Tuesday, 23 April 2013

ശ്രീ വിരാട് വിശ്വകര്‍മ്മപുരാണം


                           ഓം ശ്രീ വിരാട് വിശ്വകര്‍മ്മ നമ:
                    
                          ധന്യത്മകളെ ,

     സ്വയം ഭു   ശ്രീ വിരാട് വിശ്വകര്‍മ്മ ദേവന്‍റെ പുരാണത്തെ പറ്റി പല ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ എനിക്ക് കിട്ടിയ ചില അറിവുകള്‍ സമര്‍പ്പിക്കുന്നു . ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിച്ച് അവ തിരുത്തി തരണം എന്ന് അപേക്ഷിക്കുന്നു. ഒരു ഗുരു പറഞ്ഞത് ഓര്‍ക്കുന്നു വിശ്വകര്‍മ്മ ദേവന്‍റെ  പുരാണം ദിവസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടേ പറയാന്‍ സാധിക്കില്ല അത് വിശാലമാണ് വര്‍ണിക്കാന്‍  ഗ്രന് ഥങ്ങൾക്ക് അപ്പുറമാണ്.അറിയുവാൻ  സാധിക്കുന്നത് ജീവിത പുണ്യം എന്നും.

പുരാണത്തെപറ്റി  ;-



                      ലോകസൃഷ്ടിവാണ് ശ്രീ വിരാട് വിശ്വകര്‍മ്മദേവന്‍,സ്വയം ഭു ആണ് . എന്താണ്സ്വയംഭു,ഈഭുമിയില്‍ജന്മംകൊണ്ടത്.സ്വയംആണ്.വിശ്വകര്‍മ്മാവ്നിരല൦ബനായിഅവതരിച്ചു.ആകാശം,വായു,ഭുമി,വെള്ളം,തേജസ്‌,ചിത്തം,ബ്രഹ്മാവ്,വിഷ്ണു,രുദ്രന്‍,സൂര്യന്‍,ചന്ദ്രന്‍,നക്ഷത്രങ്ങള്‍,എന്നിവയുന്നുംഇല്ലാത അവസ്ഥഅഞ്ചുമുഖങ്ങളുംപത്ത്‌കണ്ണുകളുംഉള്ളരൂപമാണ്.അഞ്ചുമുഖങ്ങളുംവ്യത്യസ്തമാണ്സദ്യോജാതമുഖ൦വെളുത്തതുംവാമദേവമുഖ൦കറുത്തതുംഅഘോരമുഖ൦ചുവന്നത്തുംഈശാന൦മുഖനീലയുംതല്‍പുരുഷമുഖ൦മഞ്ഞയുമാണ്.സ്വര്‍ണ്ണനിറത്തിലുള്ളശരിരത്തില്‍ പത്ത്‌ കൈകളുംകുണ്ഡലങ്ങളും മഞ്ഞവസ്ത്രംഎന്നിവയുംപിന്നെപുഷ്പമാല,സര്‍പയജ്ഞോപവിതം,രുദ്രാക്ഷമാല,പുലിത്തോല്‍,ഉത്തരിയം,പിനാകം,ജപമാല,നാഗം,ശൂലം,താമര,വീണ,ഡമാരു,ബാണ൦,ശ൦ഖ്,ചക്രംഎന്നിവയും,വിശ്വകര്‍മ്മാവ്അണിഞ്ഞിരിക്കുന്നുകോടിസൂര്യന്‍റെസൂര്യശോഭയില്‍വിളങ്ങുന്നു.സനകന്‍,സനാദനന്‍,അഭുവന്‍സഋഷി,പ്രഗ്നസഋഷി,സുവര്‍ണ്ണസന്‍ എന്നി ഋഷിഗോത്രത്തോടുകൂടിയവനാണ് അദ്ദേഹം.


