Saturday, 25 April 2020

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ


1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നിലവിൽ വന്നത്. 1947 സെപ്റ്റംബർ വരെ ഇത് നിലനിന്നിരുന്നു.
തിരുവിതാംകൂർ രാജകുടുംബവുമായുള്ള നമ്മുടെ സമുദായത്തിന്റെ അഭേദ്യമായ ബന്ധം മൂലം ശ്രീമൂലം പ്രജാസഭയുടെ കാലഘട്ടത്തിൽ വിശ്വകർമ സമുദായത്തിന് 7 MLA ഉണ്ടായിരുന്നു.
അവരെക്കുറിച്ചു ഞാൻ മനസ്സിലാക്കിയ കുറച്ചു അറിവുകൾ നിങ്ങളോട് പങ്കു വയ്ക്കുന്നു.
1. ശില്പ രത്നകാര ശ്രീ എൻ. വേലു ആചാരി FRSA, വിശ്വബ്രഹ്മ വിലാസം. തിരുവനന്തപുരം. 1933-47വരെ MLA ആയിരുന്നു.
2. ശ്രീ. P K കുമാരൻ ആചാരി, നട്ടാശ്ശേരി, കോട്ടയം. വിശ്വകര്മജറിലെ ആദ്യത്തെ എഞ്ചിനീയറിംഗ് (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ) ബിരുദധാരിയായിരുന്നു. "മലയാള മനോരമ" യുടെ emblem ഉം ലെറ്ററുകളും പ്രിന്റിംങ്ങിനു മെറ്റലിൽ കടഞ്ഞെടുത്തത് ഇദ്ദേഹവും പിതാവ് കുമാരി ആചാരിയുമായിരുന്നു. ഇത് KM മാത്യു തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
3. U K വാസുദേവൻ ആചാരി നെടുങ്കണ്ട, ചിറയിൻകീഴ്. അദ്ദേഹം All Travancore Viswakarma Mahasabha യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിഭ ഭേരി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയിരുന്നു.
4. ശ്രീ. ശങ്കുണ്ണി ആചാരി വാഴൂർ ചങ്ങനാശ്ശേരി. കൂടുതൽ വിവരങ്ങൾ അറിയില്ല.
5. ശ്രീ. K. രാമകൃഷ്ണൻ ആചാരി, മണക്കാട്, തിരുവനന്തപുരം. അദ്ദേഹം പ്രശസ്തനായ ഛായാചിത്ര വിദഗ്ധൻ ആയിരുന്നു. തിരുവിതാം കൂർ രാജാക്കന്മാരുടെയും, പ്രമുഖ വക്തികളുടെയും ഛായാചിത്രങ്ങൾ അദ്ദേഹം ആണ്‌ വരച്ചത്. KRK ആചാരി എന്നാണ് അറിയപ്പെട്ടിരുന്നത്.
6. ശ്രീ. രാമചന്ദ്രൻ ആചാരി. കുളപ്പുറത്തു വീട് തിരുവനന്തപുരം.
7. ശ്രീ. ശിവരാമൻ ആചാരി MLA
1947 നു ശേഷം സാമുദായികമായി നമ്മൾക്ക് ഭരണ പ്രാധിനിത്യം ആർജിക്കുവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 73 വർഷത്തിനിടയിൽ ജനപ്രാധിനിത്യത്തിൽ വിശ്വകർമ്മജർ എവിടെയും അടയാളപ്പെട്ടിട്ടില്ല. ഇന്ന് ഭരണസംവിധാനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗം. നമ്മുടെ ഒരാവശ്യം, അർഹതപെട്ടത് നേടിയെടുക്കാൻ പാങ്ങില്ലാത്തവർ ആയതു നമ്മുടെ സംഘടനാ ദൗർബല്യവും നിലവിലെ രാഷ്ട്രീയ സംഘടനകളുടെ ചൂഷണവും മാത്രമാണ്. നമ്മൾ ഒന്നാണെന്നു ബോധ്യപ്പെടുത്തുന്ന കാലത്തിൽ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയിൽ നമ്മൾക്കെന്തിലും നേടി എടുക്കാൻ സാധിക്കുള്ളു. പണ്ടത്തെ രാജാക്കന്മാർ മനസ്സിലാക്കിയത് പോലെ ഇപ്പോഴത്തെ രാജാക്കന്മാർ മനസ്സിലാക്കണമെന്നില്ല. അതുകൊണ്ടു നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം പിന്നിട്ടിരിക്കുന്നു. ഒന്നായി അണിചേരുക രാഷ്ട്രീയ വ്യത്യാസമില്ലാതെ വിശ്വകർമ ദേവന്റെ നാമത്തിൽ
Reji Chandran


