Monday, 28 October 2013

മരുഭുമിയിലെ ഹരിതം-സലാല Part 2

                    മരുഭുമിയിലെ ഹരിതം 
                                                 (സലാലയിലെ രണ്ടാം ദിവസം )


    പ്രഭാവത്തിന്‍റെ ഇളം വെയിലില്‍ ഭുമിയെ പച്ച വിരിയിച്ച് നില്‍കുന്ന കാഴ്ച്.കാക്ക നേരം വെളുത്തു എന്ന് അറിയിച്ചപ്പോള്‍ സമയം കളയാതെ തന്നെ ഞങ്ങളുടെ യാത്ര തുടങ്ങി.കുറച്ചു പച്ചകറിതോട്ടങ്ങള്‍ കാണണം,ഇവിടെത്തെ കൃഷികളെക്കുറിച്ച് അറിയണം,ഞങ്ങള്‍ ഒരു കൃഷിതോട്ടത്തില്‍ കൂടി നടന്നു,ചെറിയൊരു വീട് കണ്ടു ചാരുകസേരിയില്‍ ആരോകിടപ്പുണ്ട്.ഞങ്ങളുടെ വരവ് കണ്ടു അദേഹം എഴുനേറ്റു, നമ്മുടെ നാട്ടില്‍ കാണാറുള്ളതുപോലെ ഒരു കൈലിയും,തോളത്ത് ഒരു തോര്‍ത്തുമായി ഒരു കാരണവര്‍,ചിരിയോടെ  ഇരുകൂട്ടര്‍ക്കും മലയാളികള്‍ ആണെന്ന് പരസ്പര൦ മനസിലായി.കൃഷിയെപറ്റിയുള്ള കാര്യങ്ങള്‍ തിരക്കി.നമ്മുടെ നാട്ടില്‍ ഉള്ള എല്ലാ ഇനം വാഴകളും,തെങ്ങും തുടങ്ങി  എല്ലാ വിധ കൃഷികളും ചെയ്യുന്നു.നാട്ടിലെ പോലെ കാലം നോക്കി കൃഷി ചെയ്യുന്ന പതിവ് ഇവിടെ ഇല്ല.ഓരോ വിളിവേടുപ്പിനു ശേഷം അടുത്ത കൃഷി ഇറക്കും,ഇതിനുള്ള കാരണം,മരുഭുമി ആണെങ്കിലും വെള്ളത്തിനു ക്ഷാമം ഇല്ല.എല്ലയിടെത്തെക്കും വെള്ളം എത്തിക്കാന്‍ സ൦വിധാനം ഉണ്ട്,എന്നും വെള്ളം കിട്ടാരുമുണ്ട് ഇതിനുവേണ്ടി എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു.മിക്ക തോട്ടങ്ങളും മലയാളികളുടെ ആണത്രേ.ഇപ്പോള്‍ കൃഷിയെ സഹായിക്കല്‍ ബംഗാളികള്‍ ഉണ്ട്.
    നമ്മുടെ കേരളത്തില്‍ ഇത്രയധികം ജലസ്രോതസ്സ് ഉണ്ടായിട്ടും,കൃഷിതോട്ടം ഉണ്ടായിട്ടും വേണ്ട രിതിയില്‍ നമുക്ക് കൃഷിചെയ്യാതെ ഭുമിവെറുതെ കിടക്കുന്നു.വേണ്ട സഹായം സര്‍ക്കാര്‍ ചെയ്യുന്നുമില്ല.ഒമാനില്‍ ചെറിയൊരു ജലസ്രോതസ്സിനെയും,കൃഷികളെയും എന്ത് വിലകൊടുത്തും സ൦രക്ഷിക്കും.നാട്ടില്‍ പുഴയിലും,കായലുകളും,കുളങ്ങളും,തോടുകളും,നമ്മള്‍ നശിപ്പിക്കുന്നു,ഇവിടെ ഒരു ഒമാനികളും ചെറിയൊരു വെള്ളം കണ്ടാല്‍ മതി അതിനെക്കുറിച്ച് എല്ലാരിലും എത്തിക്കാന്‍,ആരു വന്നാലും അവരെ എല്ലാം ഈ കാഴ്ചകൊണ്ടു കാണിക്കും ഒരു അത്ഭുതമായി കരുതുന്നു.ഇവിടെത്തെ ഈ പ്രകൃതിയെ, ജലസ്രോതസ്സു൦ കൃഷിയിടവും കാണാനും അന്ന്യരാജ്യക്കാരും ഇവിടെ എത്താറുണ്ട്.   ഇവിടെ നിന്ന് യാത്രാ പോയത് ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് ആയിരുന്നു..
                      

ചെരമല്പെരുമാള്  ( King.CHERAMAN PERUMAL..) 





   
   കേരളം ഭരിച്ചിരുന്ന ചേരവംശജനായ രാജാവ് ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ അന്ത്യവിശ്രമം കൊള്ളുത് സലാലയിലാണ്. പ്രശസ്തമായ അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം വിദൂരത്തല്ലാതെയാണീ പ്രദേശം.അന്നത്തെ ഭരണാധികാരിയായ സാമൂതിരി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അബ്ദു റഹ്മാന്‍ എന്ന പേര് സ്വീകരിച്ച് മക്കത്ത് പോയതായി ചരിത്ര പരാമര്‍ശങ്ങളുണ്ട്. മടക്കയാത്രയില്‍ രോഗബാധിതനായി അദ്ദേഹം ദോഫാറിലെ സലാലയില്‍ വെച്ച് മരിച്ചു എന്നാണ് പറയപ്പെടുന്നത്.. സലാലയിലെ പഴമക്കാര്‍ക്കും ഈ കഥയറിയാം. മലയാളിയായ ഒരു രാജാവിന്‍റെ ഈ ഖബറിടമെന്ന് സ്വദേശികള്‍ ഉറപ്പിച്ചു പറയുന്നു. പെരുമാളിന്‍റെതെന്ന്‍ വിശ്വസിക്കുന്ന ഖബറിടവും അനുബന്ധ പ്രദേശവും ഇപ്പോള്‍ ഒമാന്‍ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍റെ ഉടമസ്ഥതയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സന്ദര്‍ശിക്കുന്ന കെട്ടിടവും ഖബറിടവും ഇന്തോ-ഒമാന്‍ ബന്ധത്തിന്‍റെ സ്മാരകം എന്ന നിലയില്‍ സംരക്ഷിക്കപെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടേക്കുള്ള വഴിയും അനുബന്ധ സ്ഥലങ്ങളും ഒമാനിലെ മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങള്‍ പരിഗണിക്കപ്പെടുന്നത് പോലെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ചരിത്രാന്വേഷികളുടെ അഭിപ്രായം.യാത്ര അവിടെ നിന്ന് പുറപ്പെട്ടു.കടലിന്‍റെ അടുത്തുടുള്ള യാത്ര ,ഒരു ഭാഗത്ത് വാഹനം നിര്‍ത്തി , കടപ്പുറത്ത് അല്‍പ വിശ്രമം, ഇതു നാടയാലും കടല്‍ കാഴ്ച നല്ലത്,കടലമ്മയെ പുകഴ്ത്തിയും, കടലമ്മ കള്ളിഎന്ന് എഴുതി തിരമാലകളുടെ സാന്നിധ്യം അറിഞ്ഞു ഞങ്ങള്‍ കടലിന്‍റെ മറ്റൊരു വിസ്മയ കാഴ്ചകാണാന്‍ പൊയ്..
            