               ജരാനരകള്‍ ഇല്ലാത്ത ദേവനാണ് വിശ്വകര്‍മ്മാവ്.വിശ്വകര്‍മ്മദേവന്‍റെ അസ്ഥാനനഗരം"മഹാമേരുപര്‍വ്വതത്തിലാണ്".അതിന്‍റെഉയരംഒരുലക്ഷംയോജനയാണ്‌.32000 യോജനസമവൃത്തവും നിരപ്പും അതിന്‍റെനടുവിലാണ് വിശ്വകര്‍മ്മാദേവന്‍റെ ആവാസസ്ഥാനം.ഇതിനെ "കാന്തല്‍കോട്ട"എന്നും അറിയപെടുന്നു.മനു,മയന്‍,ത്വഷ്ട,ശില്‍പി,വിശ്വജ്ഞഎന്നിപഞ്ചഗോത്രശില്‍പികള്‍വിശ്വകര്‍മ്മദേവന്‍റെമുഖത്തുനിന്നുണ്ടായത്.സൃഷ്ടിനടത്തുകമാത്രമല്ലഅവയ്ക്ക്‌ആവശ്യമായപ്രമാണങ്ങളുംതത്വങ്ങളു൦ഉണ്ടാക്കുകയുംകൂടിചെയ്തുവിശ്വകര്‍മ്മാവ്.അഞ്ചുവേദങ്ങള്‍,ഉപനിഷത്തുക്കള്‍,സ്മൃതികള്‍,ശ്രുതികള്‍,സ്തോത്രങ്ങള്‍,പുരാണങ്ങള്‍ എന്നിയയെല്ലാം കാന്തല്‍കോട്ടയില്‍ നിക്ഷിപ്തമായിരിക്കുന്നു.

വംശം:- ബ്രഹ്മവംശം

                     വിശ്വ ബ്രഹ്മത്തിന്‌ 5 മുഖങ്ങള്‍(വിശ്വകര്‍മ്മ ദേവന്‍റെ  5 മുഖങ്ങള്‍ )

1. സദ്യോജാതം
2. വാമദേവം
3. അഘോരം
4 .ഈശാന൦
5. തല്‍  പുരുഷന്‍

വിശ്വകര്‍മ്മ ദേവന്‍റെ മക്കള്‍

1. മനു
2. മയന്‍
3. ത്വഷ്ട
4. ശില്‍പി
5. വിശ്വജ്ഞ


ഗോത്രം:-
  1. മനു   -   സനകഗോത്രം
  2. മയന്‍  -  സനാദനന്‍ 
  3. ത്വഷ്ട   - അഭുവന്‍സഋഷി 
  4. ശില്‍പി - പ്രഗ്നസ ഋഷി 
  5. വിശ്വജ്ഞ - സുവര്‍ണ്ണസന്‍
മുകളില്‍ കൊടുത്തിട്ടുള്ളത് വിശ്വകര്‍മ്മദേവന്റെ മക്കള്‍ ,ഗോത്രം പെട്ടന്ന് മനസിലാക്കാന്‍,എന്നാല്‍  ഇവയെപ്പറ്റി പ്രമാണത്തില്‍ പറഞ്ഞിട്ടുള്ളത് :- 

വേദപ്രമാണമായ ശ്രുതിയില്‍ നിന്ന്‍:-

"സത്യോജാത മുഖമാസിത് മനു വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി   
വാമദേവ മുഖമാസിത് മയ  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
അഘോര മുഖമാസിത് ത്വഷ്ട  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
തല്‍ പുരുഷു മുഖമാസിത് ശില്പി വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി
ഇശാന മുഖമാസിത് വിശ്വജ്ഞ  വിശ്വകര്‍മ്മണേ ബ്രഹ്മണ ഉല്‍പ്പത്തി  "

അർത്ഥം :-
          പഞ്ചമുഖ ബ്രഹ്മാവിന്‍റെ  സത്യോജാത മുഖത്തില്‍നിന്നും മനുവും വാമദേവ മുഖത്തില്‍നിന്നും മയനും അഖോര മുഖത്തില്‍നിന്നും ത്വഷ്ടവും തല്‍പുരുഷ മുഖത്തില്‍നിന്നും ശില്പിയും ഈശാന മുഖത്തില്‍നിന്നും വിശ്വജ്ഞനും ബ്രാഹ്മണരായി ജനിച്ചു.    