ആറന്മുളക്ക് പിന്നാലെ അടയ്ക്ക പുത്തൂർ കണ്ണാടിയും.

                    ലോക പ്രശസ്തമായ ആറന്മുള കണ്ണാടിക്ക് സമാനമായി ലോഹം കൊണ്ട് നിർമ്മിക്കുന്നതാണ് അടയ്ക്ക പുത്തൂർ കണ്ണാടി.

                    വെള്ളിനേഴിയിൽ കലാഗ്രാമം ഇതൾ വിരിയുമ്പോൾ


                    ഈ വീഡിയോ കാണുക 

വിശ്വകർമ്മജരും ശ്രീലങ്കയും (ചരിത്രം )

വിശ്വകർമ്മജരും ശ്രീലങ്കയും (ചരിത്രം )



ശ്രീലങ്കൻ രാജ ഭരണത്തിന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് 543 BC മുതൽക്കാണ്.  തെക്കേ ഇന്ത്യയിൽ നിന്നും 700 അനുയായികളുമായി ശ്രീലങ്കയിൽ എത്തി കിരീടം ഉറപ്പിച്ച ആദ്യ  രാജാവായിരുന്നു രാജ വിജയ. മനു വംശത്തിൽ പിറന്ന വിശ്വ ബ്രാഹ്മണൻ  ആയിരുന്നു രാജ വിജയ.  അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയിൽ നിന്ന് 5 പ്രമുഖ വിശ്വകർമ പണ്ഡിതരും ഉണ്ടായിരുന്നു.  സിരിത് പ്രകർമ, സിരിത് നാരായണ,  സിരിത് അഭിഷേക,  സിരിത് പൊൻ,  സിരിത് ദേവനാരായണ രഡാല എന്ന വിശ്വകർമ ആചാരിമാരാണ് രാജ വിജയോയേ കിരീടധാരണം നടത്തിയത്.  ഇവർക്ക് പിന്നീട് കടുപിടിയ, കമ്മാളത്തോട്ട, നോട്ടുമ്പുവ,  വേവാഗാമ,  നിമാഗാലാ,  ഐവണ്ടാമ എന്നീ ഗ്രാമങ്ങൾ രാജാവ് നൽകി.

BC 543 മുതൽ AD 66 വരെ വിജയ രാജാവിന്റെ പരമ്പരയാണ് ശ്രീലങ്ക ഭരിച്ചിരുന്നത്.  AD 60-66 വരെ വിജയ രാജ പരമ്പരയിലെ അവസാനത്തെ രാജാവ് രാജ ശുഭരാജ ആയിരുന്നു.
ശുഭരാജയുടെ ഭരണത്തിന് അവസാനം വരുത്തിയത് അദ്ദേഹത്തിന്റെ സൈനത്തിലെ തന്നെ വസഭ എന്ന ലംബകന്ന കുടുംബത്തിലേ അംഗം ആയിരുന്നു. യുദ്ധത്തിൽ വസഭ ശുഭരാജയേ വധിക്കുക ആയിരുന്നു.  ഇതോടെ വിജയ രാജവംശം ശ്രീലങ്കയിൽ അസ്തമിച്ചു. 

രാജഭരണങ്ങൾക്കു ശേഷം ഡച്ച് കാരുടെ കാലഘട്ടത്തിൽ വിശ്വകര്മ്മജരെ ഉന്നത ജോലിക്കായിരുന്നു നിയോഗിച്ചിരുന്നത്. ഇംഗ്ലീഷ് കാരുടെ കാലഘട്ടത്തിലാണ് വിശ്വകർമ്മജർക്കു മോശം സമയം ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ 50% ആൾക്കാരും ഗോവിഗാമ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ പ്രീതിപിടിച്ചുപറ്റാൻ ബ്രിട്ടീഷ്കാർ ഉന്നത ജോലികളിൽ അവരെ തിരുകി കയറ്റാൻ തുടങ്ങി.

ശ്രീലങ്കയിൽ വിശ്വകര്മ്മജരെ പൊതുവിൽ ആചാരി എന്നാണ് അറിയപ്പെടുന്നത്.  നമ്മളുടെ അഞ്ചു  വിഭാഗത്തിൽ പെട്ട ആൾക്കാരും ഉണ്ട്. 

Source:  Viswakarma & his descedents
Alfred Edward Roberts & Ratna Jinendra Ratnaweera

രാജ വിജയ യുടെ സ്മാരകവും ചുവർ ചിത്രങ്ങളും

ശില്പി രത്നകാര ശ്രീ. N Veloo Achary FRSA London (1894-1973) -വിശ്വകർമ വിസ്മയം

വിശ്വകർമ വിസ്മയം
ശില്പ രത്നകാര ശ്രീ.  N Veloo Achary FRSA  London (1894-1973)



1894 ൽ ശ്രീ നാരായണൻ ആചാരിയുടെ പുത്രനായി കൊല്ലത്തു ജനനം.  ലക്ഷ്മി അമ്മാൾ ഭാര്യ.

തിരുവനന്തപുരം ധന്വന്തരി മഠത്തിനു സമീപം മഹാത്മാ ഗാന്ധി റോഡിൽ മൂന്നു നിലയുള്ള കെട്ടിടത്തിൽ "ശ്രീമൂലം ഐവറി വർക്സ് എന്ന സ്ഥാപനം 1920 ൽ സ്ഥാപിച്ചു. തിരുവനന്തപുരത്തെ പേരുകേട്ട craft centre ആയിരുന്നു. High quality ഐവറി ആർട്ട്‌ വർക്കുകൾ,  പ്രതിമകൾ,  പെയിന്റിംഗ്സ്,  പ്രസന്റേഷൻ,  കാസ്കേട്സ്,  കുടകൾ,  mirror frames,  salt pepper dispensers,  safety pins,  brooches in silver,  gift articles in ഐവറി,  സിൽവർ,   ഗോൾഡ്,  പോത്തിൻകൊമ്പ്,  ചിരട്ട  കൊണ്ടുള്ള കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണവും വില്പനയും ആണ്‌ ഉണ്ടായിരുന്നത്.  വേലു ആചാരിക്കു ശേഷം ഈ സ്ഥാപനം നോക്കിയിരുന്നത് അദ്ദേഹത്തിന്റെ മകൻ വിശ്വനാഥൻ ആചാരി ആയിരുന്നു.അദ്ദേഹവും അറിയപ്പെടുന്ന crafts വിദഗ്ധൻ ആയിരുന്നു.

