Saturday, 28 September 2013

പ്രണവ വേദ൦-മാനസാധനവും മാഹാത്മ്യവും-രചന:ചട്ടമ്പിസ്വാമികൾ

                                         മാനസാധനവും മാഹാത്മ്യവും-
                                                              രചന:ചട്ടമ്പിസ്വാമികൾ

                     ബ്രഹ്മവാചകമാണ് ഓങ്കാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതിൽനിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ച് സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളും അതിനെ തുടർന്ന് ശക്തികളും, മൂർത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി. ‘ഭൂഃ ഭുവഃ സ്വഃ’ എന്ന വ്യാഹൃതികളും ‘ഐം ക്ലീം സൗഃ’ എന്ന ബീജമന്ത്രങ്ങളും ‘ഓം തത് സത്,’ എന്ന ബ്രഹ്മമന്ത്രവും, മറ്റു മന്ത്രങ്ങളും സകലവിധ ത്രിവർഗ്ഗങ്ങളും വേദവേദാന്തവേദാംഗാദിവിദ്യകളും ഒന്നിനൊന്നു തുടരെ പ്രണവത്തിൽ നിന്നു തന്നെ പ്രകാശമാനങ്ങളായിത്തീർന്നു. സൃഷ്ടികർത്താവു തന്നെ അതിപ്രധാനങ്ങളായ ഋക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങളിലുമുള്ള രഹസ്യഭാഗങ്ങൾ സാരസമുച്ചയം ചെയ്തു പ്രത്യേകം സംഗ്രഹിച്ചിട്ട് എട്ടെട്ടക്ഷരങ്ങളിലാക്കി ഗായത്രീഛന്ദസ്സിൽ ചേർത്തു മൂന്നു പാദങ്ങൾ കൂട്ടി അഞ്ചു സന്ധികൾ കാട്ടി 24 അക്ഷരത്തിൽ ഒരു മഹാമന്ത്രം നിർമ്മിച്ചിട്ടുണ്ട്. അതാണ് ‘ഗായത്രി’ എന്ന സുപ്രസിദ്ധമായ മഹാമന്ത്രം.[10] പ്രപഞ്ചം നിശ്ശേഷം അതിന്നധീനമാണെന്നു പറഞ്ഞാൽ പിന്നെ അതിന്റെ മാഹാത്മ്യം വർണ്ണിക്കണമെന്നുണ്ടോ? ഇല്ല. നിശ്ചയം. അങ്കവർഗ്ഗം 81 അംഗുലം. അതു കാലചക്രപരിധി. അതിൽ രാശിചക്രകലാരൂപത്തിൽ 21600 ശ്വാസങ്ങൾ അടങ്ങിയിട്ടുണ്ട്. ത്രിവർഗ്ഗ (9 അംഗുലം) ത്തിൽ 2400 ശ്വാസങ്ങൾ കണക്കാക്കാം. ദിഗ്വർഗ്ഗം എന്നത് 100 ദിഗ്വർഗ്ഗംകൊണ്ട് 2400നെ കഴിച്ചാൽ (2400 100 = 24) ഫലം 24 എന്നുവരും. ഇതാണ് മാനസാധനത്തിനുള്ള (മുഴക്കോൽ) അംഗുലസംഖ്യ, ഇരുപത്തിനാലുപ്രാണമുദ്രയാണ് 24 അംഗുലമായി പരിണമിച്ചതെന്നും അനുമാനിക്കാം. അംഗുലത്തിന്റെ മാനപ്രമാണം പ്രാണമുദ്ര തന്നെയാണ്. പ്രാണമുദ്രയെന്നത് കരോപഹാരകൽപനയിൽ പ്രാണാഹൂതിക്ക് ‘പ്രാണായസ്വാഹാ’ എന്നുച്ചരിക്കുമ്പോൾ ഒരു മുദ്ര കാണിക്കുക പതിവുണ്ട്. അതു വലതുകൈ ചെറുവിരലിലും പവിത്രവിരലും ചേർത്തുപിടിച്ച് അതിൽ പെരുവിരൽത്തുമ്പ് കൊള്ളിക്കുന്നതാണ്. ആ മുദ്രയാണ് പ്രാണമുദ്ര. അതുതന്നെയാണ് അംഗുലം. സാമാന്യം ഒരു പുരുഷന്റെ പവിത്രവിരലും ചെറുവിരലും ചേർത്ത് പവിത്രവിരലിന്റെ കടയിൽ നിന്നും മേലോട്ട് രണ്ടാമത്തെ വരയേ ലക്ഷ്യപ്പെടുത്തി വിലങ്ങനെ ഒരു തോതിടണം. എന്നാൽ അത് ഒരംഗുലമായിത്തീരും. വിരലുകൾക്ക് കേടുപാടുകളും തഴമ്പും ഒന്നും ഇല്ലാതെയും ഇരിക്കണം. ഈ തോതിൽ 24 അംഗുലം കൂട്ടുമ്പോൾ ഒരു കോൽസമ്പൂർണ്ണം. അംഗുലം എന്നത് ഒരു വിരൽ എന്നും പ്രമാണം ഉണ്ട്. അങ്ങിനെ വരുമ്പോൾ പവിത്രവിരലിന്റെ നടുത്തുണ്ടത്തിൽ വച്ച് വിലങ്ങനെ ഒരു തോതെടുക്കണം. അതാണ് ഒരു വിരൽ പ്രമാണമായ അംഗുലം. മുഴക്കോൽ ഗായത്രീരൂപം എന്നുതന്നെയല്ല, മൂർത്തിത്രയാത്മകവും ആണ്. ദ്വിഘനത്തെ (8-നെ) ഗുണസംഖ്യ (3) കൊണ്ടു ഗുണിച്ചാൽ (8×3= 24) 24 എന്ന സംഖ്യ കിട്ടും. ചതുർവിംശതി സംഖ്യാകമായ[11] ഗായത്രിമന്ത്രത്തിന്റെ അക്ഷരങ്ങളിൽ എട്ടെണ്ണവും എടുത്ത് എട്ടെട്ടംഗുലങ്ങളാക്കി മാനസാധനത്തിന്റെ (മുഴക്കോലിന്റെ) കടയ്ക്കലും നടുക്കും, തലയ്ക്കലും ന്യസിച്ചിട്ടുണ്ട്. ബ്രഹ്മാവിനേയും, വിഷ്ണുവിനേയും, ശിവനേയും കട മുതൽ മൂന്നു സ്ഥാനങ്ങളിലും അടക്കം ചെയ്തിട്ടുമുണ്ട്. ‘തത്”മുതൽ ‘ണ്യം’ വരെ 8 അക്ഷരം ബ്രഹ്മസ്വരൂപമാക്കി മുഴക്കോലിന്റെ ചുവട്ടിലും ‘ഭ”മുതൽ ‘ഹി”വരെ 8 അക്ഷരം വിഷ്ണുസ്വരൂപമാക്കി മുഴക്കോലിന്റെ മദ്ധ്യത്തിലും. ‘ധി’ മുതൽ ‘യാത്”വരെ 8 അക്ഷരം ശിവസ്വരൂപമാക്കി മുഴക്കോലിന്റെ അഗ്രത്തിലും അംഗുലരൂപേണ സ്ഥാപിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മൂർത്തിത്രയാത്മകം’എന്നു മേൽ പ്രസ്ഥാവിച്ചത് സ്പഷ്ടമാണല്ലോ. മുഴക്കോലിന് ചുവടും തലയുമുണ്ടോ എന്നു ചിലർ ചോദിക്കാറുണ്ട്. അതിന്റെ രഹസ്യം അവർക്കറിഞ്ഞുകൂടാ. അതുകൊണ്ടു ചോദിച്ചതാണെന്നു സമാധാനിക്കണം. ശില്പികൾ ഗായത്ര്യുപാസകന്മാരായിരിക്കണം. അവർ ബ്രഹ്മസർവസ്വമായ മുഴക്കോലിനെ ഗായത്രീമന്ത്രാക്ഷരം ന്യസിച്ച് പൂജിച്ച് സംഗ്രഹിക്കണം, അല്ലെങ്കിൽ മഹനീയമായ ഈ മാനദണ്ഡം കൊണ്ട് മറ്റുള്ളവർ അതിന്റെ മാഹാത്മ്യം അറിയാതെ പട്ടി, പൂച്ച മുതലായവയെ തല്ലുന്നതിനും കാക്ക, കോഴി മുതലായവവയെ എറിയുന്നതിനും ഊന്നി നടക്കുന്നതിനും ഉപയോഗമുള്ളതാണെന്നു കരുതിയേക്കാം.