മുഖ്സയില്‍ ബീച്ച് ( MUGHSAYL Beach)






       കടൽ ജലധാരയുടെ വന്യവും ആഹ്ലാദകരവുമായ സലാല മുഖ്സയിൽ ബീച്ച്..... 100 മീറ്റര്‍ ഉയരത്തില്‍ പറകെട്ടിന്‍റെ സുക്ഷിരത്തിലുടെ ഭയപെടുത്തുന്ന ഘോരശബ്ധത്തോടെ ആകാശത്തേക്ക് കുതിക്കുന്ന തിരമാലകളും,ആര്‍ത്ത് അലക്കുന്ന കടലും,അ൦ബരചുംബികളായ മലനിരകളും ചേര്‍ന്നൊരുക്കുന്ന അവസ്മരണിയമായ ദൃശൃങ്ങലാണ്ണ്‍ പ്രകൃതി ഇവിടെ സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്.സമുദ്രത്തിലേക്ക് കുതിക്കാന്‍ ഉരുങ്ങുന്ന ഏതോ വന്യജീവിയുടെ മുഖം പോലെ തോന്നിക്കുന്ന പര്‍വ്വത ശിഖിരത്തിനു താഴെയുള്ള മണിഫ് ഗുഹാഇവിടുത്തെ പ്രത്യകതയാണ്ണ്‍.നല്ല ഓര്‍മകളെ കൂടെ കൊണ്ടുപോകാം കല്‍പാട് അല്ലാതെ മാറ്റോന്നു൦ ഇവിടെ അവശേഷിപ്പിക്കരുതേഎന്ന് ഒമാന്‍ ടൂറിസ്റ്റ് മന്ത്രാലയ൦ സ്ഥാപിച്ച ശിലാഫലകത്തിലെ വരികള്‍ അന്യോര്‍ത്ഥമാക്കുന്നതാകും മുഖ് സയിലേക്കുള്ള ഓരോ യാത്രയും...
        മുഖ്സയില്‍ ബീച്ചിലേക്ക് യാത്രപോകുമ്പോള്‍ റോഡിന്‍റെ ഇരുവശങ്ങളിലായ് ചെറിയകുടാരങ്ങള്‍,സാലലയിലെ ഏറ്റവും വലിയ ആഘോഷമായ കാരിബ് ഫെസ്റ്റിവല്‍ വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നു, ഫെസ്റ്റിവല്‍നടക്കുന്നത് ബീച്ചില്‍ നിന്ന്‍ കുറച്ചുദുരത്ത് വലിയ മൈതാനത്ത് ആണെങ്കിലും,ഇതിന്‍റെ ഭാഗമായി ബീച്ചിലേക്ക് ധാരാളം ആളുകളുകള്‍ക്കും വരുന്ന സഞ്ചാരിക്കള്‍ക്ക്‌ വിശ്രമിക്കാന്‍ വേണ്ടിയാണത്രേ ഈ കുടാരങ്ങള്‍  ,ഇനിയും ആഘോഷത്തിന്‍റെ ദിനങ്ങള്‍.കുടുതല്‍ വിദേശികള്‍ ജോലിക്കായി എത്തുന്ന നാട് ആണല്ലോ ഒമാന്‍ ഇവിടുത്തെ ഇന്‍ഡസ്ട്രി എസ്റ്റേറ്റ്‌ കാണാന്‍ ആയിരുന്നു അടുത്ത ശ്രേമം...

രയ്സുറ്റ് ഇന്‍ഡസ്ട്രിയാല്‍ എസ്റ്റേറ്റ്‌ (  Raysut Industrial Estate)






       ഒമാനിലെ ഏറ്റവുംവലിയ വലിയ ഇന്‍ഡസ്ട്രിയാല്‍ എസ്റ്റേറ്റ്‌ ആണ് സലാലയിലെ രയ്സുറ്റ്(Raysut).1992-ല്‍ നിര്‍മിച്ച ഇന്‍ഡസ്ട്രി എസ്റ്റേറ്റിനോടു ചേര്‍ന്ന് തുറമുഖ൦ ഉള്ളത്.യൂറോപ്പ്,അമേരിക്കാ,ഇന്ത്യന്‍,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ലോകത്തിലെതന്നെ ഏറ്റവുംവലിയ എസ് ക്ലാസ്സ്‌ വെസ്സല്‍( S-class – the world’s largest class of container vessel) കൈകാര്യംചെയ്യാനും ചരക്കുകള്‍ കൈമാറ്റം ചെയ്യാന്‍ വളരെ എളുപ്പമായതിനാല്‍ ഗള്‍ഫ്‌രാജ്യങ്ങക്കിടയില്‍ സലാല പോര്‍ട്ട് പ്രഥമസ്ഥാനമാണ്ണ്.