സനാധന ധര്‍മ്മത്തിലെ ഋഷികള്‍

1. സനകന്‍
2. സനാദനന്‍
3. അഭുവന്‍സഋഷി
4. പ്രഗ്നസ ഋഷി
5. സുവര്‍ണ്ണസന്‍


വേദ ഉൽപത്തി 
  
അയമനു ഋഗ്വേദം----ഋഗ്വേദം വേദം 
മയദാരു യജുര്‍വേദം---യജുര്‍വേദം വേദം
തമ്രം ത്വഷ്ഠാരജാ സാമം---സാമം വേദം 
ശിലശില്‍പി അധര്‍വ്വണ----അധര്‍വ്വ൦ വേദം 
വിശ്വജ്ഞ സ്വര്‍ണ്ണക പ്രണവം---- പ്രണവം വേദം  
പഞ്ചബ്രഹ്മ വിധിയതെ..........  

    നമ്മുടെ കുലത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്നവിഷയംവിശ്വകര്‍മ്മത്തില്‍ "ആശാരി" ആണോ "ആചാര്യ" എന്ന്.ആചാര്യഎന്നതാണ് യദാര്‍ത്ഥ പേര് ഇതില്‍നിന്ന്  ആശാരി എന്നത് തൊഴിലുമായി ബന്ദപ്പെട്ടു നാടന്‍ വിളിപേര് ആകുകയും ചെയ്തു. യഥാര്‍ഥത്തില്‍    
വിശ്വകര്‍മ്മജര്‍ ആചാര്യ എന്നാണ്. ഈ പദത്തെപറ്റി.......
 " ആചാര്യാഗമാര്‍ത്ഥശ്ച
  ചകാരശാസ്ത്ര കോവിദ
  രികാരോ ദേവതോല്പത്തി
  ആചാര്യാതു ത്രയക്ഷരാ"
                       "ആ" എന്ന അക്ഷരത്തിന് വേദജ്ഞാനമെന്നു൦ "ച"കാരത്തിന് ശാസ്ത്രജ്ഞാനമെന്നു൦"രി" എന്ന അക്ഷരത്തിന് കലാജ്ഞാന൦ എന്നും അര്‍ത്ഥമാക്കുന്നു.

ഭാഗം 1.


വിശ്വകര്‍മ്മാവ് രൂപത്തെ വർണിക്കുന്നത് നമ്മൾക്ക്  ഒരു മനുഷയുസിനു കഴിയില്ല.ഋഷികൾ തപസ്സിലൂടെ ലഭിച്ച ദർശനം നമ്മൾക്ക് പകർന്നു തന്നതാണ്.ഭഗവാന്റെ രൂപങ്ങളിൽ ഇവിടെ എഴുതുന്നു.


1.ഋഷി എന്നാ പദം ഉണ്ടായിരിക്കുന്നത് "ഋജ്" എന്നാ ധാതുവിൽ നിന്നാണ്.

2.ഭസ്മം : ഭസ്മം കൊണ്ടുള്ള 3 വര

       ഭസ്മം ഇഛാനാശത്തെക്കുറിക്കുന്നു.ശിവ പ്രേതികം ആണ്.      