പ്രണവവും സംഖ്യാദർശനവും--രചന:ചട്ടമ്പിസ്വാമികൾ

                                                പ്രണവവും സംഖ്യാദർശനവും

                                                    രചന:ചട്ടമ്പിസ്വാമികൾ

പ്രണവം എന്നത് രണ്ടു വിധം. ഒന്നു നാദരൂപം (നിഷ്‌കള ബ്രഹ്മം) രണ്ട് അക്ഷര രൂപം (സകലബ്രഹ്മം). നിഷ്‌കളബ്രഹ്മത്തിന്റെ വിശകലനം ലോക സൃഷ്ട്യാദിദ്വാരാ ജീവേശ്വരജഗദ്‌ഭേദങ്ങളിൽ പടർന്നുപിടിച്ചു കയറിപ്പോകുന്നു. അത് ഇവിടെ വിഷയമല്ല. പരബ്രഹ്മത്തിൽ ആരോപിക്കപ്പെട്ട മൂലപ്രകൃതി (അവ്യക്തം) ഗുണഭേദമനുസരിച്ച് ഈശ്വര ജീവ ജഗദ്രൂപമായ പ്രപഞ്ചത്തിനു കാരണമായതുപോലെ പരപ്രണവത്തിൽ ആരോപിക്കപ്പെട്ട അപരപ്രണവം, വർണ്ണാക്ഷര സംഖ്യകൾക്ക് എന്നല്ല വേദ വേദാന്ത വേദാംഗാദി സകല വിദ്യകൾക്കും ആദികാരണമാകുന്നു.
ഏകാക്ഷരമായ ഓംകാരം അ കാര ഉ കാര മ കാരങ്ങളുടെ സമുച്ചയമാണ്. അതുകൾ സത്വരജസ്തമസ്സുകളും ആകുന്നു. ത്രിഗുണങ്ങളുടെ ന്യൂനാധിക സമതാ ഭേദമനുസരിച്ച് ഓരോന്നു മുമ്മൂന്നായി പിരിയുന്നു. സത്വഗുണം ന്യൂനമാകയാൽ 1, സത്വഗുണം അധികമായാൽ 2, സത്വഗുണം സമമായാൽ 3 (ന്യൂനാധികം ഇല്ലാതിരുന്നാൽ). ഇങ്ങനെ സത്വഗുണം മൂന്നുവിധമായതുപോലെ രജോഗുണവും തമോഗുണവും മൂന്നുവിധം.[1] ആകെ ഗുണവികൃതി 9 വിധം. പ്രണവം ഒന്ന്. അതിന്റെ ഘടകങ്ങൾ മൂന്ന് ഗുണവികൃതികൾ ഒമ്പത്. (1 – 3 – 9) എന്ന മൂന്ന് സംഖ്യകൾ സംജാതങ്ങളായി. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു തന്നെ പെരുക്കിയാൽ അതിന്റെ ഫലത്തിനു വർഗ്ഗം എന്നും കൃതിയെന്നും പേർ പറയാം. അതുകൊണ്ടു ഗുണവികൃതി എന്നുപറയുന്നതു മൂന്നിന്റെ വർഗ്ഗമാകുന്നു. മൂന്നെന്ന സംഖ്യയ്ക്കും ഒൻപത് എന്ന സംഖ്യയ്ക്കും പ്രത്യേകം പ്രാധാന്യം ഉണ്ടെന്നു സാരം. ഒന്നിനും മൂന്നിനുമുള്ള സങ്കലന വ്യവകലനം കൊണ്ട് 4 – എന്നും 2 – എന്നും രണ്ടു സംഖ്യകൾ കൂടി ഉണ്ടായി. 1 – 2 – 3 – 4 – എന്ന നാലു സംഖ്യകൾ മൂന്നിന്റെ വർഗ്ഗമായ 9 – ൽ നിന്നും വ്യവകലനം ചെയ്താൽ 8 – 7 – 6 – 5 – എന്നു് 4 സംഖ്യകൾ കൂടി കിട്ടുന്നു. ഒന്നു മുതൽ 4 വരെയുള്ള നാലു സംഖ്യ അനുക്രമമായും ഒൻപതു മുതൽ അഞ്ചുവരെയുള്ള 5 സംഖ്യ അപക്രമമായും യോജിപ്പിച്ചാൽ 1,2,3,4,5,6,7,8,9 എന്ന ഒൻപത് അക്കങ്ങൾ പ്രത്യക്ഷപ്പെടുന്നു. സകലത്തിന്റെയും മൂലബീജമായ അവ്യക്തത്തിലുള്ള ഹിരണ്യഗർഭസങ്കേതം മഹാകാശമാണ്. അത് ശൂന്യവും ആകുന്നു. ശൂന്യത്തിനു പൂജ്യമെന്നും സൂന്നമെന്നും പേരുണ്ട്. അത് പത്താമത്തെ അക്കമാണെന്നു ചിലർക്കഭിപ്രായമില്ലാതില്ല. ഒന്ന് എന്ന അക്കം രണ്ടാം സ്ഥാനത്തിലും പൂജ്യം ഒന്നാം സ്ഥാനത്തിലും ഇട്ടാൽ 10 എന്നുള്ള സംഖ്യ 9നു മേലായി പ്രകാശിക്കും. ഒന്നുമുതൽ ഒൻപതുവരെയുള്ള അക്കങ്ങളും പൂജ്യവും ചേർത്തു ഏകസ്ഥാനം മുതൽ പരാർദ്ധ (18)[2] സ്ഥാനം വരെ യഥേഷ്ടം സംഖ്യകളെ നിർമ്മിക്കുന്നതിനും വ്യവഹരിക്കുന്നതിനുമുള്ള യുക്തിരഹസ്യം പ്രണവത്തിൽ അന്തർലീനമാകുന്നു. മൂന്ന് മൂന്നിന്റെ കൃതി, ഒമ്പത് ഒമ്പതിന്റെ കീഴും മേലുള്ള എട്ട്, പത്ത്, ഈ നാലു സംഖ്യകളും ഏറ്റവും പ്രധാനപ്പെട്ടവ തന്നെ. പ്രണവാന്തരിതങ്ങളായ സംഖ്യകളുടെ വിനിമയത്തിൽ ജ്യോതിശ്ശാസ്ത്ര ത്തിന്റെയും, തച്ചുശാസ്ത്രത്തിന്റെയും സംഗീത ശാസ്ത്രത്തിന്റെയും, മറ്റു ശാസ്ത്രങ്ങളുടെയും എല്ലാ യുക്തി രഹസ്യം അച്ചടക്കമാണ്. ദേവാലയമോ മനുഷ്യാലയമോ സ്ഥാപിക്കുന്നതിനു ഭൂമി പരിഗ്രഹം ചെയ്തു ചതുരശ്രമാക്കി ശാസ്ത്രരീത്യാ അഷ്ടാങ്കദിഗ്വർഗ്ഗ പദങ്ങളിൽ അതായതു 8,9,10 എന്നു മേൽ പറഞ്ഞ സംഖ്യകളുടെ വർഗ്ഗങ്ങളിൽ (8x 8 = 64, 9x 9 = 81, 10×10 = 100) ഒന്നുകൊണ്ട് ഖണ്ഡിതമായ ഏതെങ്കിലും ഒരു പദത്തിൽ വിധിപരമായി സ്ഥാനം നിർണ്ണയിക്കുന്നു. 64 ഖണ്ഡങ്ങൾ അടങ്ങിയ പദം അഷ്ടവർഗ്ഗപദം. 81 ഖണ്ഡങ്ങൾ അടങ്ങിയ പദം അങ്കവർഗ്ഗപദം, 100 ഖണ്ഡങ്ങൾ അടങ്ങിയ പദം ദിഗ്വർഗ്ഗപദം. ഇവയ്ക്കു ക്രമത്തിനു; ചതുഃഷഷ്ടി പദം, ഏകാശീതിപദം, ശതപദം[3] എന്നും പേരുണ്ട്. ഇങ്ങനെ മൂന്നു വിധത്തിൽ പദകല്പന കാണുന്നുണ്ട്. ഗുണസംഖ്യകൊണ്ട് ഓരോ പദത്തിലും മൂന്നിനും അവാന്തരപദങ്ങളും ചുറ്റുചുറ്റായി ഉണ്ടായിരിക്കണമെന്നുമനുമാനിക്കാം. അതായത്, മദ്ധ്യത്തിൽ ബ്രാഹ്മം, അതിന്റെ പുറം ചുറ്റിൽ ദൈവം, അതിന്റെ പുറം ചുറ്റിൽ മാനുഷം ഇതുകൾ അവാന്തരപദങ്ങളാണ്. നാഡികൾ, രജ്ജുക്കൾ, സൂത്രങ്ങൾ, മർമ്മങ്ങൾ, വീഥികൾ എന്നിതുകളും, പദങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതുകൾ ഒന്നിൽ മറ്റൊന്നു വേധിക്കാതെ ശരിക്കുകാണാവുന്ന പദം ഏകാശീതി പദമാണ്. അതുകൊണ്ട് അങ്കവർഗ്ഗപദത്തിനു മറ്റുപദങ്ങളെക്കാൾ പ്രാധാന്യവും പ്രാഥമ്യവും കല്പിച്ചിട്ടുണ്ട്. അങ്കവർഗ്ഗം 81 ഇതു ഗൃഹനിർമ്മാണത്തിനുപയുക്തങ്ങളായ കണക്കുകളുടെയെല്ലാം ആദിജന്മസ്ഥാനമാണെന്നു പറയാം. ഗൃഹത്തിന്റെ പര്യന്തം (ചുറ്റ്- ചുറ്റളവ്) കോലും ശിഷ്ടമംഗുലമായിട്ടുമാണ് സാധാരണ കണ്ടിട്ടുള്ളത്. യവാദിമാനങ്ങൾക്ക്[4] അതിൽ പ്രസക്തിയേ ഇല്ല. അപ്പോൾ 81 എന്ന സംഖ്യ അംഗുലമാക്കി കല്പിക്കാം. അതിന് മൂന്നേകാലേ അരയ്ക്കാൽ കോൽ അളവുണ്ട്. ഇതു കണക്കുകളുടെ ജന്മസന്ധിയാകുമ്പോൾ അത്രയും കാലം ഗർഭവാസമായിട്ടുകാണാം. ജനനമുണ്ടെങ്കിൽ മരണവും തീർച്ച. അപ്പോൾ അവസ്ഥകളും കൂടിയേ തീരൂ. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം ഇങ്ങനെയാണ് അവസ്ഥകൾ. ഓരോ അവസ്ഥയ്ക്കും ഗർഭവാസത്തിലുള്ള പരിമാണം തന്നെ സ്വീകാര്യം. ഗർഭവാസം മൂന്നേകാലേ അരയ്ക്കാൽ, ബാല്യം മൂന്നേകാലേ അരയ്ക്കാൽ, കൗമാരം മൂന്നേകാലേ അരയ്ക്കാൽ, യൗവ്വനം മൂന്നേകാലേ അരയ്ക്കാൽ വാർദ്ധക്യം മൂന്നേകാലേ അരയ്ക്കാൽ. ആകെ 16 കോൽ 21 അംഗുലം. ഈ സന്ധിക്കു കണക്കിന്റെ മരണം. പിന്നീട് മൂന്നേകാലേ അരയ്ക്കാൽ ഗർഭവാസം. പിന്നീട് അതിന്റെ സന്ധിക്ക് ഇരുപതു കോൽ ആറ് അംഗുലത്തിന് (ഇരുപതേ കാൽ കോലിന്) വീണ്ടും ജനനം. ഇങ്ങനെ ജനനവും മരണവും കണക്കുകൾക്കു കാണുന്നു. നൂറുകോലിനകമായിട്ട് ആറു ജനനവും അഞ്ചുമരണവും കണക്കാക്കാം. കണക്കാക്കുന്ന ബ്രഹ്മത്തിൽ പര്യന്ത (ചുറ്റളവ്) മാകുന്ന മൂലപ്രകൃതി വിജ്യംഭിക്കുമ്പോൾ യോനിയാകുന്ന ജീവൻ ഉണർന്നെഴുന്നേല്ക്കുമെന്നാണ് ശാസ്ത്ര സിദ്ധാന്തം. ഓരോ ദിക്കിലും ഓരോ വിദിക്കിലും[5] ഓരോ യോനികൾക്കു പ്രാമാണ്യം കാണുന്നു. വിദിക്കിലെ യോനി സാധാരണ ഉപയോഗിക്കാറില്ല 1 