തിരുവിതാംകൂർ രാജ കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു ശ്രീ വേലു ആചാരിക്ക്.  ഈ ബന്ധം മൂലം അദ്ദേഹത്തിന് രാജമുദ്ര ഉപയോഗിക്കുവാനുള്ള അവകാശം കിട്ടി. സ്വദേശി movement ന്റെ സമയത്ത് വിദേശ സാധനങ്ങൾ ഉപേക്ഷിക്കുക എന്ന ആദർശം പ്രചരിച്ചപ്പോൾ കോൺഗ്രസ്‌ ചർക്ക വ്യാപകമായി പ്രചരിപ്പിച്ചു. അന്നത്തെ  ചർക്കയുടെ പ്രശ്നം ഒരു സമയത്ത് ഒരു നൂല് മാത്രമേ നെയ്യുവാൻ സാധിച്ചിരുന്നുള്ളു. ഇത് മറികടക്കുവാൻ കോൺഗ്രസ്‌ 1928 ൽ  ഒരു ചർക്ക design competition പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ problems ഉം പരിഹരിക്കാനുള്ള ചർക്ക യുടെ design 1931 വേലു ആചാരി അവതരിപ്പിച്ചു. അഹമ്മദാബാദ് വിദ്യാപീഠത്തിൽ നടന്ന മത്സരത്തിൽ സമർപ്പിക്കപെട്ട 20 models നിന്ന് 4 models അവസാന test ലേക്ക് തിരഞ്ഞെടുത്തതിൽ വേലു ആചാരിയുടെ model ഉണ്ടായിരുന്നു.  പക്ഷെ പിന്നീട് ആ project ഉപേക്ഷിക്കുക ആണുണ്ടായത്.

പക്ഷെ വേലു ആചാരി നിരാശപ്പെട്ടില്ല.  1937 ൽ ഗാന്ധിജി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ചർക്ക കാണിക്കുവാൻ  ആചാരി വീട്ടിലേക്കു ക്ഷണിച്ചു.  അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ഗാന്ധിജി വിശ്വബ്രഹ്മ വിലാസം എന്ന അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. ഗാന്ധിജിയ്ക്  മുകളിലത്തെ നിലയിൽ ചർക്കയുടെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു.  സന്തുഷ്ടനായ ഗാന്ധിജി അദ്ദേഹത്തോട് small scale cottage industry യുടെ ഉയർച്ചക്ക് ആയി വർക്ക്‌ ചെയ്യുവാൻ നിർദേശിച്ചു. 

വേലു ആചാരിയുടെ വർക്കുകൾക്കു ദിവാൻ Austine ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 1919 ൽ ദിവാൻ അദ്ദേഹത്തെ മദ്രാസ് ഗവണ്മെന്റ് ന്റെ ക്രാഫ്റ്റ് കോഴ്സ്ൽ ചേരുവാൻ സഹായിച്ചു.  പിന്നീട് ദിവാൻ ഇംഗ്ലണ്ട് ലേക്ക് മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ലെ famous personalities നു വേണ്ടി ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ വേലു ആചാരി ക്കു അവസരം ലഭിച്ചു.
1946 ൽ തിരുവിതാം കൂർ രാജാവ് ശില്പ രത്നകാര എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. Royal Society of Arts London അദ്ദേഹത്തിന് fellowship നൽകി ആദരിച്ചു.  ശ്രീമൂലം പ്രജാസഭയിൽ MLA ആയിരുന്നു (1933-1947)

കേരളത്തിലെ വിശ്വകർമ്മജർക്കു അഭിമാനിക്കാവുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നു ശ്രീ വേലു ആചാരി FRSA London

Source : The Hindu 18 July 2014 ശരത് സുന്ദർ രാജീവ്

Monday, 18 June 2018

ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ?


ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത് ?

കുട്ടികാലത്ത് കാലില്‍ തളയണിയുന്ന പതിവ് ഉണ്ട്. ഇതിലെ പിന്നിലെ കാരണങ്ങളോന്നും മനസില്ലാക്കാതെ തങ്ങളുടെ സാമ്പത്തിക നില വ്യക്തമാക്കാന്‍ പലപ്പോഴും സ്വര്‍ണ്ണത്തിലോ,വെള്ളിയിലോ ഉള്ള തളകളാണ് മാതാപിതാക്കള്‍ കുട്ടികളെ ധരിപ്പിക്കുന്നത്, എന്നാല്‍ ഇതുകൊണ്ട് ഒരുവിധ ഗുണവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഈ സ്ഥാനത്ത് പഞ്ചലോഹതള ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഗുണം തന്നെയാണ്.സ്വര്‍ണ്ണം,വെള്ളി,ചെമ്പ്, ഇരുമ്പ്,ഈയം എന്നിവ ചേര്‍ന്നതാണ് പഞ്ചലോഹം...