  1. ഒരു വര-- ഞാൻ ബ്രഹ്മിയാണ് 
  2. രണ്ടു വര-- ഞാൻ ഗ്രഹസ്ഥാശ്രമിയാണ്
  3. മൂന്നു വര -- ഞാൻ യോഗിയണ്          

3.  നേത്രം-10
                 അഗ്നിയുടെ 10 മണ്ഡലങ്ങളെക്കുറിക്കുന്നു.അതുപോലെ തന്നെ 12 ആദിതൃന്മാരെക്കുറിക്കുന്നു .ദ്വാദശാദിത്വന്മാർ

4. ചെവി-10
                 12 ആദിത്വനുണ്ടെങ്കില്‍ 12 ആകാശവും വേണമലോ 10 ചെവികള്‍ ആകാശത്തെ സൂചിപ്പിക്കുന്നു കൂടാതെ ബാക്കി 2 ചിത്തകാശം,ചിതകാശം കൂടി 12 ആകുന്നു

5.നാപിക 
    പഞ്ചപ്രാണനെക്കുറിക്കുന്നു,...പ്രാണന്‍,അപാനന്‍,സമാനന്‍,ഉദാനന്‍,വ്യാനന്‍

6.പഞ്ചാമുഖ൦ --പഞ്ചാശരീരദ്വോതക

  1.  സദ്യോജാത൦
  2. വാമദേവം
  3. അഘോരം
  4. ഈശാന൦
  5. തല്‍  പുരുഷന്‍ 
 5 വേദങ്ങള്‍ ഉണ്ടായി

  1. ഋഗ്വേദം വേദം 
  2. യജുര്‍വേദം
  3. സാമം വേദം 
  4. അധര്‍വ്വ൦ വേദം 
  5. പ്രണവം വേദം

   പഞ്ചാമുഖത്തില്‍ നിന്നും പഞ്ചാ൦ഗമുണ്ടായി

         

         "തിഥിരൂപം മനുപ്രാക്ത൦

          വരസ്യമയ സംഭവ

         നക്ഷത്രം ത്വഷ്ട ബ്രഹ്മം ച

   കരണം വിശ്വജ്ഞ സംഭവ

        ശില്പിനാ൦ യോഗസംഭവ

        പഞ്ചാ൦ഗോ അധിദേവത"



  പഞ്ചാമുഖത്തില്‍ നിന്നും സപ്തസ്വരങ്ങളുണ്ടായി  

          


  1.  സദ്യോജാത൦---ഗാന്ധാര൦  'ഗ'
  2. വാമദേവം------ധൈവത൦ 'ധ'
  3. അഘോരം------ഷഡ്ജ൦--,രിഷദ൦  'സ,രി'
  4. ഈശാന൦--------നിഷാദ൦,മദ്ധ്യമം  'നി,മ'
  5. തല്‍  പുരുഷന്‍ --പഞ്ചമം  'പ'
  ദേഹം....ഇദ്ദ്രിയ൦...അന്തകരണം....മനസ്..5കോശം...
   സ          രി                 ഗ                    മ       പ

   ബോധം....ചേതന......പരമാത്മ
                            നി                   സ 
   
 പഞ്ചകോശ൦

അന്നമയകോശം

പ്രാണകോശം
ബുദ്ധിമയകോശം
ജീവമയകോശം
ആനന്ദമയ കോശം

വിശ്വകര്‍മ്മദേവന്‍റെ 10 കൈകളിലുള്ള ആയുധതത്വ൦

1.ശൂലം.
            ഭാരതീയയോഗ വിദ്യായുടെ പ്രേതികം ശൂലമാണ്.മൂന്ന്‍മുനക്ക് വൈദികമായ് ആദ്ധ്യത്ബിക൦,അതിദ്തുത൦,അധിദേവത എന്നു൦ അര്‍ത്ഥമുണ്ട്.