കിഴക്കുദിക്ക് അവിടെ ധ്വജയോനി, 2. അഗ്നി കോൺ വിദിക്ക്,[6]ധൂമയോനി, 3. തെക്കുദിക്ക് സിംഹയോനി, 4. നിരൃതികോൺ വിദിക്ക്[7] ശ്വയോനി, 5. പടിഞ്ഞാറുദിക്ക് – വൃക്ഷയോനി, 6. വായുകോൺ വിദിക്ക്8 ഖരയോനി, 7, വടക്കു ദിക്ക് ഗജയോനി, 8. ഈശകോൺ വിദിക്ക്[8] കാകയോനി ഇങ്ങനെ ദിക്വിദിക്കുകളും യോനികളും കാണുന്നുണ്ട്. ചുറ്റുകണക്കിലുള്ള സംഖ്യ3,8 ഈ സാധനങ്ങളുടെ വിനിമയം കൊണ്ട് യോനി കല്പിക്കാം. ചുറ്റിനേ മൂന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ ശിഷ്ടം ദിക്കും യോനിയും ആയി വരും. ചുറ്റുകണക്കു മൂന്നുകോൽ 16 അംഗുലം എന്നിരിക്കട്ടെ. അതിനെ മൂന്നിൽ പെരുക്കിയാൽ 11 എന്ന സംഖ്യ കിട്ടും. അതിനെ എട്ടിൽ ഹരിച്ചാൽ ശിഷ്ടം മൂന്ന് എന്നു കിട്ടും. അപ്പോൾ മൂന്നാമത്തെ ദിക്ക് തെക്ക് എന്നും മൂന്നാമത്തെ യോനി സിംഹം എന്നും ക്ലിപ്തമായി വന്നു. ദ്വിഘനമായി ത്രിവർഗ്ഗത്തിന്റെ കീഴിൽനിന്നു എട്ടും, ഗുണസംഖ്യയായ മൂന്നും, ചുറ്റിൽ ഉൾപ്പെട്ട സംഖ്യയും ദിക്കിന്റെ യോനിയുടേയും ക്രിയാസാധനങ്ങളായിത്തീർന്നു. ഇതിനു സമുച്ചയവചനവും ഉണ്ട്. ‘ഇഷ്ടതാനവിതാനമാനനിചയേ – ത്രിഘ്‌നേഷ്ടഭിർഭാജിതേ ശിഷ്ടയോനിഃ”’ഇത്യാദി മൂന്നേകാലേ അരയ്ക്കാൽ കോലിനു കണക്കു ജനിച്ചാലും അതു പര്യന്തത്തിൽ പൂർണ്ണമായി തീരുകയില്ല. പൂർണ്ണതവരണമെങ്കിൽ സപ്താംഗസംസ്‌കാരം കൂടി ചെയ്യണം. ഓരോ അംശത്തിനും ഓരോ അംഗുലം വീതം കണക്കാക്കി ഏഴംഗുലംകൂടി 81 അംഗുലത്തിൽ കലർത്തണം. 88 അംഗുലമാകും. അപ്പോൾ മൂന്നുകോൽ 16 അംഗുലം എന്നൊരു കണക്ക് ഒന്നാമതായി വരും. അതിനകത്തുള്ള കണക്കുകൾ ഒന്നും ഗൃഹത്തിനുപയോഗിച്ചുകൂടാ എന്നുണ്ട്. അഷ്ടാംഗുല സംസ്‌കാരം കൊണ്ട് ഇഷ്ടയോനി നിർണ്ണയിക്കാം. അതിന്റെ വിധം ഇങ്ങനെയാണ്. മുൻപറഞ്ഞ മൂന്നുകോൽ 16 അംഗുലത്തിന്റെ 8 അംഗുലം കൂട്ടിയാൽ 4 കോൽ പൂർണ്ണമാകും. അതിനെ മൂന്നിൽ പെരുക്കി 8 – ൽ ഹരിച്ചാൽ ശിഷ്ടം 4 വരും. 4-ാമത്തെ ദിക്കും 4-ാമത്തെ യോനിയും ആകും. അതിൽ എട്ടംഗുലം കൂട്ടിയാൽ 4 കോൽ 8 അംഗുലം വരും. അതിനെ മൂന്നിൽ പെരുക്കി 8 ൽ ഹരിച്ചാൽ ശിഷ്ടം 5 കിട്ടും. 5-ാമത്തെ ദിക്കും 5-ാമത്തെ യോനിയും വരും. ഇങ്ങന[9], – 8 അംഗുലം ക്രമേണ കൂട്ടിക്കൂട്ടി (അഷ്ടാംഗുല സംസ്‌കാരം ചെയ്തു) ക്രിയ നടത്തിയാൽ മേലേമേലേ അടുത്തടുത്ത ദിക്കും യോനിയും കാണാം. ഇതാണ് അഷ്ടാംഗുലസംസ്‌കാരം കൊണ്ടുള്ള പ്രയോജനം. ഒന്നാമത്തെ കണക്ക് മൂന്നു കോൽ 16 അംഗുലത്തിൽ ഉള്ളതും 1-ാമത്തെ യോനി സിംഹയോനിയും ഒന്നാമത്തെ ഗൃഹം തെക്കിനിയുമാകുന്നു. സിംഹയോനിക്കും തെക്കിനിക്കുമുള്ള മേന്മ പ്രാഥമ്യംകൊണ്ടുതന്നെയാണ്. ശ്വവൃക്ഷഖരഗജകാകധ്വജധൂമയോനികൾ സിംഹയോനിയുടെ സഹോദരസ്ഥാനികളാണ്. 81 അംഗുലം അല്ലെങ്കിൽ മൂന്നേകാലേ അരയ്ക്കാൽ ജ്യോതിശ്ചക്രവൃത്തപരിധിയാണ്. 12 രാശികളും 27 നക്ഷത്രങ്ങളും രണ്ടു പക്ഷങ്ങളിലും കൂടിയുള്ള 30 തിഥികളും. എല്ലാം ഈ കാലചക്രപരിധിക്കു ഉള്ളടക്കം നില്ക്കുന്നു. ആറേമുക്കാൽ അംഗുലത്തിൽ ഒരു രാശിയും അതിൽത്തന്നെ രണ്ടേകാൽ നക്ഷത്രവും രണ്ടര തിഥിയും അന്തർഭവിക്കുന്നു. 3 അംഗുലത്തിൽ ഒരു നാളും ഒരംഗുലത്തിൽ 20 നാഴികയും കണക്കാക്കാം.