      എതൊരു യാത്രയിലും സഞ്ചാരികള്‍ക്ക് എന്നും ഒരു അത്ഭുതമല്ലോ ആ ദേശത്തെ പുണ്യ സ്ഥലങ്ങളിലെക്ക് യാത്രനടത്തുന്നത്. ഞങ്ങളും സലാലയിലെ പുണ്യസ്ഥലമായ അയ്യുബ് നബിയുടെ ഖബറിലേക്ക് പൊയ്. 

അയ്യുബ് നബിയുടെ ഖബര്‍ (Nabi Ayub Tomb)




   സലാലയിലെ പുണ്യസ്ഥലമായ അയ്യുബ് നബിയുടെ ഖബര്‍. കോടമഞ്ഞു നിറഞ്ഞ മലനിരകളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണ൦. ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി. ഒമാനിലെ സലാലയിലാണ് അയ്യുബ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്അയൂബ് നബി അള്ളാഹുവിനാല്‍ വടക്കുകിഴക്കൻ പലസ്തീനിലിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ക്രിസ്തുമത വിശ്വാസികൾ അദ്ദേഹത്തെ ഇയ്യോബ് അഥവാ ജോബ് എന്നാണ് വിളിക്കുന്നത്. വളരെയധികം സമ്പത്തുകൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രവാചകന്‍ അയൂബ് നബിയുടെ ഖബറിടവും നമസ്കാരസ്ഥലവും കാല്‍പാടും കുളവും ഉണ്ടെന്ന് കരുതപ്പെടുന്ന ജബല്‍ അയൂബിലേക്ക് തീര്‍ഥാടക പ്രവാഹമുണ്ടാകാറുണ്ട്
    യാത്രകള്‍ മ൦ഗളമായി എത്തിചെരാനും പൂര്‍വജന്മത്തിന്റെ പുണ്യമായും ഏതോ ഒരു ശക്തിയായിരിക്കാം ഓരോ സഞ്ചാരിയെയും അവര്‍ നടത്തുന്ന യാത്രയില്‍ പുണ്യസ്ഥലത്ത് എത്തിക്കുന്നത്.


   സലാലയിലെക്കുറിച്ച് പറഞ്ഞുകേട്ടത്തില്‍ നിന്നും അതിതമാണ്ണ്‍ യാത്രയില്‍ അനുഭവിച്ച്.രണ്ടു ദിവസത്തെ യാത്രയില്‍ ഇത് നല്ലത് എന്ന് പറയാന്‍ കഴിയില്ല.
   

        മടക്കയാത്ര അല്പം ദു:ഖമുള്ളതാണ്,പ്രകൃതി മനുഷ്യ ജന്മത്തിന്‌ നല്‍കിയിരിക്കുന്ന കാഴ്ചകള്‍ എത്ര എഴുതിയാലും, ഒരു ചിത്രകാരന്‍റെ  ക്യാന്‍വാസില്‍ ചിത്രികരിക്കാനും അതിന്‍റെ മനോഹാരിത വര്‍ണ്ണിക്കാന്‍ കഴിയില്ല,
          ഒന്നും പൂര്‍ണ്ണo അല്ല എന്ന തത്വത്തില്‍ സലാലയിലെ കുറച്ച് ഭാഗങ്ങള്‍ കൂടികാണാന്‍ ഇനിയും ഉണ്ട്,അവധി രണ്ട് ദിവസകൂടി ബാക്കി,  മടക്കയാത്രക്കും മാമനെ വേര്‍പിരിയാനും വിഷമമായിരുന്നു.മാമനെയും കൂട്ടിക്കൊണ്ടു വൈകിട്ട് 7.30(08-08-2013) ബസ്‌ കയറുമ്പോള്‍, മാമനോട് ഞാന്‍ പറഞ്ഞ് സമയക്കിട്ടുമ്പോള്‍ ഞാന്‍ വരും, ഇതു അമ്മവീട്പോലെയാണ്ണ്‍, അതെങ്ങനെ അമ്മവീട് ആകും എന്ന്‍ മാമന്‍..നാട്ടില്‍ കുട്ടികാലത്ത് അവധിആകുമ്പോള്‍ മാമന്റെ അടുത്തേക്ക് എത്തരില്ലേ... ജോലിക്കാണെങ്കിലും  കടല്‍കടന്ന്‍ നമ്മള്‍ എത്തിയെങ്കിലും.മാമന്‍ ഉള്ളടം കുടുംബ വീട് എന്ന്‍ ഞാനും.. ഈ ഫലിത സ൦സാരത്തിനിടയില്‍ ബസ്‌ നിങ്ങിതുടങ്ങി...സലാല ബോര്‍ഡര്‍ കഴിഞ്ഞു, തുംരറ്റ് സ്വാഗതംഅരുളി കോടമഞ്ഞുകള്‍ക്ക് യാത്ര പറയുമ്പോള്‍ ബസിനുള്ളില്‍ സഹയാത്രികരായ ഇന്ത്യക്കാര്‍ യാത്രഅനുഭവങ്ങള്‍ പരസ്പര പറയുന്നു, രാവിലെ മസ്കറ്റില്‍ എത്തിച്ച് നമ്മുടെ അയാള്‍ രാജ്യക്കാരനായ പാകിസ്ഥാന്‍ ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞ് റൂമിലേക്ക്,...കുറച്ചു വിശ്രമത്തിനു നുശേഷം ഒമാനിലെ പട്ടണമായ മുസ്കറ്റിലെ കാഴ്ചകളുമായി യാത്ര തുടര്‍ന്നു.....

ബിനീഷ് ആലക്കരെത്ത്   

for more photo available face book https://www.facebook.com/virad466


Monday, 14 October 2013

വിശ്വാകര്‍മ്മ സഭയുടെ ചരിത്രം

                   കേരളത്തിലെ ആദ്യത്തെ വിശ്വാകര്‍മ്മ സ൦ഘടന 1903 നിലവില്‍ വന്നു.ഏറ്റവും നല്ലതും ശക്തവുമായ സ൦ഘടനയായിരുന്നു.തിരുവിതാ൦കൂര്‍ വിശ്വാകര്‍മമ മഹാസഭ എന്നായിരുന്നു പേര്.പല വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിനു പെരുമാറ്റം സ൦ഭവിച്ചു.എല്ലാ വിശ്വകര്‍മ്മജരുടെ ഉന്നതിക്ക് വേണ്ടി നിലനിന്ന സ൦ഘടന പിന്നീട് പിളര്‍പ്പില്‍ നിന്ന് പിളര്‍പ്പിലെക്ക് വഴിമാറി.ഇതു ചരിത്രം.