കേരളത്തിലെ സാധാരണ മണ്ണില്‍ പൊതുവേ ലോകാംശ൦ കുറവായിട്ടാണ് കാണപ്പെടുന്നത്.ഈ കുറവ് പ്രകൃതിയിലും എവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും.ഇതു മനസിലാക്കിയ പഴമക്കാര്‍ പഞ്ചലോഹത്തിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.

പഞ്ചലോഹത്തിന്‍റെ ശക്തി മനുഷ്യന്‍റെ പ്രാണശരീരത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു പ്രാണോര്‍ജ്ജത്തേ ബലപ്പെടുത്തുകളും ശരിരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.....





Thursday, 14 June 2018

പ്രപഞ്ചസൃഷ്ടാവ് ആര്?

🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.

🕉1.പ്രപഞ്ചസൃഷ്ടാവ് ആര്?
വിശ്വകർമ്മാവ്.

🕉2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?

സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.

🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?
സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.

🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?

മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി

🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?
വേദങ്ങൾ

🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?

വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.

🕉7.വേദ സൃഷ്ടാവ് ആര്?

പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.

🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?

ആകാശം,ഭൂമി,ജലം,വായു,അഗ്നി.

🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്  ഏത്?

അഗ്നി.

🕉10.പഞ്ചലോഹങ്ങൾ ഏവ?

ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.

🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്‌?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?

അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ്‌ പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്‌,മുന്തിരിങ്ങ ഇവയാണവ.

🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?

യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.

🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?

ഓംകാരം

🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?

ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര 
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.

🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?

എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.

1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ്  ബ്രഹ്‌മയജ്ഞം.

   2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.

   3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം

   4.നരയജ്ഞം:-അതിഥി സേവ

    5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.

  ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉

2.വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങൾ ഏതൊക്കെ?

സദ്യോജാത മുഖം
,വാമദേവ മുഖം
അഘോരമുഖം
തൽപുരുഷ മുഖം
ഈശാന മുഖം.

🕉3.പഞ്ചഋഷികൾ ആരൊക്കെയാണ്?

സനക ഋഷി
സനാതന ഋഷി
അഭുവൻസ ഋഷി
പ്രജ്ഞസ ഋഷി
സുപർണ്ണസ ഋഷി.

🕉4.സപ്ത ഋഷികൾ ആരൊക്കെയാണ് ?

മരീചി ഋഷി
അത്രി ഋഷി
അംഗീരസ് ഋഷി
പുലഹ ഋഷി
പുലസ്തന ഋഷി
ക്രതു ഋഷി
വസിഷ്ഠ ഋഷി

🕉5.അറിവിന്റെ ആദ്യ പുസ്തകങ്ങൾ ഏത്?

വേദങ്ങൾ

🕉6.വേദങ്ങൾ എത്ര?ഏതൊക്കെ?

വേദങ്ങൾ അഞ്ച്. യഥാക്രമം ഋഗ്വേദം, യജുർ വേദം,സാമവേദം,അധർവവേദം, പ്രണവവേദം.

🕉7.വേദ സൃഷ്ടാവ് ആര്?

പ്രപഞ്ച സൃഷ്ടാവ് ആയ വിശ്വകർമ്മാവ്.

🕉8.പഞ്ചഭൂതങ്ങൾ ഏതൊക്കെ?

ആകാശം,ഭൂമി,ജലം,വായു,അഗ്നി.

🕉9.പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്  ഏത്?
അഗ്നി.

🕉10.പഞ്ചലോഹങ്ങൾ ഏവ?

ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം,സ്വർണ്ണം.

🕉11.പഞ്ചാമൃതം എന്നു പറയുന്നത് എന്താണ്‌?അതിൽ എന്തെല്ലാം ചേർന്നിട്ടുണ്ട്?

അഞ്ച് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കിയതാണ്‌ പഞ്ചാമൃതം. പഴം,തേൻ,ശർക്കര, നെയ്യ്‌,മുന്തിരിങ്ങ ഇവയാണവ.