പ്രണവ വേദ൦..നിരുപണം

ഇനി വേദപ്രാമാണ്യസ്വരുപത്തെക്കുറിച്ചു - പറയാം. പ്രത്യക്ഷാനുമാന ശബ്ദങ്ങൾ എന്ന മൂന്നു വക പ്രമാണങ്ങളിൽ വെച്ച് "വേദം" എന്നതു ശബ്ദപ്രമാണത്തിൽ ചേർന്നിരിക്കുന്നു എന്നതിൽ സന്ദേഹമില്ലല്ലോ. ഈ മൂന്നുവിധ പ്രമാണങ്ങളുടെ താരതമ്യത്തെ അറിഞ്ഞാൽ വേദത്തിന്റെ സ്വരൂപം തന്നത്താനേ അറിയാറാകും. ദേവദത്തൻ ഭക്ഷിച്ചതിനെ ഞാൻ നേരിട്ടു കണ്ടപക്ഷത്തിൽ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീർത്തിരിക്കകൊണ്ട് ഭക്ഷിച്ചിരിക്കണം, എന്നാണുഹിക്കുന്നതെങ്കിൽ അത് അനുമാനജന്യജ്ഞാനമാകും. അവൻ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാൻ കേട്ടുവെങ്കിൽ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീർത്തിരിക്കുന്നതിനു കാരണം ഭക്ഷണം മാത്രമല്ല. വായു, അജീർണ്ണം ഈ കാരണാന്തരങ്ങളും, അതിനു സംഭവിക്കാവുന്നതാണ്. അതിനാൽ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാൽ പലപ്പോഴും തെറ്റിപ്പോയി എന്നുവരും. ഭക്ഷിച്ചത്തയി മറ്റൊരുവൻ പറയുമ്പോൾ അങ്ങനെ പറയുന്നവൻതന്നെ ശരിയായി ഗ്രഹിക്കാതിരിന്നു എന്നും വരാം. ശരിയായി ധരിച്ചിരുന്നാലും നമ്മെ കളിപ്പിക്കുന്നതിലേയ്‍ക്ക് അങ്ങനെ പറഞ്ഞു എന്നും വരാവുന്നതാണ്. അല്ലെങ്കിൽ അവൻ ശരിയായി പറഞ്ഞിട്ടും നാം തെറ്റിദ്ധരിച്ചു എന്നു വന്നാലും ആയി.ആകയാൽ പ്രത്യക്ഷജ്ഞാനം ഉത്തമമായതെന്നും, അനുമാനജ്ഞാനം മദ്ധ്യമമായതെന്നും, ശബ്ദജന്യജ്ഞാനം അധമമായതെന്നും, പ്രത്യക്ഷത്തിനു വിരുദ്ധമാകാത്തപ്പോഴും ശബ്ദത്തെ പരിശോദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും അനുമാനം ഗ്രാഹ്യമെന്നും, പ്രത്യക്ഷാനുമാനങ്ങൾ സിദ്ധിക്കാത്തപ്പോഴും അവയാൽ ബാധിക്കപ്പെടാത്തപ്പോഴും മാത്രം ശബ്ദം ഗ്രാഹ്യമെന്നും സകല ദേശങ്ങളിലും വഴങ്ങിവരുന്ന ന്യായ ശാസ്ത്രങ്ങളിൽ വിധി ഏർപ്പെട്ടിരിക്കുന്നു. ഇതര ശബ്ദപ്രമാണങ്ങളെ അപേക്ഷിച്ച് വേദത്തിനു പ്രാബല്യം ഇരിക്കാമെങ്കിലും പ്രത്യക്ഷാനുമാനങ്ങളെ അപേക്ഷിച്ച് അതു ദുർബലം തന്നെയാണ്. ഇക്കാരണത്താലത്രേ അനുഭവ വിരുദ്ധമായ വേദഭാഗങ്ങളെ അർത്ഥവാദമെന്നു ഭാഷ്യകാരന്മാർ ഒരുക്കിവച്ചത്. ഇനി ഇപ്പറഞ്ഞ സംഗതികൾക്കു ന്യായമായ സമാധാനത്തോടുകൂടി നിരാക്ഷേപമായ പ്രമാണങ്ങളെക്കാണിക്കാം.
ഗീതോപനിഷത്തുകളിലും മാണ്ഡുക്യാതാപനീയാദി ശ്രുതികളിലും "ഓമിത്യേകാക്ഷരം ബ്രഹ്മ" "ഓമിത്യേതദക്ഷരമിദം സർവ്വം" എന്നു പറഞ്ഞിരിക്കുന്നു. വ്യാകരണശാസ്ത്രമുറയ്ക്കു നോക്കുമ്പോൾ ’ഓം’ എന്ന അക്ഷരത്തിന്റെ അർത്ഥം പ്രകാശരൂപമായം എല്ലാത്തിനേയും രക്ഷിക്കുന്നതായും ഇരിക്കുന്നു. ബ്രഹ്മം ഇപ്രകാരമുള്ളതെന്ന് താത്പര്യമാകയാലും ’ഓം’ എന്ന അക്ഷരം ബ്രഹ്മത്തിന്റെ വാചകവും, ആ മുറയ്ക്കു ബ്രഹ്മം പ്രണവത്തിന്റെ വാച്യവുമാകുന്നു. അന്യോന്യം അത്യന്തഭേദമുണ്ടായിരുന്നു എങ്കിൽ വാചകമായ "ഓം" അക്ഷരത്തിനും വാച്യമായ ബ്രഹ്മത്തിനും ഇങ്ങനെ ഒരു അഭേദം മാണ്ഡുക്യാദ്യുപനിഷത്തുകളിൽ പറയപ്പെടുകയില്ലായിരുന്നു. എന്നാൽ യുക്തിപ്രകാരം നോക്കുമ്പോൾ കുറച്ചു ഭേദം ഇല്ലാതെയിരിക്കുന്നുമില്ല. എങ്കിലും ഈ പ്രണവത്തിന്റെ ശരിയായ അനുസന്ധാനാനുഷ്ഠാനങ്ങളെക്കൊണ്ട് ഏവർക്കും അഭയബ്രഹ്മപ്രാപ്തി ഉണ്ടാകുന്നതിനാൽ മുഖ്യസംഗതിയെ മാത്രം സാരമായിട്ടു നോക്കി ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഇതിലേയ്ക്കു ഉപനിഷത്തുക്കൾതന്നെ പ്രമാണം.
ഇനിയും,
"ഏക ഏവ പുരാ വേദഃ
പ്രണവഃ സർവ്വവാങ്‍മയഃ [1]
പൂർവ്വത്തിൽ സർവ്വവാങ്‍മയമായിരിക്കുന്ന പ്രണവം ഒന്നു തന്നെ വേദം എന്നു പറയുന്നു. ഈ പ്രണവം ബ്രഹ്മാഭേദമായിട്ടുള്ളതെന്ന് മുമ്പു കാണിച്ചല്ലൊ; ആ ന്യായത്താൽ ഈ പ്രണവരൂപവേദത്തിനു ആദ്യന്തം ഇല്ല.
"ബ്രാഹ്മണഃ പ്രണവം കുര്യാ-
ദാദാവന്തെ ച സർവ്വദാ;
സ്രവത്യനോംകൃതം പൂർവ്വം
പുരസ്താച്ച വിശീര്യതേ. - (മനു. 2.74)
ബ്രാഹ്മണൻ വേദോച്ചാരണം ചെയ്‍വാനാംരംഭിക്കുമ്പോഴും പാഠം അവസാനിപ്പിക്കുംമ്പോഴും പ്രണവത്തെ ഉച്ചരിക്കണം. ആദ്യം അങ്ങനെ ചെയ്യാതിരുന്നാൽ ഉച്ചരിച്ച വേദം അൽപാൽപമായി മറന്നുപോകും. അവസാനത്തിൽ ചെയ്യാഞ്ഞാൽ ഓർമ്മയിൽ’ നിൽക്കയില്ല - എന്നു പറഞ്ഞിരിക്കുന്നു.
"ക്ഷരന്തി സർവ്വ വൈദിക്യോ
ജുഹോതി യജതി ക്രിയാഃ,
അക്ഷരം ദുഷ്‍കരം ജ്ഞേയം
ബ്രഹ്മ ചൈവ പ്രജാപതിഃ" (മനു - 2.84)
വേദത്തിൽ വിധിക്കപ്പെട്ടിരിക്കുന്ന യജ്ഞാഹവനാദി ക്രിയാകലാപങ്ങളെല്ലാം നശ്വരങ്ങളായ ഫലങ്ങളെ കൊടുക്കുന്നവയാകയാൽ അവ നശ്വരങ്ങളെന്നും പ്രണവം പരമാത്മസ്വരുപത്തെ മനസ്സിലാക്കി മോക്ഷത്തെ കൊടുക്കുന്നതാകകൊണ്ട് അത് അനശ്വരമെന്നും ബ്രഹ്മാവിനാൽ പറയപ്പെട്ടിരിക്കുന്നു.
ഇവയിൽ ആദ്യത്തെ ശ്ലോകത്തിൽ വേദം ഓതുന്നതിനു മുമ്പും പിമ്പും ഉച്ചരിക്കണമെന്നുള്ളതും, അടുത്ത ശ്ലോകത്തിൽ പരമത്മസ്വരൂപത്തെ മനസ്സിലാകി മോക്ഷത്തെ കൊടുക്കുന്നതെന്നുള്ളതും ആയ പ്രണവ (വേദ)ത്തിന്റെ ഈർദ്ധ്വരീതിയിലുള്ള ചിന്തയുടെ ഫലപ്രാധാന്യേന നോക്കുമ്പോഴും മേൽപ്രകാരം ബ്രഹ്മഭേദമായുള്ളതെന്ന ന്യായം കിട്ടുന്നു.
"വ്യക്താവ്യക്തനിരുപിതം ച പരമം
ഷട്ത്രിംശ തത്ത്വാത്മകം.
തസ്മാദുത്തരതത്ത്വമക്ഷരമിതി
ധ്യേയം സദാ യോഗിഭിഃ;
ഓങ്കാരാദിസമസ്തമന്ത്രജനകം
സൂക്ഷ്മാതിസൂക്ഷ്മം പരം
വന്ദേ പഞ്ചമമീശ്വരസ്യ വദനം
ഖവ്യാപി തേജോമയം."-

