിയമാറ്റങ്ങള്‍ ഉള്‍കൊള്ളണം.ആധുനിക ടെക്നോളജിയുടെ എല്ലാ നല്ല വശങ്ങളും ഉള്‍പെടുത്തി യുവജനങ്ങള്‍ക്കും പ്രയോജനം ലഭിക്കത്തക്കരിതിയില്‍ കാര്യങ്ങള്‍ നടത്തണം.പണ്ടത്തെപ്പോലെ ഒരു യോഗംചേര്‍ന്ന് കുറെസമയം കളയാന്‍ ഇന്നത്തെ കാലത്ത് ആരും തയ്യാറകുകയില്ല.ആവര്‍ത്തനവിരസം ആകരുത്.എതെങ്കിലും കുട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുക,ലിബ്രററി തുടങ്ങുക, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഫണ്ടുകള്‍ ശേഖരിക്കുക , മഹാത്മ ഗാന്ജിയുടെ ആശയമായ   വിദ്യാഭ്യാസത്തിനോടൊപ്പം ഒരു സ്വയം തൊഴില്‍ കണ്ടെത്തി പഠനചിലവ് കണ്ടെത്തുന്നത് പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനോടൊപ്പം, ഒരു സാമ്പാധ്യശീലവും വന്നു ചേരും,നല്ല ചിട്ട ഉണ്ടാകും,സമയങ്ങളെ ക്രമികരിക്കാന്‍ പഠിക്കും , കല,വിദ്യാഭ്യാസ പരമായും കഴിയുകള്‍ തെളിച്ച് കുട്ടികളെ പ്രൊത്സാഹിപ്പിക്കുക.ഇതുപോലെ നല്ല പ്രവര്‍ത്തങ്ങള്‍ സമുദായപിന്തുണ ചെയ്യുന്നത് യുവജനസ൦ഘടനകള്‍ ശാക്തിപ്പെടണം. 
             വിശ്വകര്‍മ്മ സമുദായത്തെക്കുറിച്ച് അറിയുക എന്നത് അല്ല പഠിക്കുകയാണ്ണ്‍ വേണ്ടത്.അഞ്ചു വിഭാഗത്തില്‍ പെടുന്ന പാരമ്പര്യം കുലതൊഴില്‍, എന്നത് ഒരു ശാസ്ത്രമാണ്ണ്‍,എല്ലാ വിഷയങ്ങളും ഉള്‍പെട്ടിരിക്കുന്നു.സയന്‍സ്, ഗണിത൦,സ൦സ്കൃത൦ തുടങ്ങി ഏതെല്ലാ വിഷയം ഉണ്ടോ അതെല്ലാം നമുക്ക് പഠിക്കാന്‍ കഴിയും. പ്രകൃതിയും മനുഷ്യന്‍ ബന്ധപ്പെട്ട എല്ലാംതന്നെ അടങ്ങിയിരിക്കുന്നു.മനുഷായസ്സ് കൊണ്ട് പഠിക്കാവുന്നതിലും കുടുതല്‍ ,വലിയശാസ്ത്രമാണ്ണ്‍.നമ്മുടെ സമുയാത്തെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ യുവജനങ്ങളുടെ ധര്‍മ്മം ആണ്.പുതിയ ആശയങ്ങളുമായി നമ്മുക്ക് ഒരുമിക്കാം...

          യുവാജനങ്ങളുടെ നല്ല കുട്ടായ്മയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു കേരള വിശ്വകര്‍മമ യൂത്ത് ഫെടേറഷന്‍.  കേരള വിശ്വകര്‍മ്മ സഭ , കരമന,തിരുവനന്തപുരം”(  KVYF(Kerala Viswakarma Youth Federation ,Kerala Viswakarma Sabha Karamana Unit )  ആളുകള്‍  കഴിവിന്‍റെ  പരമാവതി നമ്മുടെ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.എനിക്ക് ഇവിടെ എഴുതാന്‍ പ്രരണ ആയതും ഈ യുവാക്കളുടെ നല്ല പ്രവര്‍ത്താനം കൊണ്ട് മാത്രമായിരിക്കും, ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തും,കിട്ടുന്ന സമയത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഫ്രീയായ് ടുഷന്‍ നടത്തിയും,പ്രത്യേക ക്ലാസുകള്‍ നടത്തിയും പോകുന്നു, തങ്ങള്‍ക്ക് ഉള്ള വരുമാനത്തിന്‍ നിന്ന്‍ ഇപ്പോള്‍ ഓരോ ലൈബ്രററി തുടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍,ഗുരുശ്രേഷ്oന്‍മാരായായ സഭയിലെ മുതിര്‍ന്നവര്‍, യൂത്ത് ഫെടേറഷന്‍ മറ്റ് അ൦ഗങ്ങള്‍. ഇനിയും വരുന്ന നാളുകളില്‍ കുടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ,ഈ പ്രവര്‍ത്തനം കേരളത്തിനു മാതൃക ആയിതിരട്ടെ...     

        ബിനീഷ് ആലക്കരെത്ത്.

കേരള വിശ്വകര്‍മമ യൂത്ത് ഫെടേറഷന്‍.  കേരള വിശ്വകര്‍മ്മ സഭ കരമന,തിരുവനന്തപുരം”  വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ ന്യൂസ്‌പേപ്പറില്‍  പ്രസിദ്ധീകരിച്ച ഞാന്‍ എഴുതിയത്... 

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...