                 പണ്ടുകാലത്ത് സഭകള്‍ കൂടുമ്പോള്‍ കലകളുടെയും സ൦ഗമവേദികൂടിയായിരുന്നു.കാലം മാറി,നമ്മുടെ സ൦ഘടന പിളര്‍ന്നു പലപേരുകളിലായി അറിയപെട്ടു.ഈ അവസ്ഥ തുടര്‍ന്നു.10 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഇവിടുത്തെ വിശ്വകര്‍മമജര്‍ക്ക് ഇങ്ങനെ തുടര്‍ന്നാല്‍ സമുഹത്തില്‍ നിന്ന് നമ്മള്‍ ഒറ്റപെട്ട്‌ പോകും എന്ന് മനസിലാക്കി വീണ്ടു ലയനം.കേരള വിശ്വകര്‍മ്മ സഭ എന്ന പുതിയ പേരില്‍ കേരളത്തിലെ എല്ലാ വിശ്വാകാര്‍മ്മജരും ഒന്നിക്കാന്‍ തിരുമാനിച്ചു,അവിടെ പുതിയ വിഷയങ്ങള്‍ക്ക് തുടക്കമായി,പല പേരില്‍ ഉള്ള സ൦ഘടന ഒന്നിച്ചാല്‍,ആരാകും നേതാവ്,ആരൊക്കെ അധികാരം ,സ൦ഘടനയുടെ സ്ഥാനങ്ങള്‍ നിര്‍വഹിക്കാന്‍എത്തും, ഓരോ സ൦ഘടനയുടെ പേരില്‍ ഉള്ള ക്ഷേത്രം,വിദ്യാഭ്യാസ സ്ഥാപങ്ങള്‍,കെട്ടിടങ്ങള്‍, ഇതു വിട്ടുകൊടുക്കാന്‍ ചില സ൦ഘടനക്ക് താല്പര്യങ്ങള്‍ ഇല്ലായിരുന്നു.അങ്ങനെ നിയമം ഉണ്ടാക്കി കേരളത്തില്‍ പുതിയ സ൦ഘടനയായ് "കേരള വിശ്വകര്‍മ്മ സഭ " എന്ന നിലവില്‍ വരുകയും ചെയ്തു, ലയനം എന്നാ ആശയത്തോടു യോജിച്ചു നിന്നവര്‍ പഴയ പേരില്‍ വീണ്ടും തുടരുന്നു..

                   2013 കേരളത്തില്‍ എല്ലാ ജാതിമത സ൦ഘടനകള്‍ ശക്തി തെളിയിക്കുന്ന കാലം,അവര്‍ പറയുന്ന ആളുകള്‍ സ്ഥാനാര്‍ത്തികള്‍, രാജ്യം ഭരിക്കുന്നു.1903 ശക്തരായി പ്രവര്‍ത്തിച്ച വിശ്വകര്‍മ്മ സ൦ഘടന 2013 ല്‍"പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് " പുതിയ സ൦ഘടന ഉണ്ടാകുന്നു,നമ്മുടെ വിഷയം സ൦സാരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ ഏതു വിശ്വാകര്‍മ്മ സ൦ഘടനയെ സമീപിക്കും...? ഒരു സ൦ഘടനയെ സര്‍ക്കാര്‍ ക്ഷണിച്ചാല്‍ നമ്മുടെ തന്നെ മറ്റു സ൦ഘടന അവകാശം പറയും അവരല്ല ഞങ്ങളാണ്ണ്‍ കേരളത്തിലെ യഥാര്‍ത സ൦ഘടന... ഓരോ ചര്‍ച്ചകള്‍ നമ്മള്‍ തന്നെ പല സ൦ഘടനയുടെ പേരില്‍ ഇല്ലാതാക്കുന്നു.സര്‍ക്കാരിനെ പഴിചാരുന്നതില്‍ വല്ല കാര്യം ഉണ്ടോ...?

                   വിശ്വാകര്‍മ്മജരുടെ യോഗങ്ങള്‍ കുടാന്‍ രാജാവ് നമുക്ക് നല്‍കിയ 
"വഞ്ചിപുഴ കൊട്ടാരം".    നമ്മുടെ ആസ്ഥാനമായ പൂര്‍വികാര്‍ നല്‍കിയ "വഞ്ചിപുഴ കൊട്ടാരം"ചെങ്ങന്നൂരില്‍ നേരെത്തെ " "കേരള വിശ്വകര്‍മ്മ സഭ " എന്നാ പേരുണ്ടായിരുന്നു.കേസുകളിച്ച് ഇപ്പോള്‍ അതിനു പേരു ഇല്ലാതാക്കി.എന്നും ഈ കൊട്ടാരം നമ്മുടെ മധ്യമങ്ങളില്‍ നിരയുന്നത്ത്.അധികാരം പിടിച്ചടക്കി എന്നാ തലകെട്ടോടെ ഓരോ വിശ്വകര്‍മ്മ സ൦ഘടനകള്‍ നടത്തുന്ന വൃത്തികെട്ടവാര്‍ത്ത‍ ആയിരിക്കും നാം കാണാന്‍ കഴിയുന്നത്..ഈ നടപടികള്‍ മാറ്റണം. നമ്മുടെ പൂര്‍വികര്‍ നമുക്ക് നല്‍കിയ ഈ കൊട്ടരത്തെ ഓരോ വിശ്വാകര്‍മ്മജരും ബഹുമാനത്തോടെ ഇവിടെ കയറാന്‍ ശ്രമികേണ്ടത് സ൦രക്ഷിക്കാന്‍ വേണ്ടി ആയിരിക്കണം.

       2014.ല്‍ ഇതേ അവസ്ഥയില്‍ നമ്മള്‍ അപ്പോഴും ലക്ഷ്യമില്ലാതെ "ലയനം" എന്നാ ആശയത്തില്‍ തുടരും.ഋഷി പഞ്ചമി ദിവസം മാത്രം ശക്തി തെളിയിക്കുമ്പോള്‍ വിശ്വാകര്‍മ്മജര്‍ ഒരു സ൦ഘടനയില്‍ നിന്ന്‍ മറ്റൊരു സ൦ഘടനയിലേക്ക് പ്രതിഷയോട് മാറികൊണ്ടിരിക്കും..

