അയിരൂര്‍ വിരാട് വിശ്വകര്മ്മക്ഷേത്ര ഐതിഹ്യതെക്കുറിച്ച് .............
വിശ്വകര്‍മ്മജര്‍ക്ക് കേരളത്തില്‍ പേരും പെരുമയും കൊണ്ട് വലുതും ചെറുതുമായ നിരവതി ക്ഷേത്രങ്ങളുണ്ട്.കേരളത്തില്‍ വിശ്വകര്മ്മക്ഷേത്രങ്ങള് സാര്‍വ്വത്രികമായി നിലവിലില്ലാതിരുന്നതിനാല്‍ വിശ്വകര്‍മ്മ ദേവരാധാന നമ്മുടെ ആത്മീയതയുടെ അന്തര്‍ധാരയായി മാറുക ഉണ്ടായില്ല.നമ്മുടെ പൂര്വ്വതലമുറകള്ക്കെല്ലാം തന്നെ ഈ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്.സംവത്സരങ്ങളായി നിലനിന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ തിരുമാനിച്ചുറച്ച അയിരൂര്‍ പുത്തേഴം ഗ്രാമത്തിലെ വിശ്വകര്‍മ്മജരുടെ കൂട്ടം കാലാകാലങ്ങലായി അവര്‍ നിക്ഷേപിച്ച ചെറിയ പണങ്ങള് സ്വരുപിച്ച് തടിയൂര്‍ വാളന്പ്പടിപാതയോരത്ത് സ്ഥലം വാങ്ങി ഓലമേല്പ്പുരയോടെ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിച്ചു.
വിശ്വകര്‍മ്മ ദേവാരാധനയും ഭജനകളും ഞായറാഴ്ച കൂട്ടങ്ങലുമായ് മുന്നോട്ടു നീങ്ങിയ ഈ പ്രാര്‍ത്ഥനാലയത്തില്‍ ഭക്തിയുടെയും ചൈതന്യത്തിന്റെയും അന്തരിക്ഷം നിറഞ്ഞു .കഷ്ടതകളും ദുരിതങ്ങളും മറന്ന് വിശ്വകര്‍മ്മ ദേവാരാധനയ്ക്ക് മുന്നില്‍ ഏവരും ഒന്നായി,ആത്മീയമായ സാഗരത്തില്‍ അലിഞ്ഞു ചേരുന്നവരായി. . ഭക്തി നിര്‍ഭരമായ ഈ അന്തരീഷത്തില്‍ പങ്കുചേര്ന്നവര്ക്കെല്ലാം അവിടെ നടമാടിക്കൊണ്ടിരുന്ന അപൂര്‍വ്വമായൊരു ആത്മീയ ചൈതന്യത്തിന്റെ സാന്നിദ്ധ്യം അനുഭവവേദ്യമായിക്കൊണ്ടിരുന്നു . മണ്ഡല കാലങ്ങളില്‍ നിറഞ്ഞു കവിയുന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളും കര്‍പ്പൂരചന്ദന ഗന്ധങ്ങളും നിറഞ്ഞ നിന്ന ധന്യമായ ഒരു മുഹൂര്‍ത്തത്തില്‍ ഒരു വൃശ്ചികം ഒന്നിന് ഭജനകള്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂജാതികര്മ്മകള് നടന്നുകൊണ്ടിരിക്കെ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ട നമ്മുടെ ആരാധനമൂര്‍ത്തിയായ ശ്രീ വിരാട് വിശ്വകര്‍മ്മദേവന്റെ ചിത്രത്തിനു ചൂറ്റും പുടുന്നനെ "ഒരു അത്ഭുത പ്രഭാവലയം ദൃശ്യമായി ".ഈ പ്രഭാവലയതോടൊപ്പം അവിടെ സന്നിഹിതരയിരുന്ന ഭക്തജനങ്ങളെയെല്ലാം തൊട്ടുണര്‍ത്തി അവരെ ശ്രദ്ധയില്പ്പെടുത്തുമാറ് ഒരു വലിയ ശബ്ദം മുഖരിതമായി.തല്‍സമയം ഇതാ മറ്റൊന്നുകൂടി !അവിടെ പൂജാദി കര്‍മങ്ങളില്‍ വ്യാപൃതനായിരുന്ന ബ്രഹ്മശ്രീ:നാരായണചാര്യ ശാസ്ത്രികള്‍ക്ക് ഒരു വെളുപ്പടുണ്ടായി "എന്നെ ഇവിടെ പ്രതിഷ്ഠിക്കുക " എന്നാ വിശ്വകര്‍മ്മദേവന്റെ കല്‍പ്പിത വചനങ്ങള്‍ ഉരുവിട്ട് അദ്ദേഹം ബോധമറ്റു വീണു.ചുറ്റും നിന്ന ഭക്തജനങ്ങള്‍ അത്ഭുതപരതന്ത്രരായി അത്യാദരവോടെ "ഓം വിശ്വകര്മ്മദേവായ നമ: എന്ന് ഒരേ ശബ്ദത്തില്‍ ആയിരം തവണ പ്രാര്‍ത്ഥിച്ചു.ആ പ്രാര്‍ത്ഥനയുടെ അലയൊലികള്‍ അഷ്ടദിക്കുകളിലും പ്രതിപലിച്ചു.അന്തരീഷം ചൈതന്യ നിര്‍ഭ രമായി വിശ്വകര്‍മ്മദേവന്റെ അരുളിയ ഈ മഹാ സാന്നിദ്ധ്യമാണ് ഈ ക്ഷേത്ര ഉത്ഭവത്തിന് കാരണമായി ഭവിച്ചിരിക്കുന്ന.
“ഓം (ശീ വിരട് വിശ്വക൪മ്മ പര(ബഹ്മണേ നമഃ”
.
1 comment:
i appreciate
Post a Comment