’സച്ച തൃച്ചാഭവത്’[2] എന്നു ശ്രുതി പറയുംപ്രകാരം വ്യക്താവ്യക്ത - കാര്യ കാരണ - രൂപമായും സർവ്വോത്തമമായും, ഷട്ത്രിംശൽതത്ത്വരൂപമായി [3] പറയുന്നെങ്കിലും തത്ത്വാതീതമായും, കാലത്രയാബാധ്യമായും, ത്രിപുടിയറ്റതെങ്കിലും യോഗിധ്യേയമെന്നു വ്യവഹരിക്കപ്പെടുന്നതായും, പ്രണവം മുതലായ മന്ത്രങ്ങളുടെ എല്ലാം മൂലസ്ഥാനമായും, വിചാരധാരയെ അതിവർത്തിക്കുമാറ് അതിസൂക്ഷ്‍മമായും സർവ്വവസ്തുക്കൾക്കും ഇടം കൊടുത്ത് ബാഹ്യാഭ്യന്തരഭേദം കൂടാതെ അതിൽ ആകാശംപോലെ വ്യാപിച്ചതായും, ജഡവസ്തുക്കൾക്ക് സത്താ സ്ഫൂർത്തി - വിളക്കം - ഉണ്ടാക്കുന്നതായും ഇരിക്കുന്ന ഈശ്വരന്റെ പഞ്ചമമുഖരൂപ ബ്രഹ്മത്തെ ധ്യാനിക്കുന്നു, ഇത്യാദി ന്യായങ്ങളാൽ ബ്രഹ്മഭേദമായുള്ളതെന്നു സിദ്ധിച്ച പ്രണവാത്മകമയ വേദത്തിന് ആദ്യന്തമില്ലെന്നും അത് മനുഷ്യകർത്യക-പൗരുഷേയ-മല്ലെന്നും, ഈശ്വരങ്കൽനിന്നു ആവിർഭവിച്ചതെന്നും, സർവ്വപ്രമാണാതീതവും സർവ്വോത്കൃഷ്ടവും ആണെന്നും തീർവ്വപ്പെടുത്താവുന്നതാണ്.
’അപരാ ഋഗ്വേദോ യജുർവ്വേദഃ സാമവേദോ അഥർവ്വവേദഃ; ശിക്ഷാ കല്പോ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷം. അഥ പരാ യയാ തദക്ഷരമധിഗമ്യതേ (മുണ്ഡകോപനിഷ്ത്).
ഋഗ്വേദവും, യജുർവേദവും, സാമവേദവും, അഥർവ്വവേദവും പ്രധാനങ്ങളല്ല; ശിക്ഷ, കൽപം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഃശാസ്ത്രം, നിരുക്തം എന്ന വേദാംഗങ്ങളും പ്രധാനങ്ങളല്ല; യാതൊന്നിനാൽ ആ ശാശ്വരവസ്തു പ്രാപിക്കപ്പെടുന്നോ അതാണ് പ്രധാനമായിട്ടുള്ളത്.
’ന വേദം വേദ ഇത്യാഹുർ
വേദേ വേദോ ന വിദ്യതേ
പരാത്മാ വേദ്യതേ യേന
സ വേദോ വേദ ഉച്യതേ’.
(പരമാത്മ പ്രതിപാദകമല്ലാത്ത) വേദത്തെ വേദമെന്നു പറഞ്ഞുകൂടാ. (ആ) വേദത്തിൽ (പരമാത്മാനുഭവജ്ഞാനം) വേദം ഇല്ല. യാതൊന്നുകൊണ്ടു പരമാത്മവിനെ അറിയാൻ കഴിയുമോ അതിനെ വേദമെന്നു പറയുന്നു. - ഇത്യാദി പ്രമാണങ്ങളാൽ, വിചാരജ്ഞാനഫലമായിരിക്കുന്ന ബ്രഹ്മസാക്ഷാത്ക്കരാവസ്ഥയ്‍ക്ക് (വേദത്തിന്) ആദിമധ്യാന്തം, കർത്താവ്, ജനനകാലം മുതലായ യാതൊന്നും ഇല്ല.
ഇനി ഋഷിപ്രോക്തമെന്നും മനുഷ്യപ്രോക്തമെന്നും ഉള്ളതിന്റെ കാരണം:- വേദഭാഗങ്ങളിൽ ഋഷി - മനുഷ്യ - പ്രോക്തമെന്നതിന് അനേകം നിദർശനങ്ങൾ ഉണ്ട്. ഇവയിലെ ഓരോരോ മന്ത്രത്തിനും ഛന്ദസ്സ് (37) ഉണ്ടെന്നുള്ളത് മിക്കവാറും പ്രസിദ്ധമാണല്ലൊ. ഈ സൂക്തത്തിൽ കർത്താവ് (ഋഷി) ഇന്നാർ; ഛന്ദസ്സ് ഇന്നത്; അധിഷ്ഠാനദേവത ഇന്നാർ എന്നു പ്രസ്താവിച്ചു കാണുന്നു. ഉദാഹരണം: ഋഗ്വേദം, പ്രഥമസൂക്തം (38). ഇതിനു വിശ്വാമിത്രപുത്രനായ മധു ഋഷി; ഗായത്രീ ഛന്ദസ്സ്; അഗ്നി ദേവത, ഇതിനാൽ അതതു സൂക്തത്തിനു മേൽപറഞ്ഞിരിക്കുന്ന ഋഷികളത്രേ അതതു മന്ത്രങ്ങളുടെ, കർത്താക്കളെന്നുള്ളതു സ്‍പഷ്ടമാകുന്നു. ഇതിനാൽ വേദങ്ങൾക്കു കർത്താവുണ്ടെന്ന് ആർത്ഥികമായി കാണുന്നതല്ലാതെ, സ്‍പഷ്ടോക്തിയായിട്ടില്ലല്ലോ എന്നാണെങ്കിൽ, മന്ത്രപ്രശ്നത്തിൽനിന്ന് ഒരു വാക്യത്തെ ’നമ ഋഷിഭ്യോ മന്ത്ര കൃദ്ഭ്യഃ - മന്ത്രങ്ങളെ രചിച്ച ഋഷികൾക്കായി നമസ്കാരം - എന്നു പറഞ്ഞിരിക്കുന്നു.
"ഏക ഏവ പുരാ വേദഃ
പ്രണവഃ സർവ്വവാങ്മയഃ"
പുരരവസ ഏവാസീത്
ത്രയീ ത്രേതാമുഖേ നൃപ." (ഭാഗവതം സ്ക: 9-അ.14)
സർവവാങ്മയമായ ഓംകാരരൂപപ്രണവം മാത്രം പൂർവ്വത്തിൽ വേദമായിരുന്നു; അനന്തരം പുരുരവസ്സ് എന്ന രാജാവ് മൂന്നുവിധമായ വേദങ്ങളെ ചെയ്തു - എന്നു പറഞ്ഞിരിക്കുന്നു. ഇതിനാൽ വേദങ്ങളിൽ ചില ഭാഗം പുരുരവസ്സ് രചിച്ചതായി തെളിയുന്നു.
"യജുർവേദതരോഃ ശാഖാഃ
സപ്തവിംശന്മഹാമുനിഃ
വൈശംപായനനാമസൗ
വ്യാസശിഷ്യശ്ചകാര ഹ"
(വിഷ്ണുപു: അം. 3. അഃ 5).
വ്യാസരുടെ ശിഷ്യനായ വൈശംപായനമഹാമുനി യജുർവേദത്തിൽ ഇരുപത്തേഴു ശാഖകളെ ഉണ്ടാക്കിയെന്നു പറഞ്ഞിരിക്കുന്നു.