2014-ല്‍ എങ്കിലും ഒരു മാറ്റം പ്രേതിഷിക്കുന്നു എങ്കില്‍ നമ്മള്‍ എപ്പോഴെങ്കിലും ഒന്നിച്ചു പ്രവര്‍ത്തിച്ചു കൂടെ..

(ചിത്രത്തില്‍ " "വഞ്ചിപുഴ കൊട്ടാരം"ചെങ്ങന്നൂരില്‍ )                 (13-10-2013)



Friday, 4 October 2013

CHITHRA THOOLIKA ചിത്രതൂലിക : മരുഭുമിയിലെ ഹരിതം-സലാല

CHITHRA THOOLIKA ചിത്രതൂലിക : മരുഭുമിയിലെ ഹരിതം-സലാല:             മരുഭുമിയിലെ ഹരിതം                                                    (സലാലയിലെ ഒന്നാം ദിവസം )         യാത്ര ഏറെ ഇഷ്ടപ്പ...

മരുഭുമിയിലെ ഹരിതം-സലാല Part 1..

           മരുഭുമിയിലെ ഹരിതം 
                                                 (സലാലയിലെ ഒന്നാം ദിവസം )


        യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ആദ്യമായ് കടല്‍ കടന്ന്‍ മറ്റൊരു രാജ്യത്തില്‍ എത്തുന്നത്.നാട് വിട്ടുപോകുന്നതില്‍ എതൊരു വ്യക്തിക്കും അനുഭവപെടുന്ന ഒറ്റപെടല്‍ അറിഞ്ഞു.ഭാരതത്തില്‍ നിന്നും ഭാഷാപരമായും സംസ്കരപരമായും ഏറെ വ്യത്യാസം  ഉള്ള നാടാ‍ണ് ഒമാന്‍.സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന്‍ വന്ന രാജ്യം എന്ന് പറയപ്പെടുന്നു.ഇവിടുത്തെ മലനിരകളെ നിരിക്ഷിച്ചാല്‍ തിരകളുടെ  പാടുകള്‍ കാണാന്‍ കഴിയും.ഈ മലനിരകളില്‍ ധാരാളം ധാതുഘടകങ്ങള്‍ ഉള്ളത്തിനാല്‍ രാജ്യത്തിന്റെ പ്രത്യേക സ൦രക്ഷണയിലാണ്ണ്‍.25-09-2012 -ല്‍ഞാന്‍  ഇവിടെ എത്തിയത് ജോലിക്ക് വേണ്ടിയാണ്ണ്‍.ഒമാനില്‍ വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ സലാല എന്നാ നാടിനെ കുറിച്ച് അറിഞ്ഞിരുന്നു..‍
        
                  ദൈവത്തിന്‍റെ സ്വന്തം നാട് കേരളം പോലെ മറ്റൊരു നാട് സലാല.മൊബൈലില്‍ സലാലയിലെ ഓരോ ചിത്രങ്ങള്‍ ഒമാനി സുഹൃത്ത് മഹമൂത് ഹബ്സി കാണിക്കുമ്പോള്‍ എത്രയുംവേഗം ആ നാട്ടില്‍ പോകണം എന്നായിരുന്നു.06-08-2013 വൈകിട്ട് 5 മണിക്ക് ജി ടി സി(G.T.C)യുടെ ബസ്സില്‍ ഈ വര്‍ഷത്തെ ഈദ് അവധിക്ക് സലാലയിലേക്ക്‌ ഞാനും ചേട്ടനും ചേച്ചിയും(ചേട്ടന്‍റെ ഭാര്യ)യു൦ കൂടി യാത്ര തുടങ്ങിയപ്പോള്‍ കേട്ടറിഞ്ഞ നാടിനെ കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു.ഈദ് സമയമായതിനാല്‍ പകല്‍ സമത്ത് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വൈകിട്ട് 7.30 ഭക്ഷണകഴിക്കാനായി ബസ്‌ നിസ്വാ(NISWA)യില്‍ നിര്‍ത്തി.നോയമ്പ് മുറിയുടെ ഭാഗമായി ഭക്ഷണം പ്രാര്‍ത്ഥനയും കഴിഞ്ഞ് ഒമാനി ബസ്‌ ഡ്രൈവര്‍ വന്ന്‍ ചില കുശലം പറഞ്ഞ് ബസ്‌ പുറപ്പെട്ടു.ഇന്ത്യക്കാര്‍ മാത്രാ൦ ബസ്സില്‍ സലാലയെ കുറിച്ചുള്ള സംസാരങ്ങള്‍.2 മണിയായപ്പോള്‍ ചായകുടിക്കാന്‍ ബസ്സ്‌ നിര്‍ത്തി യാത്രാ ഇനിയും ഉണ്ട്.രാവിലെ 4മണിക്ക് തുംരറ്റ് സലാല ബോര്‍ഡരില്‍ ബസ്സ്‌ നിര്‍ത്തി.യാത്രക്കാരുടെ രേഖകള്‍ കൈമാറി,യാത്ര പുറപ്പെട്ടപ്പോള്‍ ബസിന്റെ കണ്ണാടിയില്‍ വെള്ളതുള്ളികള്‍ പതിച്ചു,പാതി ഉറക്കത്തില്‍ക്കണ്ട കാഴ്ച മഴയാണ് എന്ന് കരുതി,ജനല്‍ ചില്ലുകളിലെ കാണാന്‍ കഴിഞ്ഞത് സലാലയില്‍ വരുന്ന യാത്രക്കാര്‍ക്ക് സ്വാഗതംഅരുളി കോടമഞ്ഞുകള്‍.രാവിലെ 4.50 ആയപ്പോള്‍ സലാലയില്‍ ഞങ്ങള്‍ എത്തി.നല്ല രിതിയില്‍ സഹകരിച്ച ഒമാനി ഡ്രൈവര്‍ക്ക് ദൈവനാമത്തില്‍ സലാം പറഞ്ഞ് ,ഞങ്ങളെ കാത്തിരുന്ന മാമന്‍റെ കൂടെ താമസസ്ഥലത്തേക്ക്....