🕉12.യുഗങ്ങൾ എത്ര?ഏതെല്ലാം?

യുഗങ്ങൾ അഞ്ച്=സത്യയുഗം, കൃതയുഗം, ത്രേത്രായുഗം,ദ്വാപരയുഗം,കലിയുഗം.

🕉13.ഈശ്വരപൂജയിൽ ഹൈന്ദവർ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം ഏത്?

ഓംകാരം

🕉14.ആചാരി ആരാണ്?ആചാരി എന്ന പദത്തിന്റെ പൊരുൾ?

ആ=വേദജ്ഞാനം
ച=ശാസ്ത്രജ്ഞാനം
രീ=കലാപരിജ്ഞാനം.
വിശ്വകർമ്മജർ ജന്മനാ ആചാരിമാർ ആണ്.
"ആ" കാര 
ആഗമാർത്ഥശ്ച:
"ചാ"കാരോ ശാസ്ത്രകോവിദ :
"രീ" കാരോ ദേവതോൽപ്പത്തി:
"ആചാരി " തൃക്ഷരത്രയം.

🕉15.
പഞ്ചാമഹായജ്ഞങ്ങൾ ഏതൊക്കെ?

എല്ലാ മനുഷ്യരുടെയും ക്ഷേമഐശ്വര്യങ്ങൾക്കുവേണ്ടി അവനവന്റെ ഗൃഹാശ്രമത്തിൽ അനുഷ്ഠിക്കേണ്ട അഞ്ചുവിധ നിത്യാനുഷ്ഠാനങ്ങൾ ആണ് പഞ്ചമഹായജ്ഞം.

1.ബ്രഹ്‌മയജ്ഞം:-വേദാധി ധർമ്മ ഗ്രന്ഥങ്ങളുടെ അദ്ധ്യായനവും അദ്ധ്യാത്മപരവുമാണ്  ബ്രഹ്‌മയജ്ഞം.
   2.ദേവയജ്ഞം:- ദേവപ്രീതിയ്ക്കായി ചെയ്യുന്ന ഹോമങ്ങൾ ,പൂജകൾ,വേദമന്ത്രോച്ചാരണം എന്നിവ.
   3.പിതൃയജ്ഞം:-ശ്രാദ്ധം,തർപ്പണം
   4.നരയജ്ഞം:-അതിഥി സേവ
    5.ഭൂതയജ്ഞം:-സാധുജനങ്ങളോടും ജന്തുജാലങ്ങളോടും ഉള്ള സഹാനുഭൂതിയോടു കൂടിയ പ്രവൃത്തികൾ.
  ഒരു മനുഷ്യനെ സംബന്ധിച്ച് ഈ വക കർമ്മങ്ങൾ യഥാവിധി ചെയ്യുക എന്നുള്ളത് അവന്റെ കർമ്മവും ധർമ്മവുമാണ്.
🕉🕉🕉🕉🕉🕉🕉🕉

Thursday, 7 June 2018

ധനസഹായ൦- പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിന്

പിന്നോക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത കരകൌശല വിദഗ്ദര്‍ക്ക് ഉള്ള ടൂള്‍കിറ്റിനുള്ള ധനസഹായത്തിന് ഷോര്‍ട്ട് ലിറ്റ് കൊടുത്തിരിക്കുന്നു ലിങ്ക്

അപേക്ഷ ഫോം ലഭിക്കുവാന്‍

http://www.bcdd.kerala.gov.in/images/2017-18/pdf2018/TOOLKIT_GRANT_2018-19_NOTIFICATION_.pdf


പിന്നോക്ക വിഭാഗ വകുപ്പ് ലിങ്ക്

http://www.bcdd.kerala.gov.in

http://www.bcdd.kerala.gov.in
 http://www.bcdd.kerala.gov.in










വിശ്വകര്‍മ്മ സമുദായത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും

Official Twitter page :-https://twitter.com/viswakarmaedu

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...