2.ആറുകോണ്‍ ചക്രം
           
     



ത്രികോണം

         മന്ത്രശാസ്ത്രത്തില്‍ -           കുടം

         ഉപാസനശാസ്ത്രത്തില്‍-  ശക്തി
         യോഗമാര്‍ഗത്തില്‍          -   കുണ്ഡലിനി
         പുരാണത്തില്‍                   -   ദേവി
         വേദത്തില്‍                           -    അജ
         സാ൦ഖൃശാസ്ത്രത്തില്‍    - പ്രകൃതി
         ക്രിയയോഗത്തില്‍             - യന്ത്രം
         ശാസ്ത്രത്തില്‍                      -കോണ്‍
         ആയുര്‍വേദത്തില്‍             - ഗാത്രം
         ജ്യോതിഷത്തില്‍                  -  കുണ്ഡലിനി
         വാസ്തുശാസ്ത്രത്തില്‍   -    ക്ഷേത്രം
          
            ആറുകോണ്‍ ചക്രത്തിന് 6 കോണുകളും 6 ബഹിര്‍കോണുകളുമുണ്ട് തമ്മില്‍ ഗുണിക്കുമ്പോള്‍ 6 x 6=36 ഇതു ശിവ തത്വ മാണ്.36 ശിവ തത്വ൦ ഇതില്‍പ്പെടും. അതുപോലെ 5 കോണ്‍ചക്രം 5 x 5=25 തത്വത്തെകുറിക്കുന്നു. 


3.നാഗ൦

        വിശ്വകര്‍മമാവിന്‍റെ കൈയില്‍ ഉള്ള നഗത്തിന് നാലു സൃഷ്ടി തത്വത്തെ സൂചിപ്പിക്കുന്നു.

1.ഉത്ഭിജ൦. ഇടിവെട്ടു ഉണ്ടാകുമ്പോള്‍ കൂണ്‍ ഉണ്ടാകുന്നത്.
2.സ്വേഭജ൦- വിയര്‍പ്പില്‍ നിന്ന്‍ഉണ്ടാകുന്നത്.മുട്ട,പേന്‍,കൊതുക്,
3.അണ്ടജ൦-മുട്ട വിരിഞ്ഞുണ്ടാകുന്ന സൃഷ്ടി
4.ജരയുജം-പ്രസവിച്ച് ഉണ്ടാകുന്ന സൃഷ്ടി

4.രുദ്രാക്ഷം
    മനോരഥത്തെ സൂചിപ്പിക്കുന്നു.രുദ്രാക്ഷം ജപമാലയായ് ഉപയോഗിക്കുമ്പോള്‍ സാ൦ഖൃയോഗസിദ്ധാന്ത൦ ഇതില്‍നിന്ന്‍ ഉണ്ടാകുന്നു.പ്രപഞ്ച സഞ്ചാരഗതി.

5.ശ൦ഖ൦
     പരമപുരുഷഭാവം സുചിപ്പിക്കുന്നത്
“ശകാരോതി ശരിര൦ ച..
ഖകാരോ പ്രകൃതി ഭവ”
“ശ”-കാരം കൊണ്ട് ശരിരത്തെയും ,”ഖ” കാര൦ കൊണ്ട് പ്രകൃതിയെയും സുചിപ്പിച്ചുന്നു.വായുവില്‍ ശബ്ദ ഊര്‍ജ്ജം പ്രസരണം. ഉണ്ടാക്കുന്നു.

6.ഉഡുക്ക്
                    താള നിബിഡമാണ്.ഭാഷയില്‍ അക്ഷരമില്ലാത്ത കാലത്ത് പണിനി മഹര്‍ഷി ഭഗവാനെ തപസ്സു ചെയ്തു.ഭഗവന്‍ പ്രത്യക്ഷനായി.മഹര്‍ഷി അക്ഷരത്തിന്‍റെ കുറവുകള്‍ അറിയിക്കുകയും.,അദ്ദേഹത്തോടു കൈലാസത്തില്‍ എത്തുവാന്‍ ഭഗവന്‍ അരുള്‍ ചെയ്തു.ഭഗവന്‍ ശിവന്‍ താണ്ഡവനൃത്യം വച്ചപ്പോള്‍ ഉഡുക്കില്‍ നിന്നും താളമായ് അക്ഷരങ്ങള്‍ ഉര്‍ന്നു വീണു എന്നും ഇതിന്‌ “പണിനി സുക്ത൦” എന്നും “മഹേശ്വര സുക്തം “ അറിയപെടുന്നു..