ഛാന്ദോഗ്യോപനിഷത്, 7-മദ്ധ്യായ പ്രാരംഭത്തിൽ -, "അധീഹി ഭഗവ ഇതിഹോപസസാദ സനത്കുമാരം നാരദഃ; തം ഹോവാച യദ്വേത്ഥ തേന മോപസീദ തതസ്‍ത ഊർദ്ധ്വം വക്ഷ്യാ മീതി സ ഹോവാച; ഋഗ്വേദം ഭഗവോഅധ്യേമി യജുർവ്വേദം സാമവേദമാഥർവ്വണം ചതുർത്ഥം...."
ശ്രീ നാരദൻ സനൽകുമാരനെ ശരണം പ്രാപിച്ച് തന്നെ അദ്ധ്യയനം ചെയ്യിക്കേണമെന്നപേക്ഷിച്ചപ്പോൾ സനൽകുമാരൻ; നീ ഇതുവരെ അദ്ധ്യയനം ചെയ്തിരിക്കുന്നതിനെപ്പറ്റി പറയുന്നുവെങ്കിൽ അതിനുമേൽ വേണ്ടതു പഠിപ്പിക്കാം" എന്നു സമാധാനം പറഞ്ഞു. ഉടനെ നാരദൻ: "ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം ഈ നാലും അദ്ധ്യയനം ചെയ്തിട്ടുണ്ട്" എന്നറിയിച്ചു. അതിന്റെ ശേഷം സനൽകുമാരൻ മേൽ കണ്ട ഏഴാമദ്ധ്യായത്തിലുള്ള മറ്റേ ഭാഗങ്ങളെ ഉപദേശിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഇതിനാൽ അക്കാലത്തുള്ള നാലു വേദങ്ങളും നാരദർക്ക് അറിയാമായിരിന്നു എന്നും അതിൽ പെടാതിരുന്നു ഈ ഭാഗത്തെ സനൽകുമാരൻ നിർമ്മിച്ചു എന്നും വരുന്നു. ഇപ്രകാരം പല കാലങ്ങളിലായിട്ട് വേദങ്ങളുടെ പല ഭാഗങ്ങൾ പലരാൽ ഉണ്ടാക്കപ്പെട്ടു എന്നു കാണുന്നു.
ബൃഹസ്പതിയാകട്ടെ, വേദങ്ങൾക്കു കർത്താവുള്ളതായി സമ്മതിച്ച് അവരുടെ സ്വരൂപത്തേയും പ്രവൃത്തികളേയും കുറിച്ച് -,
’ത്രയോ വേദസ്യ കർത്താരോ ഭണ്ഡധുർത്തനിശാചരാഃ’-
വേദങ്ങളെ രചിച്ചവർ ഭണ്ഡൻ (-മിത്ഥ്യാ പ്രിയ വാൿപടു-) ധൂർത്തൻ, നിശാചരൻ ഇവരാകുന്നു എന്നു പറഞ്ഞു ശകാരിച്ചിരിക്കുന്നു.
വേദം ശബ്‍ദപ്രമാണമാകയാൽ പ്രത്യക്ഷാനുമാനപ്രമാണങ്ങളെ അപേക്ഷിച്ച് വേദാന്തഭാഗങ്ങളെ അല്പവും സംബന്ധിക്കുന്നതല്ല. എന്തെന്നാൽ അദ്വൈതമതശാസ്ത്രത്തെ ഒഴിച്ച് മറ്റുള്ള തർക്കം മുതലായ മതശാസ്ത്രങ്ങളിൽ എല്ലാം പ്രപഞ്ചം അസത്ത് - ഇല്ലാത്തത് - അല്ല, വാസ്തവത്തിൽ ഉള്ളതാകുന്നു എന്നും, അദ്വൈതമതശാസ്ത്രത്തിൽ മാത്രം പ്രപഞ്ചം രജ്ജുവിൽ സർപ്പം എന്നപോലെ കാലത്രയത്തിലും അസത്തായുള്ളതും, മരുമരീചികപ്രവാഹം (കാനൽജലം)പോലെ വെറുതെ തോന്നുന്നതും തന്നെ എന്നും ആണല്ലോ അംഗീകരിച്ചിരിക്കുന്നത്. ഈ സ്ഥിതിക്ക് പ്രപഞ്ചം സത്താണെന്നംഗീകരിച്ചിട്ടുള്ള മതശാസ്‍ത്രങ്ങൾ മാത്രമേ പ്രപഞ്ചത്തേ സത്തെന്നു വ്യവസ്ഥാപിക്കാൻ വന്ന തർക്ക ന്യായമതപ്രമാണങ്ങളിലുൾപ്പെടുകയുള്ളു. അല്ലാതെ കണ്ട് പ്രപഞ്ചം സത്താണെന്നുള്ള വ്യവസ്ഥാപനത്തെ അനുഭവപ്രകാരം പ്രബലയുക്തിന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ച് പ്രകാണാതീതമായും അദ്വൈതപ്രതിപാദകമായും ഇരിക്കുന്ന ഖേദം പ്രത്യക്ഷാനുമാന പ്രമാണങ്ങളെ അപേക്ഷിച്ച് ഒരിക്കലും അധമമാകയില്ല.
എന്നാൽ പ്രപഞ്ചമുണ്ടെന്നുള്ള പക്ഷക്കാരായ കർമ്മികൾ മുതലായ ശ്രൗതാദികൾ അവരുടെ വേദം ഭഗവത്പ്രോക്തമെന്നു പറയുന്നല്ലോ എന്നാണെങ്കിൽ അതിനു കാരണം ന്യായമല്ല; വെറും അഭിമാനം മാത്രമാണ്.
ഇനി വേദങ്ങളെ നിർമ്മിച്ചവർ ഭണ്ഡധൂർത്ത നിശാചരന്മാരാണെന്നു ബൃഹസ്പതി ശകാരിച്ചിക്കുന്നല്ലോ എന്നാണെങ്കിൽ -
"യുഗം പ്രതി ധിയാം പുംസാം
ന്യൂനാധികതയാ മുനേ,
ക്രിയാങ്ഗപാഠവൈചിത്ര്യ-
യുക്താൻ വേദാൻ സ്മരാമ്യഹം." - വാസിഷ്ഠം.
കാലങ്ങൾ മാറുംതോറും മനുഷ്യരുടെ ബുദ്ധിക്കുണ്ടാകുന്ന ഭേദഗതികളെ അനുസരിച്ച് വേദക്രിയാംഗപാഠങ്ങളും പലമാതിരി, ഭേദപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴപ്പോൾ ഉണ്ടായിരുന്ന ദുഷ്ട പണ്ഡിതപ്രഭുക്കൾ നിമിത്തം വന്നുചേർന്നിട്ടുള്ള അസത്യമയങ്ങളും കഠോരഹിംസാ പ്രചുരങ്ങളും നിന്ദ്യങ്ങളും ആയുള്ള സകല സംഗതികളേയും തക്കതായ യഥാർത്ഥ കാരണങ്ങൾ പറഞ്ഞു തള്ളിക്കളയാതെ വിധികളുടെ ശേഖരത്തിൽ ചേർത്ത് അനുഷ്ഠിക്കുമാറു വച്ചിരിക്കുന്നതിനെ കണ്ട് അങ്ങനെ ശകാരിച്ചു പോയതാണ്; അതു കുറ്റമല്ല.