ദാരിസ്”(Daris)
           


                  
                  സലാലയില്‍ എത്തിയപ്പോള്‍ തന്നെ നല്ല സന്തോഷം തോന്നി,നിറഞ്ഞ തെങ്ങും,വാഴയും കണ്ട് യാത്ര തുടങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ എത്തിയ തോന്നലായിരുന്നു.ഇപ്പോള്‍ ഒമാന്‍ രാജിന്‍റെ മാതാവിന്‍റെ സ്ഥലമാണ് സലാല,രാജാവിന്‍റെ കുട്ടികാലത്തെ വിടും ഇപ്പോഴും ഇവിടെയുണ്ട്.  നിന്നും ഏറെ താഴ്ന്ന പ്രദേശം മലനിരകളാല്‍ സംരക്ഷിക്കുന്നു. കേരളത്തിലെ പോലെ അതിമനോഹരമായ സ്ഥലമാണ് ഒമാനിലെ സലാല കൊട്ടാരത്തിനോടു ചേര്‍ന്നുള്ള സ്ഥല൦ദാരിസ്”. “ദാരിസിലേക്കുള്ള യാത്രയുടെ ഇരുവശത്തും ചെറിയ മരങ്ങള്‍ കാണുമ്പോള്‍ത്തന്നെ മറയൂരിലെ ചന്ദനവനത്തിലെ യാത്ര ഓര്‍മിപ്പിക്കും.സഹ്യപര്‍വ്വതം പോലെ ആകാശം മുട്ടുന്ന മലനിരകളെ പച്ചപുതപ്പിച് നില്‍ക്കു ന്ന അതിസുന്ദരമായ കാഴ്ച.മലനിരയില്‍ താഴെഭാഗത്ത് വലിയൊരു ഗുഹയ. പാര്‍ക്കുണ്ട്. കൊട്ടാരത്തിനു വേണ്ടി കണ്ണത്താ ദൂരത്ത്‌പച്ചകറികളും,പഴങ്ങളും,ഓഷധം ഉള്ള ഇവിടെ കേരളത്തിലെ തെങ്ങ്,പ്ലാവ്,മാവ് തുടങ്ങി വിവിധ രാജ്യങ്ങളിലെ അപൂര്‍വ ഇനത്തില്‍പെട്ട ചെടികളും കൊട്ടാരത്തിന്‍റെ ഈ സ്ഥലത്ത് ഉണ്ട്.ഇവിടെ നിന്നും കൊട്ടാര൦ കാണാമെങ്കിലും സന്ദര്‍ശകര്‍ക്ക് പ്രവേശന൦ ഇല്ല. ഒരിക്കലും വറ്റാത്ത അരുവിയിലെ വെള്ളം ഉപയോഗിച്ചാണ്‌ കൃഷിനടത്തുന്നത്.ഒമാന്‍ കൊട്ടാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാലനവും,പണികള്‍ ചെയ്യുന്നത്തും, ,ഇന്ത്യന്‍ കമ്പനിയായ ഓസ്കോ(OSSCO)യാണ്ണ്‍,ധാരാളം മലയാളികള്‍ ഒമാന്‍ കൊട്ടാരത്തില്‍ ജോലിക്കായി ഉണ്ട്.ഈ കമ്പനിയിലാണ്ണ്‍ മാമനും ജോലിയുള്ളത്തിനാല്‍ സലാലയിലെ സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നത്.അടുത്ത സ്ഥലത്തെക്കുള്ള യാത്രയില്‍ കടല്‍ കണ്ടു,നാട്ടില്‍  ചെയ്യുന്നതു പോലെ മണലില്‍ കടലമ്മയെ താഴ്ത്തിയും പുകഴ്ത്തിയും എഴുതിയും യാത്ര തുടര്‍ന്നു.

മിര്‍ബറ്റ്(MIRBAT)




           രാജ്യത്തിന്‍റെ ആത്മാവ് ഗ്രാമത്തിലാണ് എന്ന് പറയുന്നത്തുപോലെ ഒമാനിനെക്കുറിച്ചു൦ ചില കഥകള്‍ ഓര്‍മ്മപെടുത്താന്‍ ഗ്രാമമായ മിര്‍ബറ്റ്(MIRBAT)നും ഉണ്ട്.“ഒമാനിലെ ഗ്രാമീണ പ്രദേശമാണ് മിര്‍ബറ്റ്(MIRBAT).സലാലയില്‍ നിന്നും 200 കിലൊമീറ്റര്‍ അകലെയുള്ള ഇവിടെ പ്രാചിന ഒമാനികളുടെ ജീവിത അവസ്ഥ വെളിവാക്കുന്ന സ്മാരകങ്ങള്‍ കാണാന്‍ കഴിയും.മണ്ണും കൊണ്ടുളള പഴയ വീടകളുടെ നിര്‍മാണ രീതികള്‍,ജീവിത ശൈലികള്‍,കലകള്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ട് പോകുന്നു.പ്രാചിനഉപജീവനമാര്‍ഗമായ ആട് വളര്‍ത്തല്‍,മിന്‍ പിടുത്തം ഈ ഗ്രാമവാസികളുടെ ഇന്നത്തെ ഉപജീവനമാര്‍ഗമായി നടത്തുന്നു കൂടാതെ പശുവിന്റെയും ഒട്ടകത്തിന്റെയുംഫാമുകള്‍ ഇവിടെയുണ്ട്. മിര്‍ബറ്റിന്‍റെ ഒരു ഭാഗം പച്ചപ്പ്‌ വിരിച്ച മലനിരകളും മറുഭാഗത്ത് മണലാര്യണൃയവുമാണ്ണ്‍. മിര്‍ബറ്റ്(MIRBAT) കാഴ്ചകണ്ട്‌ മറ്റൊരു അത്ഭുതo കാണാനായിരുന്നു.