7.വില്ല്.

  പ്രണവ സ്വരൂപമാണ് വില്ല്.

“ക്രിയ ശക്തിമയേ പ്രാണ
 ധനുഷി ദദ്ധതുജ്വലം”

                         ശരിരന്തര്‍ഭാഗത്ത് വൃത്താകാരമായി തുക്കാന്‍ (അളക്കാന്‍) കഴിയാത്ത വേഗത്തില്‍ സകലകരണങ്ങളെയും ചലിപ്പിച്ചുകൊണ്ട്‌ അനിയന്തിതമായി ചുറ്റികൊണ്ടിരിക്കുന്ന പഞ്ചപ്രാണനെ സൂചിപ്പിക്കാന്‍ വില്ല്.

മുണ്ഡകോപനിഷത്തില്‍ ധനുഷിനെ(വില്ല്) ക്കുറിച്ച്.....

“ധനുര്‍ ഗൃഹിതനപനിഷദ൦
ശരം ഹൂപാനിശിത൦ സ൦ദധിത
അയമ്യതദ് ഭാഗതേന ചേതസാ
ലക്ഷ്യം തദേവാക്ഷരം സൊമൃവിദ്ധി”  (മുണ്ഡക൦  54-3)

       ഉപനിഷത്തുകളില്‍ പറയുന്നത് വില്ലെടുത്ത് ഉപാസനക്കൊണ്ടുമൂര്‍ച്ചയുള്ള ശരം അതില്‍ തൊടുത്തുവിട്ടാല്‍ ബ്രഹ്മഭാവത്തില്‍ ഉറച്ച ഏകാഗ്രമായ മനസുകൊണ്ട് ആ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.

8.ശരം(വേല്‍)
                            ശക്തിയുടെപ്രേതികമണ്.ജ്ഞാനസ്വരുപമാണ്.ഏകത്വത്തെക്കുറിക്കുന്നു.ഓംങ്കാര൦ വില്ലാകുന്നു,ജീവാത്മാവ് ശരവും ലക്ഷ്യമെന്നു പറയുന്നത് പരബ്രഹ്മമണ്.യാതൊരു വിഷദം കൂടാതെ ശ്രേദ്ധയോടുകൂടി ശര൦ കൊണ്ടു ലക്ഷ്യത്തെ നേടണം.

9.വീണ

വീണയുടെ മൂന്നു കമ്പികള്‍,.മന്ത്രം.അനുമന്ത്രം,സാരണ.മനുഷ ശരിരത്തിലെ  നട്ടെല്ലിലെ 24 കണ്ണികളുള്‍ എന്നത് പോലെ വീണയിലെ 24 കട്ടകള്‍ ശരിരവും വീണയും ഒന്നാണണ്ണ്‍ സംഗീത ശാസ്ത്രത്തില്‍ സമര്‍ഥിക്കുന്നു
.
10.പത്മം(താമര).

      ചെളിയില്‍ മുളയ്ക്കുന്നതിനാല്‍ ബ്രഹ്മാത്തെയും ജലത്തില്‍ വളരുന്നത്തിനാല്‍ ജലതത്വത്തെയും വിഷ്ണു തത്വ൦), ആകാശത്തില്‍ പൂവിടുന്നതുകൊണ്ട് ആകാശ തത്വവും (ശിവ തത്വം),പരിണാമ പരിപൂര്‍ണതയെ കാണിക്കുന്നു.
ഹംസം
 വിശ്വകര്‍മ്മ വാഹനമാണ്ണ്‍.രണ്ടു ചിറകുകള്‍  ഭുതം,ഭാവികാലങ്ങളെ കുറിക്കുന്നു.മുക്തിതേടി മുകളിലേക്ക് പറക്കുന്നു

  
 
                                                                                                    തുടരും. .......

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...