Thursday, 26 September 2013

Padma Bushan Dr. V. Ganapati Sthapati

Dr.V.Ganapati Sthapati, the Doyen of Indian Vaastu Shastra, hails from arich lineage of traditional Sthapatis (traditional designers, builders and sculptors – 3 in one) who had their origin in the land of temples, namely Thanjavur, Tamil Nadu. Imbibing the heritage of his forefathers, who have contributed many a temple and sculptural edifice, Dr.Ganapati Sthapati hasdedicated his life and works to the revival, enrichment and promotion of this indigenous culture of India.

Born in the village of Pillayarpatti, in Siva Gangai District, Tamilnadu in the year 1927, he had his early lessonsDr. V. Ganapati Sthapati from his father, Sri Vaidyanatha Sthapati, himself a renowned Sthapati and Sanskrit scholar. Basically, a graduate in mathematics, he served as the Principal, Govt. College of Architecture and Sculpture, Mahabalipuram for 27years(1961-1988). During his tenure, the art of sculpture and temple architecture gained an academic status under the University of Madras and many youngsters, irrespective of caste and creed were initiated into this tradition. It is a college run by the Government of Tamilnadu right from 1957.

The dedicated service rendered by Dr. Sthapati, has drawn the attention of the East as well as West to the existence of a unique and unexplored science of time and space, light and sound, on which the Indian Vaastu and Vaastu related architecture (of spiritual nature) are anchored. His efforts are fast gaining ground. Through his research works and allied activities, Sthapati has identified and brought back to lime light the legendary Mayan, the progenitor of Indian Vaastu Science.

After retirement from the Government Service, he has given form to a group of five institutions, aimed at spreading the principles of traditional Indian Science of Vaastu. Through these institutions, founded and guided by Sthapati, he has been rendering remarkable services contributing a number of temples, imagic forms, Vaastu based buildings, as well as conducting seminars and lectures, both at national and international levels, and also authoring and publishing books, on the sacred science of Vaastu.
For more Details:-http://www.vastuved.com/life.htm




വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...