മഗ്നെടിക് പോയിന്‍റ് (Magnetic Point)




      അത്ഭുതങ്ങള്‍പലമധ്യമങ്ങളിലും കണ്ടും കേട്ടറിഞ്ഞിട്ടുള്ളതുമാണ്ണ്‍. എന്നാല്‍ പ്രകൃതിയുടെ ഈ അത്ഭുതം നേരിട്ടു കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു.മഗ്നെടിക് പോയിന്‍റ് (Magnetic Point) പേരു സൂചിപിക്കുന്നതുപോലെ കാന്തിയ പ്രഭാവം കൊണ്ടുള്ള പ്രദേശം.എത്ര ഭാരംകൊണ്ടേറുന്ന വാഹനങ്ങള്‍ പോലും തനിയെ മുന്‍പോട്ടു കയറ്റം കയറി പോകുന്നത് കാണാം എന്ന് മാമന്‍ പറഞ്ഞപ്പോള്‍ കൂടിവന്നാല്‍ അല്പം വാഹനം മുന്‍പോട്ടു നിങ്ങും എന്നാണ് എല്ലാവരും കരുതിയത്.എന്നാല്‍ കയറ്റം കേറി വന്ന ഞങ്ങള്‍ .വാഹനവുമായി മഗ്നെടിക് പോയിന്‍റ് കഴിഞ്ഞു മുന്നോട്ടു പോയി,തിരിച്ചുവന്നു. ”ഇനി പരിക്ഷണം,വാഹനം നൂട്ടറില്‍ നിര്‍ത്തി എഞ്ചിന്‍ ഓഫ്‌ ചെയ്തു,ബ്രേക്കില്‍‍ കാലെടുത്തു അല്പം ചലിച്ചു തുടങ്ങി, ഏകദേശം 20 നും 30 ഇടയില്‍ വേഗതാ കൂടി ഞങ്ങളെയും വഹിച്ചുകൊണ്ട് കയറ്റം കയറി,ഇതു വീണ്ടും പരിക്ഷിച്ചു.വാഹനങ്ങളില്‍ നിന്ന് ഇറങ്ങി നടന്നു,എല്ലാവര്‍ക്കും ഒരു പ്രത്യേക ആകര്‍ഷണം അനുഭവപെട്ടു. ധാതുക്കള്‍ ധാരാളം ഉള്ള ഇവിടെ പ്രതിഭാസത്തെക്കുറിച്ച് പലരാജ്യക്കാര്‍ക്കും പരിക്ഷണം നടത്താന്‍ ശ്രമ൦ നടത്തിയെങ്കിലും ഇവിടുത്തെ ഗവണ്മെന്റ് അനുവാദം കൊടുത്തില്ല.മാത്രമല്ല വിനോദ കേന്ദ്രവും അല്ല.ഈ പ്രദേശത്തെക്കുള്ള യാതൊരുവിധ സൂചനബോര്‍ഡകളും ഇല്ല.കാന്തിയ പ്രഭാവം അധികമുള്ള ഇവിടെ നില്‍കുന്നത് നമ്മുടെ ശരിരത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയോ ബ്ലഡ്‌ സര്‍ക്കുലേഷന് വ്യതിയാനങ്ങള്‍ക്കും കാരണമായേക്കാ൦. മഗ്നെടിക് പോയിന്‍റ് (Magnetic Point)നെക്കുറിച്ച് ഗവേഷണം നടത്തിയെങ്കില്‍ മാത്രമേ ഇതിന്‍റെ ഗുണദോഷങ്ങള്‍ അറിയാന്‍ കഴിയുള്ളൂ.         
 അത്ഭുതം കണ്ട സന്തോഷത്തില്‍ യാത്ര തുടര്‍ന്നപ്പോള്‍ റോഡിന്‍റെ ഇരുവശത്തും മണ്ണില്‍ അഭ്യാസങ്ങള്‍ നടത്തുന്ന ഒട്ടകത്തിനെയും വാഹനത്തെ ബഹുമാനിക്കാതെ എല്ലാ ട്രാഫിക് നിയമങ്ങളും ഭേദിച്ച് റോഡ്‌മുറിച്ചു കടക്കുന്നതാണ്ണ്‍ സലാല യാത്രയിലെ അപ്രതിക്ഷ അപകടങ്ങള്‍.ഓരോ വര്‍ഷവും സലാല റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒട്ടകo മൂലമാണ്.മരുഭുമികണ്ട് അവിടെ ഇറങ്ങി.ഗള്‍ഫ്‌ എന്ന് കേള്‍കുമ്പോള്‍ ഇതൊരു വ്യക്തിക്കും മനസ്സില്‍ വരുന്ന കാഴ്ച മരുഭുമിയും ഒട്ടകവും ആണാലോ?.ഞങ്ങള്‍ നടന്നു ഉച്ചസമയമായതിനാല്‍ നല്ല ചൂടുണ്ട്.മുകേഷ് മോഹന്‍ലാല്‍ പറയുന്ന സിനിമ ഡയലോഗ് ഓര്‍മവന്നു ”ടി.വിയിലും, കാണുമ്പോഴും കാറിലും പോകുമ്പോഴും മരുഭുമി കാണാന്‍ നല്ല രസമാണ്ണ്‍,ഇറങ്ങി നടക്കുമ്പോള്‍ അറിയാം അതിന്റെ സുഖം” എന്നതുപോലെ ചുട്ടുപഴുത്തുകഴിഞ്ഞാല്‍ പിന്നെ പറയേണ്ടാലോ?. മരുഭുമിയുടെ അപ്പുറം കടല്‍ആണ്,ചില വികൃതി കുട്ടികള്‍ ഈ മണലില്‍ കിടന്നു മണ്ണ് വരി ദേഹത്ത് ഇട്ട് കളിക്കുന്ന കുട്ടികാലവും മരുഭുമിയും കടലും സല്ലാപിക്കുന്ന കാഴ്ചകണ്ട് മറ്റുരുസ്ഥലത്തേക്ക് പൊയി...

ഖോര്‍ റോരി(Khor Rori)

   



       
          
              യാത്രയില്‍ നമ്മള്‍ ചില ചരിത്ര സ്മരകങ്ങള്‍ കാണുന്നത് പിന്നിട്ട വഴികളെ ഓര്‍മപെടുത്തലാണ്.ഏതൊരു രാജ്യമാണെങ്കിലും ആ രാജ്യത്തിന്‍റെ പാരമ്പര്യം,കല,സംസ്കാരം,എല്ലാം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ മ്യുസിയം കാണുമാലോ..ഞങ്ങളും ഒമാനിലെ ചരിത്ര നാഴികളിലുടെ ഒരു യാത്ര..
സലാലക്കും(Salalah)മിര്‍ബറ്റ്(Mirbat) ഇടയ്ക്കുള്ള ഭാഗത്ത് ഖോര്‍ റോരി(Khor Rori) സ്ഥലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേര്‍ന്ന്‍സുംഹുരം ആര്‍ക്കോളോജിക്കള്‍ ഗ്യാലറി(SUMHURAM ARCHAEOLOGICAL GALLARY)നില്‍ക്കുന്നത്.19 നൂറ്റാണ്ടില്‍ ജെയിംസ്‌ തിയടോരെബെന്റ് എന്നാ ഗവേഷകന്‍ ഇവിടം കണ്ടെത്തിയത് .ചരിത്രപ്രധാനമായി പ്രത്യേകത, ഗവേഷകര്‍ മണ്ണ്‍നിക്ക൦ ചെയ്ത് വലിയൊരു കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയട്ടുള്ളത്‌.പ്രധാന കാവടത്തുനിന്നു൦ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തറയില്‍ ഇട്ടിരിക്കുന്നുകല്ലുകള്‍ പ്രത്യേകഒൌഷധംഗുണം ഉള്ളത് എന്ന് പറയപെടുന്നു. ധാരാളംആളുകളെ അടക്കം ചെയ്ത തെളിവുകള്‍ ഇവിടെനിന്ന്‍ ലഭിച്ചിട്ടുണ്ട് .കോട്ടയിലുടെ നടക്കുമ്പോള്‍ കേരളത്തിലെ നനങ്ങാടി, മുനിയറകളും മറ്റും ഓര്‍മപെടുത്തുന്ന കാഴ്ചയാണ്. കേരളത്തിനോട്ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശ൦. ബി സി 2100-2200 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറു പട്ടണവും അവിടെ ഉള്ള കൊട്ടയോടു ചേര്‍ന്ന്‍ ശിവക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും മാത്രമല്ല ഈ ഗ്യാലറിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ശിലകള്‍,പൂജാപാത്രങ്ങള്‍ സൂഷിച്ചുവച്ചിരിക്കുന്ന.കോട്ടയുടെ നിര്‍മാണത്തിനു കല്ലുകള്‍ തമ്മില്‍ യോജിപ്പികാന്‍ പ്രത്യേക തുണികളും കാണപ്പെട്ടു.കോട്ടക്കുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്താമെങ്കിലും ഗ്യാലറിയിക്കുള്ളില്‍ ക്യാമറ അനുവദിച്ചിരുന്നില്ല.കൊട്ടയോടു ചേര്‍ന്നുള്ള കടല്‍ ഭാഗത്ത് ഇരുവാശങ്ങളില്‍ നിന്നും പാറകെട്ടുകള്‍ കാണാമായിരുന്നു.പണ്ടുകാലത്ത് ഇവിടെ തുറമുഖമായി പ്രവര്‍ത്തിച്ചിരുന്നു ,ഇന്ത്യ ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുകപ്പലുകള്‍ വരുകയും കരയില്‍ എത്തിച്ച് സാധനങ്ങള്‍ ഒട്ടകപുറത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു..ഇവിടെ എത്തുന്നവര്‍ക്ക് കരയുടെ ഒരു ഭാഗംതകര്‍ന്ന്‍ കടല്‍ ഉള്ളില്‍ കയറിത് നമുക്ക് കാണാന്‍ കഴിയും.ചരക്കുകപ്പലുകള്‍ക്ക് കരയോടു ചേര്‍ക്കാന്‍ വേണ്ടി നിര്‍മിച്ചിട്ടുണ്ട്.ഇപ്പോള്‍ ഇവിടെ വരുന്ന  സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഇവിടെയുണ്ട്.

വാദി ദേര്‍ബത്ത്(Wadi Derbat).






       ചിത്രകാരന്‍റെ ക്യാന്‍വാസിലെ മനോഹര ദൃശ്യ൦ പോലെ പ്രകൃതിയുടെ മറ്റൊരു വിരുന്ന്. സലാലക്കും മിര്‍ബറ്റ് ഇടയിലുള്ള വാദി ദേര്‍ബത്ത്(Wadi Derbat).ഈ മലനിരകളെ നിരകളിലെ ഏങ്ങനെ വിശേഷിപ്പിച്ചാലും മതിവരില്ല.അവര്‍ണ്ണനീയമായ കാഴ്ച,പച്ചപ്പിന്‍റെ അത്ഭുതലോകം.മരങ്ങളെ പറ്റിപിടിച്ച് ധൃതരാഷ്ട്രപച്ച പോലെ വള്ളിചെടികള്‍,ഒറ്റ മിത്രമായ ചൊറിതനത്തിന്‍റെ നീണ്ടനിര,കാനന കാഴ്ചയില്‍ അവസാനിക്കുന്നിടത്ത് വലിയ പുളിമരവും അതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചെറിയൊരു നദിയുമുണ്ട്.പല വര്‍ണ്ണമത്സ്യങ്ങള്‍ ഉള്ള നദിയുടെ ജലത്തിനു ചില ഭാഗങ്ങള്‍ നീലയു൦ ചില ഭാഗത്ത് പച്ച നിറമാണ്.ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ വരുന്ന ഇവിടെ ബോട്ട് സര്‍വീസ് ഉണ്ട്. സമയം പോയതറിഞ്ഞില്ല ഇന്നത്തെ യാത്ര അവസാനിക്കുന്നു,ഇനിയും താമസസ്ഥലത്തേക്ക്, ബാക്കി കാഴ്ചകള്‍ നാളെ സലാലയിലെ കേരള തനിമയോട്‌ ഉള്ള ഓലമേയ്ഞ്ഞ കടയില്‍ നിന്ന്‍ ഇളനിര്‍കുടിച്ചു ദാഹം മാറ്റിയെങ്കിലും കാഴ്ച കാണണം എന്നാ ദാഹ ബാക്കി നിര്‍ത്തി,പട്ടണത്തിലെ രാത്രി കാഴ്ചകള്‍ കണ്ട്‌ കിടന്നപ്പോള്‍ പ്രകൃതിയുടെ വിരുന്നിനെ ഓര്‍ത്തു.....ഇനിയും നാളെ...    
   
         




വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...